ക്ഷേമ പെന്‍ഷന്‍ ജൂണ്‍ എട്ടു മുതല്‍ വിതരണം ചെയ്യും... 1600 രൂപയാണ് ക്ഷേമ പെന്‍ഷനായി നല്‍കുന്നത്

ഒരുമാസത്തെ ക്ഷേമ പെന്‍ഷന്‍ ജൂണ്‍ എട്ടു മുതല്‍ വിതരണം ചെയ്യും. ഇതിനായി 950 കോടിരൂപ ധനവകുപ്പ് അനുവദിച്ചു. ഇനി രണ്ടുമാസത്തെ പെന്‍ഷന്‍ കൂടി വിതരണം ചെയ്യാനുണ്ട്. 1600 രൂപയാണ് ക്ഷേമ പെന്‍ഷനായി നല്‍കുന്നത്. ഇതില്‍ നേരത്തെ കുടിശികയുണ്ടായിരുന്ന രണ്ടുമാസത്തെ പെന്‍ഷനായ 3200 രൂപ ഏപ്രിലില്‍ നല്‍കിയിരുന്നു. 1871 കോടി രൂപയാണ് സര്‍ക്കാര്‍ അന്ന് അനുവദിച്ചത്.
സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടെങ്കിലും എല്ലാ മാസവും ക്ഷേമപെന്‍ഷന്‍ നല്‍കാവുന്ന സ്ഥിതിയിലേക്ക് സംസ്ഥാനം എത്തിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. സര്‍ക്കാര്‍ ജീവനക്കാരുടെ കുടിശികയുള്ള ആനുകൂല്യങ്ങളും ഇതുവരെ നല്‍കാനായിട്ടില്ല.
അതേസമയം കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതിന്റെ കാരണം വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനം കേന്ദ്രസര്‍ക്കാരിന് കത്തയച്ചിരുന്നു. 32442 കോടി രൂപയുടെ വായ്പ എടുക്കാനുള്ള അനുമതി കേന്ദ്രം നല്‍കിയെങ്കിലും പിന്നീടത് 15390 കോടി രൂപയായി കുറച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഗ്രാന്റിനത്തില്‍ 10000 കോടി രൂപയുടെ കുറവ് വരുത്തിയതിന് പുറമേയാണിതെന്ന് ധനവകുപ്പ് വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha





















