സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി ഡേറ്റയില്‍ തിരുത്തലും കൂട്ടിച്ചേര്‍ക്കലും ഒഴിവാക്കലും നടത്താനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി മൂന്നു ദിനം മാത്രം

സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും മെഡിസെപ് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയുടെ ഭാഗമായി ഡേറ്റയില്‍ തിരുത്തലും കൂട്ടിച്ചേര്‍ക്കലും ഒഴിവാക്കലും നടത്താനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി മൂന്നു ദിനം മാത്രം.
ഗുണഭോക്താവിന്റെയും ആശ്രിതരുടെയും വ്യക്തിഗത വിവരങ്ങള്‍ തിരുത്താനും ആശ്രിതരെ പുതുതായി ഉള്‍പ്പെടുത്താനും ഉള്ളവരെ നീക്കം ചെയ്യാനും 20ന് മുമ്പ് തന്നെ അപേക്ഷ നല്‍കേണ്ടതാണ്.
ജീവനക്കാര്‍ ഡി.ഡി.ഒമാര്‍ക്കും പെന്‍ഷന്‍കാര്‍ ട്രഷറി ഓഫിസര്‍ക്കുമാണ് അപേക്ഷ നല്‍കേണ്ടത്. അപേക്ഷ വിവരങ്ങള്‍ ഡി.ഡി.ഒമാരും ട്രഷറി ഓഫിസര്‍മാരും 22ന് മുമ്പ് മെഡിസെപ് ഡേറ്റയില്‍ തിരുത്തി വെരിഫൈ ചെയ്യണമെന്നാണ് നിര്‍ദേശമുള്ളത്.
ഇത്തരത്തില്‍ ചേര്‍ക്കുന്ന വിവരങ്ങളായിരിക്കും ഇന്‍ഷുറന്‍സ് കമ്പനി അനുവദിക്കുന്ന പുതിയ മെഡിസെപ് കാര്‍ഡിലുണ്ടാകുക. സമയപരിധിക്ക് ശേഷം ഡി.ഡി.ഒമാരുടെയും ട്രഷറി ഓഫിസര്‍മാരുടെയും സഹായത്തോടെ സ്റ്റാറ്റസ് റിപ്പോര്‍ട്ട് തിരുത്തിയാലും മെഡിസെപ് കാര്‍ഡില്‍ വിവരങ്ങള്‍ ചേര്‍ക്കില്ല.
2022 ആഗസ്റ്റ് 25ന് ശേഷം നവജാത ശിശുക്കള്‍, പുതുതായി വിവാഹം കഴിയുന്നവര്‍ എന്നീ വിഭാഗക്കാര്‍ ഒഴികെ ആശ്രിത വിവരങ്ങള്‍ തിരുത്തുന്നത് മെഡിസെപ് കാര്‍ഡില്‍ പ്രതിഫലിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടും ഗുണഭോക്താക്കള്‍ തുടര്‍ന്നും പ്രൊഫൈലില്‍ തിരുത്തല്‍ വരുത്തിയിരുന്നു.
കാര്‍ഡില്‍ തിരുത്തിയ വിവരങ്ങള്‍ ഇല്ലെന്നു കാട്ടി നിരവധി പരാതികളുമെത്തിയതിനെ തുടര്‍ന്നാണ് കാര്‍ഡില്‍ വിവരങ്ങള്‍ ഉള്‍പ്പെടുന്ന രീതിയില്‍ തിരുത്തല്‍ വരുത്താന്‍ അവസാന അവസരം അനുവദിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha






















