50 ലക്ഷം രൂപയുടെ ബ്രിട്ടീഷ് പൗണ്ട് സമ്മാനം നേടിയതായി ഫോണിലൂടെ എസ് എം എസ് സന്ദേശം നല്‍കി തലസ്ഥാനത്തെ ആര്‍ട്ട് ഗ്യാലറി ഉടമയായ സ്ത്രീയില്‍ നിന്നും 4 ലക്ഷം രൂപ തട്ടിയെടുത്ത കേസ് ... ഉത്തര്‍പ്രദേശ് ബറേലി നിവാസി മൊഹമ്മദ് ദീദാര്‍ അന്‍സാരിയെ ഹാജരാക്കാന്‍ ഉത്തരവ്,ജൂലൈ 13 നാണ് ഹാജരാക്കേണ്ടത്

50 ലക്ഷം രൂപയുടെ ബ്രിട്ടീഷ് പൗണ്ട് സമ്മാനം നേടിയതായി ഫോണിലൂടെ സന്ദേശം നല്‍കി തലസ്ഥാനത്തെ ആര്‍ട്ട് ഗ്യാലറി ഉടമയായ സ്ത്രീയില്‍ നിന്നും 4 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ യുപി സ്വദേശിയെ ഹാജരാക്കാന്‍ തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേട്ട് കോടതി ഉത്തരവിട്ടു.. പ്രതിയെ ജൂലൈ 13 ന് കോടതിയില്‍ ഹാജരാക്കാന്‍ മജിസ്ട്രേട്ട് ലെനി തോമസ് കുരാകര്‍ വഞ്ചിയൂര്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറോട് ഉത്തരവിട്ടു. ഉത്തര്‍പ്രദേശ് സംസ്ഥാനത്തെ ബറേലി നിവാസി അഖ്‌സല്‍ അന്‍സാ മകന്‍ മൊഹമ്മദ് ദീദാര്‍ അന്‍സാരി (40) യാണ് എസ്.എം.എസ് തട്ടിപ്പ് കേസിലെ ഏക പ്രതി.
2017 ലാണ് കേസിനാസ്പദമായ എസ് എം എസ് തട്ടിപ്പ് നടന്നത്. വിദേശത്തേക്ക് ഓര്‍ഡര്‍ അനുസരിച്ച് ചിത്രങ്ങള്‍ വരച്ചു നല്‍കുന്നയാളാണെന്നും ഇവരുടെ ചിത്രങ്ങള്‍ ഇഷ്ടപ്പെട്ടതിനാലാണ് വിളിക്കുന്നതെന്നും ഇയാള്‍ യുവതിയെ ധരിപ്പിച്ചു. തുടര്‍ന്ന് ഇംഗ്ലണ്ടില്‍ നിന്നും അരക്കോടിയോളം രൂപ വില മതിക്കുന്ന സമ്മാനം ലഭിച്ചതായും ഇത് ഡല്‍ഹിയിലേക്കയച്ചിട്ടുണ്ടെന്നും ഇയാള്‍ അറിയിച്ചു.
കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം ഡല്‍ഹിയിലെ കൊറിയര്‍ കമ്പനിയില്‍ നിന്നാണെന്നും സമ്മാനം നാട്ടിലെത്തിക്കാനുള്ള സര്‍വ്വീസ് ചാര്‍ജായി നാലു ലക്ഷം രൂപ ആവശ്യപ്പെട്ടു. അപ്രകാരം ഡെല്‍ഹിയിലെ കാനറാ ബാങ്കിലെ രണ്ട് അക്കൗണ്ട് നമ്പരുകള്‍ , യെസ് ബാങ്ക് അക്കൗണ്ട് എന്നിവയിലേക്ക് യുവതി മൂന്നു തവണയായി ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ മുഖേന പണം നിക്ഷേപിച്ചു.
പണം നല്‍കി ദിവസങ്ങള്‍ പിന്നിട്ടിട്ടും സമ്മാനം ലഭിക്കാതെ വന്നതോടെയാണ് താന്‍ ചതിക്കപ്പെട്ടതായി യുവതിക്ക് ബോധ്യമായത്. പൊലീസ് യു പി യിലെത്തി പ്രതിയെ തിരിച്ചറിയുമ്പോള്‍ ഇയാള്‍ മറ്റൊരു കേസില്‍ ശിക്ഷിക്കപ്പെട്ട് ജയിലില്‍ ശിക്ഷാ തടവുകാരനായി കഴിയുകയായിരുന്നു. തുടര്‍ന്ന് അവിടുത്തെ കോടതിയില്‍ കസ്റ്റഡി അപേക്ഷ സമര്‍പ്പിച്ചാണ് പ്രതിയെ തലസ്ഥാനത്തെത്തിച്ചത്.
https://www.facebook.com/Malayalivartha





















