കരുതലോടെ.... മാലിന്യനിര്‍മാര്‍ജനം പാളിയാല്‍ ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കായിരിക്കും... മാലിന്യനിര്‍മാര്‍ജനം വേഗത്തിലാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പിന്നാലെ ഇത് കര്‍ശനമായി നടപ്പാക്കാന്‍ നിയമഭേദഗതിയുമായി സര്‍ക്കാര്‍

മാലിന്യനിര്‍മാര്‍ജനം പാളിയാല്‍ ഉത്തരവാദിത്വം ഉദ്യോഗസ്ഥര്‍ക്കായിരിക്കും... മാലിന്യനിര്‍മാര്‍ജനം വേഗത്തിലാക്കണമെന്ന ഹൈക്കോടതി ഉത്തരവിന്റെ പിന്നാലെ ഇത് കര്‍ശനമായി നടപ്പാക്കാന്‍ നിയമഭേദഗതിയുമായി സര്‍ക്കാര്‍.
മാലിന്യനിര്‍മാര്‍ജനം പൂര്‍ണമായും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്വമാക്കിയാണ് നിയമഭേദഗതി കൊണ്ടുവരുന്നത്. വീഴ്ച വന്നാല്‍ ശമ്പളം തടയുന്നതടക്കമുള്ള നടപടികളുണ്ടാവും. പൊതുസ്ഥലത്തു മാലിന്യം വലിച്ചെറിയുന്നതിന് 250 രൂപയാണ് ഇപ്പോള്‍ പിഴ. ഇത് കുത്തനെ കൂട്ടുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പറഞ്ഞു.
2025 മാര്‍ച്ച് 31-നുള്ളില്‍ സമ്പൂര്‍ണ മാലിന്യമുക്ത കേരളമെന്ന പ്രഖ്യാപനമാണ് സര്‍ക്കാര്‍ ലക്ഷ്യമെങ്കിലും ഇതില്‍ ഹൈക്കോടതി ഇടപെട്ടു. ഒരു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കണമെന്ന് നിര്‍ദേശിച്ചതോടെയാണ് നടപടികള്‍ തകൃതിയാക്കിയത്. പഞ്ചായത്തീരാജ് നിയമത്തിലടക്കം ഭേദഗതി വരുത്താനാണ് നീക്കമുള്ളത്.
"
https://www.facebook.com/Malayalivartha






















