കോട്ടയം ഈരാറ്റുപേട്ടയിൽ അതിക്രൂര കൊലപാതകം; ഒന്നിച്ചിരുന്നു മദ്യപിച്ച ശേഷം ഒപ്പം താമസിക്കുന്ന യുവതിയെ യുവാവ് പാരയ്ക്ക് അടിച്ചു കൊലപ്പെടുത്തി
കോട്ടയം ഈരാറ്റുപേട്ടയിൽ അതിക്രൂര കൊലപാതകം. ഒന്നിച്ചിരുന്നു മദ്യപിച്ച ശേഷം ഒപ്പം താമസിക്കുന്ന യുവതിയെ യുവാവ് പാരയ്ക്ക് അടിച്ചു കൊലപ്പെടുത്തി. കൊലയ്ക്ക് ശേഷം യുവാവ് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി . ഒന്നിച്ചിരുന്നു മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് ഒപ്പം താമസിക്കുന്ന സ്ത്രീയെ യുവാവ് പാരയ്ക്ക് അടിച്ചു കൊലപ്പെടുത്തിയത്. ഈരാറ്റുപേട്ട സ്വദേശിയായ ഭാർഗവിയെയാണ് ബിജു അടിച്ചു കൊന്നത്. ഇന്ന് പുലർച്ചയാണ് കൊലപാതകം നടന്നത്.
സംഭവുമായി ബന്ധപ്പെട്ട് കൊച്ചുപുരക്കൽ ബിജു മോനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് വർഷമായി ഇരുവരും ബിജുവിന്റെ വീട്ടിൽ ഒരുമിച്ചാണ് താമസിക്കുന്നത്.നിയമ പരമായി വിവാഹിതരല്ലൊന്നാണ് കിട്ടുന്ന വിവരം.ഇരുവരും വെവ്വേറെ വിവാഹം കഴിക്കുകയും ചെയ്തിട്ടുണ്ട്.ഇന്നലെ ഇരുവരും ചേർന്ന് മദ്യപിക്കുകയും തർക്കമുണ്ടാവുകയും പാര ഉപയോഗിച്ച് ബിജു ഭാർഗവി യെ അടിക്കുകയുമായിരുന്നു.
സംഭവ ശേഷം ബിജു സ്റ്റേഷനിലെത്തി കൊലപാതക വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു. ബിജുവിന്റെ അമ്മ ഇവർക്കൊപ്പമായിരുന്ന താമസിച്ചിരുന്നതെങ്കിലും ഇന്നലെ ബന്ധുവീട്ടിലായിരുന്നു. പൊലീസ് സ്ഥലത്തെത്തി. ബിജുവും ദാർഗവിയും ബന്ധുക്കളാണ്.
https://www.facebook.com/Malayalivartha