വൃക്കദാനം ചെയ്തതിന്റെ പേരിൽ അപമാനത്തിനും അപവാദ പ്രചാരണത്തിനും ഇരയാകേണ്ടി വന്ന മിനി ടീച്ചർക്ക് ഒടുവിൽ നീതി; മിനി ടീച്ചർക്കെതിരെ അപവാദ പ്രചാരണം നടത്തിയതായുളള കേസിൽ സാമൂഹിക പ്രവർത്തകയെന്ന് അവകാശപ്പെടുന്ന രാജീ ചന്ദ്രന് രണ്ടു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും

വൃക്കദാനം ചെയ്തതിന്റെ പേരിൽ അപമാനത്തിനും അപവാദ പ്രചാരണത്തിനും ഇരയാകേണ്ടി വന്ന മിനി ടീച്ചർക്ക് ഒടുവിൽ നീതി. മിനി ടീച്ചർക്കെതിരെ അപവാദ പ്രചാരണം നടത്തിയതായുളള കേസിൽ സാമൂഹിക പ്രവർത്തകയെന്ന് അവകാശപ്പെടുന്ന രാജീ ചന്ദ്രന് രണ്ടു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. കോട്ടയം നഗരസഭയിൽ എൽ ഡി എഫ് സ്ഥാർത്ഥിയായി സി.പി.ഐയ്ക്കു വേണ്ടി അഡ്വ. രാജി ചന്ദ്രൻ മത്സരിച്ചിരുന്നു.
സംക്രാന്തി ഹോളി ഫാമിലി സ്‌കൂളിലെ അധ്യാപികയും മാന്നാനം സ്വദേശിനിയുമായ മിനി ടീച്ചർക്കാണ് ഒടുവിൽ ആശ്വാസം ലഭിച്ചിരിക്കുന്നത്. രാജി ചന്ദ്രനും സംഘവും നടത്തിയ പത്രസമ്മേളനം റിപ്പോർട്ട് ചെയ്തതിന്റെ പേരിൽ കോടതി കയറേണ്ടി വന്നപത്രപ്രവർത്തകൻനെ കോടതി വിട്ടയക്കുകയും ചെയ്തു.
2014 നവംബർ നാലിനായിരുന്നു സംഭവങ്ങളുടെ തുടക്കം. കൊട്ടാരക്കര സ്വദേശിയായ രമ്യ കൈലാഷിനാണ് മിനി ടീച്ചർ അന്ന് വൃക്കദാനം ചെയ്തത്. ഇതിനു പിന്നാലെ മിനി ടീച്ചർക്കെതിരെ ഒരു സംഘം പ്രചാരണം ആരംഭിക്കുകയായിരുന്നുവെന്നാണ് പരാതി. തുടർന്നു, ടീച്ചർ ജോലി ചെയ്യുന്ന സ്‌കൂളിനു മുന്നിലും വീടിനു മുന്നിലും ഭർത്താവ് ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിലും പോസ്റ്റർ പ്രചാരണം നടത്തുകയായിരുന്നു. ഇത് കൂടാതെ ഫെയ്‌സ്ബുക്ക് അടക്കമുള്ള നവമാധ്യമങ്ങളിലൂടെ രാജി ചന്ദ്രൻ തനിക്കെതിരെ പ്രചാരണം നടത്തിയതായും മിനി ടീച്ചർ ആരോപിക്കുന്നു.
മിനി ടീച്ചർ വൃക്കദാനം ചെയ്തിട്ടില്ലെന്നു രാജി ചന്ദ്രൻ നൽകിയ പരാതിയെ തുടർന്നു വിദ്യാഭ്യാസ വകുപ്പ് ടീച്ചർക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചിരുന്നു. തുടർന്ന് മെഡിക്കൽ ബോർഡ് ചേർന്നു നടത്തിയ പരിശോധനയിൽ ടീച്ചർ വൃക്കദാനം ചെയ്തിരുന്നതായി കണ്ടെത്തി. എന്നിട്ടും സാമ്പത്തിക തട്ടിപ്പ് അടക്കമുള്ള ആരോപണങ്ങൾ ഉയർത്തി രാജി ചന്ദ്രൻ ടീച്ചർക്കെതിരെ പ്രചാരണം ശക്തമാക്കി. ഇതോടെയാണ് ടീച്ചർ പരാതി നൽകാനും കോടതിയെ സമീപിക്കാനും തീരുമാനിച്ചത്.
പൊലീസിനെയും കോടതിയെയും സമീപിച്ചെങ്കിലും തനിക്ക് നീതി ലഭിച്ചില്ലെന്ന് ടീച്ചർ പറയുന്നു. അന്നത്തെ ജില്ലാ പൊലീസ് മേധാവിയായിരുന്ന രാമചന്ദ്രനാണ് ഒടുവിൽ തനിക്കെതിരായി ജില്ലയിൽ ഒരു സ്റ്റേഷനിൽ പോലും അനാവശ്യമായി കേസെടുക്കരുതെന്നു നിർദേശം നൽകി, തനിക്ക് അൽപമെങ്കിലും നീതി നടപ്പാക്കിത്തന്നതെന്നു മിനി ടീച്ചർ പറയുന്നു. ഈ സാഹചര്യത്തിലാണ് ഇപ്പോൾ രാജി ചന്ദ്രന് എതിരായി ശിക്ഷ വിധിച്ചിരിക്കുന്നത്. റെഡ് ക്രോസിന്റെ ഓഫിസിനു മുന്നിൽ പോസ്റ്റർ ഒട്ടിച്ചതിന്റെ പേരിലാണ് കോട്ടയം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി രണ്ട് രാജി ചന്ദ്രനെ ശിക്ഷിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha