ഡിജിപി അനില്‍കാന്ത് വിരമിക്കുന്നു... സംസ്ഥാനത്തെ പുതിയ പൊലിസ് മേധാവിയെ കണ്ടെത്താനുള്ള യോഗം നാളെ ഡല്‍ഹിയില്‍

ഡിജിപി അനില്‍കാന്ത് വിരമിക്കുന്നു... സംസ്ഥാനത്തെ പുതിയ പൊലിസ് മേധാവിയെ കണ്ടെത്താനുള്ള യോഗം നാളെ ഡല്‍ഹിയില്‍. സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ എട്ടുപേരുടെ പട്ടികയില്‍ നിന്ന് മൂന്നുപേരെ ഉന്നതല യോഗം നിര്‍ദ്ദേശിക്കും. ഈ മാസം 30നാണ് ഡിജിപി അനില്‍കാന്ത് വിരമിക്കുന്നത്.
ചീഫ് സെക്രട്ടറി വിപി ജോയിയും ഈ മാസം 30ന് വിരമിക്കും. ലോക്നാഥ് ബെഹ്‌റക്കു ശേഷമാണ് സംസ്ഥാന പൊലിസ് മേധാവിയായി അനില്‍കാന്ത് എത്തിയത്. 6 മാസം സര്‍വ്വീസ് ബാക്കി നില്‍ക്കേ ചുമതലയേറ്റ അനില്‍കാന്തിന് പിന്നീട് രണ്ടു വര്‍ഷം കൂടി സര്‍വീസ് നീട്ടി നല്‍കി.
ഈ മാസം 30ന് വിരമിക്കുന്ന അനില്‍കാന്തിന്റെ പിന്‍ഗാമികളെ കണ്ടെത്താനായി ചേരുന്ന ഉന്നതതല യോഗത്തിന് മുന്നില്‍ എട്ട് ഐപിഎസുകാരുടെ പട്ടികയാണ് എത്തുന്നത്. ഇതില്‍ മൂന്നു പേരെ സമിതി സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കും. ഇതില്‍ നിന്നും ഒരാളെ സംസ്ഥാനത്തിന് തെരഞ്ഞെടുക്കാന്‍ അധികാരമുണ്ട്.
ഡിജിപിമാരായ നിതിന്‍ അഗര്‍വാള്‍, പത്മകുമാര്‍, ,ഷെയ്ക്ക് ദര്‍വേസ് സാഹിബ് എന്നിവരാണ് പട്ടികയിലെ ആദ്യ മൂന്നുപേര്‍. ജയില്‍മേധാവി കെ.പത്കുമാര്‍, ഫയഫോഴ്‌സ് മേധാവി ഷെയ്ക്ക് ദര്‍വേസ് സാഹിബ് എന്നിവരില്‍ ഒരാള്‍ അടുത്ത പൊലിസ് മേധാവിയാകാണ് കൂടുതല്‍ സാധ്യത. രണ്ടുപേര്‍ക്കും രണ്ടു വര്‍ഷം സര്‍വ്വീസും ബാക്കിയുണ്ട്. 2 ഉദ്യോഗസ്ഥരുടെയും സര്‍വ്വീസ് - ജീവിത റിപ്പോര്‍ട്ടുകളിലും പ്രശ്‌നങ്ങളില്ലാത്തിനാല്‍ കേന്ദ്രമയക്കുന്ന മൂന്നുപേരില്‍ രണ്ടുപേരും ഉള്‍പ്പെടും എന്ന് ഉറപ്പാണ്. കഴിഞ്ഞ പ്രാവശ്യം അയച്ച പട്ടികയില്‍ നിന്നും ടോമിന്‍ തച്ചങ്കരിയെ ഒഴിവാക്കിയിരുന്നു.
യുപിഎസ്സി ചെയര്‍മാന്‍, കേന്ദ്രസര്‍ക്കാര്‍ പ്രതിനിധി, ഐബി ജോയിന്റ് ഡയറക്ടര്‍, ചീഫ് സെക്രട്ടറി, ഇപ്പോഴത്തെ ഡിജിപി എന്നിവടങ്ങുന്ന സമിതിയാണ് പുതിയ പാനല്‍ തയ്യാറാക്കുക.
"
https://www.facebook.com/Malayalivartha






















