ആലപ്പുഴയില്‍ മത്സ്യം കയറ്റിവന്ന ഇന്‍സുലേറ്റഡ് വാന്‍ നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലേക്ക് ... ഡ്രൈവറും വാനിലുണ്ടായിരുന്ന മത്സ്യ വ്യാപാരിയും രക്ഷപ്പെട്ടത് അത്ഭുതകരമായി

ആലപ്പുഴയില്‍ മത്സ്യം കയറ്റിവന്ന ഇന്‍സുലേറ്റഡ് വാന്‍ നിയന്ത്രണം വിട്ട് പത്തടി താഴ്ചയിലേക്ക് ... ഡ്രൈവറും വാനിലുണ്ടായിരുന്ന മത്സ്യ വ്യാപാരിയും രക്ഷപ്പെട്ടത് അത്ഭുതകരമായി. റോഡരുകിലെ താഴ്ച്ചയിലേക്ക് വാന്‍ മറിഞ്ഞപ്പോള്‍ ഡ്രൈവര്‍ വാനിനുള്ളില്‍ നിന്നും പുറത്തേക്ക് തെറിച്ചു വീഴുകയായിരുന്നു. പഴകുളത്ത് മത്സ്യം ഇറക്കിയശേഷം കൊല്ലക്കടവ് മാര്‍ക്കറ്റിലേക്ക് വരുമ്പോഴായിരുന്നു അപകടം നടന്നത്.
എതിരെ വന്ന കാറിന് സൈഡ് നല്‍കുന്നതിനിടയില്‍ വാന്‍ നിയന്ത്രണം വിട്ട് മറിഞ്ഞത്. അപകടം നിയന്ത്രിക്കാനായി റോഡരുകില്‍ മുമ്പ് സ്ഥാപിച്ച ഇരുമ്പ് കൊണ്ടുള്ള സംരക്ഷണ വേലി തകര്‍ത്താണ് വാന്‍ മറിഞ്ഞത്.
ഇന്‍സുലേറ്റഡ് വാനിന്റെ മുന്‍ ഭാഗം പൂര്‍ണ്ണമായി തകര്‍ന്നനിലയിലാണ്. കൊല്ലം - തേനി ദേശീയ പാതയുടെ ഭാഗമാണങ്കിലും റോഡിന് മതിയായ വീതി ഇല്ലാത്തതും കുത്തനെ ചരിഞ്ഞുള്ള കൊടും വളവും മൂലം ഇവിടെ അപകടം വര്‍ദ്ധിക്കുകയാണ്.
https://www.facebook.com/Malayalivartha






















