Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

വെള്ളായണി കാര്‍ഷിക കോളേജില്‍ ആന്ധ്രാ സ്വദേശിയായ ദീപിക എന്ന ഹോസ്റ്റല്‍ മേറ്റ് വിദ്യാര്‍ത്ഥിനിയെ സഹപാഠി ലോഹിത കെട്ടിയിട്ട് മുഖം പൊള്ളിക്കാന്‍ ശ്രമിക്കുകയും, പൊള്ളലേറ്റ ഭാഗങ്ങളില്‍ മുളക്‌പൊടി വിതറി കഠിന ദേഹോപദ്രവമേല്‍പ്പിച്ച് ക്രൂരമായി പീഡിപ്പിച്ച കേസ്... റിമാന്റില്‍ കഴിയുന്ന പ്രതി സഹപാഠിയായ ഹോസ്റ്റല്‍ റൂം മേറ്റ് ലോഹിത ജാമ്യ ഹര്‍ജി ജില്ലാ കോടതി ജൂണ്‍ 5 പരിഗണിക്കും

03 JUNE 2023 08:52 AM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

വെള്ളായണി കാര്‍ഷിക കോളേജില്‍ ആന്ധ്രാ സ്വദേശിനിയായ നിര്‍ധന കുടുംബാംഗമായ ദീപിക എന്ന ഹോസ്റ്റല്‍ റൂം മേറ്റ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ സമ്പന്ന കുടുംബാംഗമായ സഹപാഠി ലോഹിത (22) കെട്ടിയിട്ട് ചൂടു പാത്രം വെച്ച് ശരീര ഭാഗങ്ങള്‍ പൊള്ളിക്കുകയും പൊള്ളലേറ്റ ഭാഗങ്ങളില്‍ മുളക്‌പൊടി വിതറി കഠിന ദേഹോപദ്രവമേല്‍പ്പിച്ച് ക്രൂരമായി പീഡിപ്പിച്ച കേസില്‍ റിമാന്റില്‍ കഴിയുന്ന പ്രതി സഹപാഠിയായ ഹോസ്റ്റല്‍ റൂം മേറ്റ് ലോഹിത (22) തിരുവനന്തപുരം ജില്ലാ കോടതിയില്‍ ജാമ്യഹര്‍ജി ജൂണ്‍ 5 (തിങ്കളാഴ്ച) കോടതി പരിഗണിക്കും.


ജാമ്യ ഹര്‍ജിയില്‍ തിരുവല്ലം പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി പി.വി.ബാലകൃഷ്ണന്‍ ഉത്തരവിട്ടു. ജാമ്യ ഹര്‍ജിയിലും പോലീസ് റിപ്പോര്‍ട്ടിലും കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും. 2023 മെയ് 26 നാണ് കേരള സംസ്ഥാനത്തെ ലജ്ജിപ്പിക്കുന്ന സമാനതകളില്ലാത്ത ക്രൂരത അന്യ സംസ്ഥാനക്കാരിയായ സഹപാഠിയോട് അരങ്ങേറിയത്.


27 ന് അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്റില്‍ കഴിയുന്ന ഏക പ്രതി ബി എസ് സി അഗ്രി. നാലാം വര്‍ഷ വിദ്യാര്‍ത്ഥിനി ലോഹിത സമര്‍പ്പിച്ച ജാമ്യ ഹര്‍ജി തള്ളിയ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ടിന്റെ ജാമ്യം നിരസിക്കല്‍ ഉത്തരവുമായാണ് പ്രതി ജില്ലാ കോടതിയെ സമീപിച്ചത്. തിരുവല്ലം എസ് എച്ച് ഒ യായ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാഹുല്‍ രവീന്ദ്രന്റെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആന്ധ്രപ്രദേശ് ചിറ്റൂര്‍ നാദിയാല കാശിനായകം ക്ഷേത്രത്തിന് സമീപം കൊണ്ടുപ്പള്ളി സ്വദേശിനിയാണ് നിര്‍ധന കുടുംബാംഗമായ ദീപിക.


ക്രൂരതയുടെ വിശദാംശങ്ങള്‍ വിവരിച്ച ദീപികയുടെ പ്രഥമ വിവര മൊഴി പ്രകാരം തയ്യാറാക്കിയ പോലീസ് എഫ് ഐ ആറില്‍ പറയുന്നത് ഇപ്രകാരമാണ്.
സമ്പന്ന കുടുംബാംഗമായ ലോഹിത റൂം മേറ്റായ നിര്‍ദ്ധനയായ ദീപികയെക്കൊണ്ട് പല ജോലികളും ഭീഷണിപ്പെടുത്തി ചെയ്യിക്കുമായിരുന്നു. സഹികെട്ട ദീപിക അനുസരിക്കാന്‍ വിസമ്മതിച്ചതോടെ ലോഹിത ദീപികയെ കൃത്യത്തിന് ഒരു മാസം മുമ്പു മുതല്‍ ശാരീരികമായി ഉപദ്രവിച്ചു വരികയായിരുന്നു. കൊന്നുകളയുമെന്ന് ലോഹിത ഭീഷണിപ്പെടുത്തിയിരുന്നതിനാല്‍ ദീപിക വിവരം പുറത്തു പറഞ്ഞിഞിരുന്നില്ല.


കറിവച്ച ചൂടു പാത്രം ദീപികയുടെ മുഖത്ത് വയ്ക്കാന്‍ പ്രതി ലോഹിത ശ്രമിച്ചു. തല വെട്ടിച്ച് മാറ്റിയതിനാല്‍ കറിവീണ് ശരീര ഭാഗങ്ങള്‍ പൊള്ളി. വീണ്ടും കറിപ്പാത്രം ചൂടാക്കി വസ്ത്രം മാറ്റി പൊള്ളിച്ചു. പൊള്ളലേറ്റ മുറിവില്‍ പ്രതി ലോഹിത മുളകുപൊടി വിതറി. എന്നതടക്കം എഫ്‌ഐആറിലാണ് ക്രൂരതയുടെ വിവരങ്ങള്‍ ഉള്ളത്.


വെള്ളായണി കാര്‍ഷിക കോളേജില്‍ ആന്ധ്രാ സ്വദേശിയായ വിദ്യാര്‍ത്ഥിനിക്കേറ്റത് അതിക്രൂര മര്‍ദ്ദനമെന്ന് എഫ്‌ഐആറില്‍ പറയുന്നു. കസേരയില്‍ ഷാള്‍ കൊണ്ട് കൈകള്‍ കെട്ടിയിട്ട് മര്‍ദ്ദിച്ചു. കറിവച്ച ചൂടു പാത്രം ദീപികയുടെ മുഖത്ത് വയ്ക്കാന്‍ പ്രതി ലോഹിത ശ്രമിച്ചു. തല വെട്ടിച്ച് മാറ്റിയതിനാല്‍ കറിവീണ് ശരീര ഭാഗങ്ങള്‍ പൊള്ളി. വീണ്ടും കറിപ്പാത്രം ചൂടാക്കി വസ്ത്രം മാറ്റി പൊള്ളിച്ചു. പൊള്ളലേറ്റ മുറിവില്‍ പ്രതി ലോഹിത മുളകുപൊടി വിതറി. എന്നതടക്കം എഫ്‌ഐആറിലാണ് ക്രൂരതയുടെ വിവരങ്ങള്‍ ഉള്ളത്.

ദീപികയുടെ അമ്മയെ ഫോണിലൂടെ ചീത്ത പറയുവാന്‍ ലോഹിത ആവശ്യപ്പെട്ടു. ഇത് അനുസരിക്കാത്തതോടെയാണ് അക്രമം തുടങ്ങിയത്.

മെയ് 18ാം തിയതി 10 മണിയോടെ ദീപികയെ ഹോസ്റ്റല്‍ മുറിയില്‍ വച്ച് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ഇടിച്ചു. വേദനകൊണ്ട് നിലവിളിച്ച ദീപികയെ ബലമായി കസേരയിലിരുത്തി, കൈകള്‍ ഷാളുപയോഗിച്ച് കെട്ടിവച്ചി. തക്കാളിക്കറി ഉണ്ടാക്കി വച്ചിരുന്ന പാത്രം മുഖത്ത് വയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ ദീപിക മുഖം വെട്ടിച്ചു. ഇതോടെ കറി ശരീരത്തിന്റെ പല ഭാഗത്തും വീഴുകയായിരുന്നു. ഇതിന് പിന്നാലെ കറിപ്പാത്രം കൈത്തണ്ടയില്‍ വച്ച് പൊള്ളിച്ചു.

ഇതിന് പിന്നാലെ പാത്രം വീണ്ടും ചൂടാക്കി കുത്തിപ്പിടിച്ച് ഇരുത്തി ധരിച്ചിരുന്ന ടീ ഷര്‍ട്ടിന്റെ പുറക് വശം പൊക്കി മുതുകത്ത് വച്ച് പൊള്ളിച്ചു. പൊള്ളലേറ്റ ഭാഗങ്ങളില്‍ മുളക് പൊട് വാരിയിട്ട ശേഷം വീണ്ടും മര്‍ദ്ദിച്ചു. കെട്ടഴിച്ച് വിട്ടതോടെ ഉപദ്രവിക്കരുതെന്ന് കാലില്‍ വീണ് അപേക്ഷിച്ചതോടെ മുഖത്ത് അടിക്കുകയും സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നാണ് എഫ്‌ഐആര്‍ വിശദമാക്കുന്നത്. ഐപിസി 342 ( അന്യായ തടങ്കലില്‍ വക്കല്‍) , 323 ( സ്വേച്ഛയാ ദേഹോപദ്രവമേല്‍പ്പിക്കല്‍), 324 ( ആയുധം കൊണ്ടുള്ള ദേഹോപദ്രവമേല്‍പ്പിക്കല്‍) , 326 എ (ആസിഡ് മുതലായവ ഉപയോഗിച്ച് ശരീരഭാഗങ്ങള്‍ക്ക് കോടോവൈകല്യമോ പൊള്ളലോ അംഗഭംഗമോ വൈരൂല്യമോ അവശതയോ ഉളവാക്കി സ്വേച്ഛയാ കഠിന ദേഹോപദ്രവം ഏല്‍പ്പിക്കല്‍)
328 ( വിഷം കൊണ്ടോ മറ്റോ ദേഹോപദ്രവമേല്‍പ്പിക്കല്‍), 506 ( ഭീഷണിപ്പെടുത്തിയുള്ള കുറ്റകരമായ ഭയപ്പെടുത്തല്‍) എന്നിവ അടക്കമുള്ള വകുപ്പുകളാണ് ലോഹിതയ്‌ക്കെതിരെ എഫ്‌ഐആറില്‍ ചുമത്തിയിരിക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (2 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (2 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (3 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (3 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (3 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (3 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (3 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (3 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (3 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (3 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (3 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (3 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (4 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (4 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (4 hours ago)

Malayali Vartha Recommends