സ്റ്റാലിന്റെ കളിയും അരിക്കൊമ്പനോട് ഏറ്റില്ല;കൊമ്പന്റെ വഴിക്ക് വന്ന് തമിഴ്‌നാട് മുഖ്യന്‍,വനംവകുപ്പ് കൊമ്പന് പിന്നാലെ പായുന്നു,ഒടുവില്‍ അവന്റെ വീക്‌നസില്‍ പിടിച്ച് സ്റ്റാലിന്

അരിക്കൊമ്പന് കരുതലായ് തമിഴ്‌നാട്. വിശക്കുമ്പോള്‍ നാട്ടിലേക്കിറങ്ങേണ്ട കൊമ്പന് കാട്ടില്‍ അരിയെത്തിച്ചു നല്‍കി. അരി മാത്രമല്ല ശര്‍ക്കര, പഴക്കുല എന്നിവയാണ് അരിക്കൊമ്പന്‍ ഇപ്പോഴുള്ള റിസര്‍വ് ഫോറസ്റ്റില്‍ എത്തിച്ചത്. ഒടുവില്‍ അരിക്കൊമ്പനെ മെരുക്കാന്‍ അവന്റെ വീക്‌നസില്‍ കയറിപ്പിടിച്ചിരിക്കുകയാണ് തമിഴ്‌നാട് സര്‍ക്കാര്‍. വിശക്കുമ്പോള്‍ കാടിറങ്ങി വന്ന് വലിയ നാശമാണ് കൊമ്പന്‍ ഉണ്ടാക്കുന്നത്. ഇത് മാത്രമല്ല ജനങ്ങളെ കാണുമ്പോള്‍ അരിക്കൊമ്പന്‍ വൈലന്റായ് ഓടുന്നുണ്ട്. പോകുന്ന വഴിക്കൊക്കെ ഓരോ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു. ഏതായാലും ബലംപ്രയോഗിച്ചിട്ടൊന്നും കാര്യമില്ല തന്ത്രപരമായ് നീങ്ങിയാലേ അരിക്കൊമ്പനെ വരുതിയിലാക്കാന്‍ പറ്റൂവെന്ന് തമിഴ്‌നാട് വനംവകുപ്പിനും ബോധ്യപ്പെട്ടു.
അരിയാണ് വീക്‌നസ് റേഷകടകളും മറ്റും കൊമ്പന്‍ തകര്‍ക്കാതിരിക്കാന്‍ വേണ്ടതെല്ലാം കാടിനുള്ളിലേക്ക് എത്തിക്കും. കേരള സര്‍ക്കാര് പോലും കാണിക്കാത്ത മര്യാദയാണ് ആ മിണ്ടാപ്രാണിയോട് തമിഴ്‌നാട് സര്‍ക്കാര്‍ കാണിച്ചിരിക്കുന്നത്. സ്റ്റാലിന് അരിക്കൊമ്പന്‍ ഫാന്‍സ് കൈയ്യടിക്കുന്നു. അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവ് മനുഷ്യരുടെ ഇടപെടല്‍ മൂലം ഉണ്ടായിട്ടുള്ളതല്ലെന്നും, അരിക്കൊമ്പന്‍ പൂര്‍ണ ആരോഗ്യവാനാണെന്നും കമ്പം എംഎല്‍എ എന്‍. രാമകൃഷ്ണന്‍ പറഞ്ഞു. മയക്കുവെടി വിദഗ്ധര്‍ ആനയെ നിരീക്ഷിച്ചുവരികയാണെന്നും അദ്ദേഹം അറിയിച്ചു. ഷണ്‍മുഖ നദി ഡാമിനോടു ചേര്‍ന്നുള്ള റിസര്‍വ് വനത്തിലാണ് അരിക്കൊമ്പന്‍ ഇപ്പോള്‍ ഉള്ളത്. രാത്രിയില്‍ കൃഷിത്തോട്ടത്തില്‍ എത്തി ഭക്ഷണം കണ്ടെത്തുകയാണ് ഇപ്പോള്‍ അരിക്കൊമ്പന്‍ ചെയ്യുന്നത്. കമ്പത്ത് നാട്ടിലിറങ്ങിയതിന് തൊട്ടുപിന്നാലെയുള്ള ദിനങ്ങളില്‍ അരിക്കൊമ്പന്‍ ക്ഷീണിതനായിരുന്നു. ആനയുടെ ആരോഗ്യം സംരക്ഷിക്കുന്നതിനായാണ് വനംവകുപ്പ് അരിയുള്‍പ്പടെയുള്ള ഭക്ഷ്യവസ്തുക്കള്‍ വനത്തില്‍ പലയിടത്തും എത്തിച്ചു നല്‍കിയത്, അദ്ദേഹം പറഞ്ഞു.
സഞ്ചരിക്കുന്ന വഴി പരിചിതമല്ലാത്തതു കൊണ്ട് മരത്തിലോ മുള്‍ച്ചെടിയിലോ ഉരഞ്ഞ് ഉണ്ടായ മുറിവാകും അരിക്കൊമ്പന്റെ തുമ്പിക്കൈയിലുണ്ടായത്. വനംവകുപ്പ് അധികൃതരോ ജനങ്ങളോ കാരണം അരിക്കൊമ്പന് യാതൊരു തരത്തിലുള്ള പരിക്കും ഉണ്ടായിട്ടില്ല, എം.എല്‍.എ. വ്യക്തമാക്കി. രണ്ടു ഷിഫ്റ്റുകളിലായി 300 പേരടങ്ങുന്ന സംഘം ആനയെ നിരീക്ഷിച്ചു വരികയാണ്. ആന നിലവില്‍ മലയോര പ്രദേശത്തായതിനാല്‍ തന്നെ അവിടെ നിന്ന് സമതല പ്രദേശത്തേക്ക് എത്തിയതിനു ശേഷം മാത്രമേ മയക്കുവെടി വെക്കൂ. ജനവാസ മേഖലയിലിറങ്ങി പ്രശ്‌നമുണ്ടാക്കാതെയിരിക്കുക എന്നതിനാണ് നിലവില്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. അഥവാ ആന മേഘമല വനപ്രദേശത്തേക്ക് നീങ്ങി ഉള്‍ക്കാട്ടിലേക്ക് കടക്കുകയാണെങ്കില്‍ മറ്റിടപെടലുകള്‍ നടത്തേണ്ട എന്ന തീരുമാനത്തിലാണ് വനംവകുപ്പെന്നും എം.എല്‍.എ വ്യക്തമാക്കി.
അരിക്കൊമ്പന്റെ പേരില്‍ പിണറായി സര്‍ക്കാരിനെതിരെ മുറവിളി ഉയര്‍ത്തുന്നുണ്ട് അവന്റെ ഫാന്‍സ്. പേജുകളിലൊക്കെ കൊമ്പനെ ചിന്നക്കനാലില്‍ തന്നെ തിരികെ എത്തിക്കണമെന്ന ആവശ്യമാണ് ഉയരുന്നത്. അരിക്കൊമ്പനെ കാടിറക്കി വിടുകയല്ല ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുകയെന്നാണ് ആവശ്യം ഉയരുന്നത്. ആനത്താരിയില്‍ പട്ടയം കൊടുത്ത് ജനങ്ങളെ താമസിപ്പിച്ചത് അനീതിയാണ്. മൃഗങ്ങളുടെ ആവാസ വ്യലസ്ഥയാണ് നശിപ്പിച്ചത്. പിന്നെ അവര്‍ കാടിറങ്ങുന്നതിനെ എങ്ങനെ കുറ്റം പറയാനാകും. അരിക്കൊമ്പനെ കാടുമാറ്റിയത് കൊണ്ട് എന്താണ് പരിഹാരം എത്രയോ കൊമ്പന്മാരിപ്പോള്‍ നാട്ടിലേക്കിറങ്ങി കഴിഞ്ഞു. ആനകളെ കാടുമാറ്റുകയെന്നതല്ല ശാശ്വത പരിഹാരമാണ് ആവശ്യം.
https://www.facebook.com/Malayalivartha





















