പെട്രോള്‍ പമ്പ് സ്ഥാപിച്ച പരസ്യ ബോര്‍ഡാണ് ചര്‍ച്ചയാകുന്നു... പെട്രോളിന് 7.80 രൂപയും ഡീസലിന് 10.68 രൂപയും ലാഭിക്കാം

ഒന്നര കിലോമീറ്റര്‍ കഴിഞ്ഞാല്‍ നിങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിലേക്ക് പ്രവേശിക്കും. നിങ്ങളുടെ ഇന്ധന ടാങ്കുകള്‍ നിറയ്ക്കാന്‍ ഉചിതമായ സമയവും സ്ഥലവും ഇതാണ് എന്നതാണ് പരസ്യവാചകം. കേരളം കര്‍ണാടക അതിര്‍ത്തി പ്രദേശത്തെ ഒരു ഫ്‌ലക്‌സ് ബോര്‍ഡിലെ പരസ്യ വാചകമാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുന്നത്.
പെട്രോള്‍ പമ്പ് സ്ഥാപിച്ച പരസ്യ ബോര്‍ഡാണ് ചര്‍ച്ചയാകുന്നത്. കേരളകര്‍ണാടക അതിര്‍ത്തി ചെക്‌പോസ്റ്റിന്റെ ഒന്നരകിലോമീറ്റര്‍ മാത്രം അകലെയുള്ള സോമേശ്വര ഉചിലത്തെ ബിപിസിഎല്‍ പെട്രോള്‍ പമ്പാണ് പരസ്യബോര്‍ഡ് സ്ഥാപിച്ചത്.
പെട്രോളിന് 7.80 രൂപയും ഡീസലിന് 10.68 രൂപയും ലാഭിക്കാമെന്നും പറയുന്നു. നിരവധി പേരാണ് ഈ പരസ്യബോര്‍ഡ് സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. നേരത്തെ ഇന്ധനവിലയില്‍ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതിയില്‍നിന്ന് അഞ്ച് രൂപ കുറച്ചിരുന്നു.
പുറമെ, കേരള സര്‍ക്കാര്‍ ഇന്ധനത്തിന് രണ്ട് രൂപ സെസ് കൂടി ഏര്‍പ്പെടുത്തിയതോടുകൂടിയാണ് വിലയില്‍ രണ്ട് സംസ്ഥാനങ്ങളിലും വ്യത്യാസം വന്നത്. ഇന്ധന വില വര്‍ധിപ്പിച്ചത് കേന്ദ്ര സര്‍ക്കാറാണെന്നും അതുകൊണ്ടുതന്നെ കേരളം കുറയ്‌ക്കേണ്ട ആവശ്യമില്ലെന്നുമായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ വിശദീകരണം.
https://www.facebook.com/Malayalivartha





















