അമ്മയറിഞ്ഞില്ല...മകന്‍ മരിച്ചത്... മനോനില തെറ്റിയ അമ്മ മകന്റെ മൃതദേഹത്തോടൊപ്പം കഴിച്ചുകൂട്ടിയത് രണ്ടു രാത്രിയും ഒരു പകലും....പെന്‍ഷന്‍ നല്‍കാന്‍ ബാങ്ക് ജീവനക്കാര്‍ എത്തിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്

അമ്മയറിഞ്ഞില്ല...മകന്‍ മരിച്ചത്... മനോനില തെറ്റിയ അമ്മ മകന്റെ മൃതദേഹത്തോടൊപ്പം കഴിച്ചുകൂട്ടിയത് രണ്ടു രാത്രിയും ഒരു പകലും....പെന്‍ഷന്‍ നല്‍കാന്‍ ബാങ്ക് ജീവനക്കാര്‍ എത്തിയപ്പോഴാണ് മരണവിവരം പുറത്തറിഞ്ഞത്.
ഉറക്കം രണ്ടു രാത്രിയും ഒരു പകലും നീളില്ലെന്നത് തിരിച്ചറിയാനുള്ള മനോനിലയും ആ അമ്മക്ക് കൈമോശം വന്നുപോയിരുന്നു, മൂന്നാണ്ടുകള്‍ക്ക് മുമ്പ് തനിക്കേറെ പ്രിയപ്പെട്ട മകന്‍ ഗിരീശന്റെ ജീവന്‍ പുഴയെടുത്ത നാളുകള്‍ക്ക് ശേഷം. അവസാനം കൂട്ടായി കൂടെയുണ്ടായിരുന്ന മകനും മരിച്ചതറിയാതെ ആ അമ്മ മൃതദേഹത്തിനൊപ്പം കഴിച്ചുകൂട്ടി മൂന്ന് ദിവസത്തോളം.
വളയം കല്ലുനിരയില്‍ കടോംതണ്ണിക്കല്‍ മൂന്നാംകുനിയില്‍ രമേശനെ (42)യാണ് വീട്ടിനകത്ത് മരിച്ചനിലയില്‍ കണ്ടെത്തിയത്. അമ്മയും രമേശനും മാത്രമായിരുന്നു വീട്ടില്‍. മനസ്സിന്റെ താളപ്പിഴക്കിടയിലും ആ അമ്മ കൂലിപ്പണി ചെയ്താണ് കുടുംബം നോക്കിയിരുന്നത്.
അതേസമയം സാമൂഹിക ക്ഷേമ പെന്‍ഷന്‍ നല്‍കാന്‍ എത്തിയതായിരുന്നു ബാങ്ക് ജീവനക്കാര്‍. ദുര്‍ഗന്ധം കാരണം അകത്തു കയറി നോക്കിയപ്പോഴാണ് രമേശനെ കട്ടിലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 3 ദിവസം പഴക്കമുണ്ടെന്നാണ് കരുതുന്നത്. കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.
"
https://www.facebook.com/Malayalivartha






















