കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ആറ് വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .. നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

കേരളത്തിലെ ഒറ്റപ്പെട്ട ഇടങ്ങളില്‍ ആറ് വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് .കാലവര്‍ഷം സംസ്ഥാനത്തെത്തുന്ന നാളെ ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.
കേരള - കര്‍ണാടക തീരങ്ങളില്‍ നാളെ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍ വരെയും ചില അവസരങ്ങളില്‍ മണിക്കൂറില്‍ 55 കിലോമീറ്റര്‍ വരെയും വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്.
കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തി. നിലവില്‍ കാലവര്‍ഷം മാലദ്വീപ്, കന്യാകുമാരി ഭാഗത്ത് പ്രവേശിച്ചിട്ടുണ്ട്. തിങ്കളാഴ്ചയോടെ തെക്ക് കിഴക്കന്‍ അറബിക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെടും.
ഇത് ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കുന്നത് കേരളത്തെയും ബാധിക്കുമെന്നാണ് കാലാവസ്ഥ ഏജന്‍സികളുടെ വിലയിരുത്തുന്നത്.
ഇന്ന്പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കിയിലും നാളെതിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കിയിലും തിങ്കളാഴ്ച പത്തനംതിട്ട, ഇടുക്കിയിലും യെല്ലോ അലര്‍ട്ടാണ്.
"
https://www.facebook.com/Malayalivartha





















