കോട്ടയം നഗരമധ്യത്തിൽ ബേക്കർ ജംഗ്ഷനിൽ മതിലിടിഞ്ഞ് വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു; മരിച്ചത് കാരാപ്പുഴ സ്വദേശിയായ വീട്ടമ്മ

കോട്ടയം നഗരമധ്യത്തിൽ ബേക്കർ ജംഗ്ഷനിൽ മതിലിടിഞ്ഞു വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കാരാപ്പുഴ വെള്ളരിക്കുഴി വത്സല സോമൻ (64) ആണ് മരിച്ചത്. ഇവരുടെ മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. നാഗമ്പടം ഭാഗത്തേയ്ക്കു നടന്നു വത്സല നടന്നു പോകുന്നതിനിടെ മതിലിടിഞ്ഞു വീഴുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ വത്സലയെ നാട്ടുകാർ ചേർന്ന് ആദ്യം ജില്ലാ ജനറൽ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും എത്തിച്ചു. വൈകുന്നേരത്തോടെ ഇവരുടെ മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും.
https://www.facebook.com/Malayalivartha