ഒടുവില്‍ പിടിയില്‍... പൊറോട്ട വൈകിയെന്നാരോപിച്ച് വയോധികയ്ക്ക് നേരെ തിളച്ച എണ്ണയൊഴിച്ച സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍

ഒടുവില്‍ പിടിയില്‍... തട്ടുകടയിലെത്തിയ യുവാക്കള്‍ പൊറോട്ട വൈകിയെന്നാരോപിച്ച് വയോധികയ്ക്ക് നേരെ തിളച്ച എണ്ണയൊഴിച്ചു... സംഭവത്തില്‍ പ്രതികള്‍ അറസ്റ്റില്‍.
ചിറയിന്‍കീഴില്‍ തട്ടുകട നടത്തുന്ന 65കാരി ഓമനക്ക് നേരെയാണ് ആക്രമണമുണ്ടായത്. നിരവധി കേസുകളില്‍ പ്രതികളാണ് പിടിയിലായവരെന്ന് പൊലീസ് .
ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് പ്രതികള്‍ തട്ടുകടയില്‍ എത്തി അതിക്രമം നടത്തിയത്. മൂന്ന് പേര്‍ കടയില്‍ എത്തി പൊറോട്ട ആവശ്യപ്പെട്ടു. പൊറോട്ട നല്‍കാന്‍ അല്പം താമസിച്ചപ്പോള്‍ പ്രതികള്‍ പ്രകോപിതരായി. ചിക്കന്‍ പാകം ചെയ്യാന്‍ വച്ചിരുന്ന തിളച്ച എണ്ണ കടയുടമയായ 65 വയസുള്ള ഓമനയ്ക്ക് നേരെ എറിഞ്ഞു. പിന്നാലെ കടയില്‍ എത്തിയ ഓമനയുടെ ബന്ധു ദീപുവിനെയും പ്രതികള്‍ ക്രൂരമായി മര്‍ദ്ദിച്ചു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൂന്ന് ദിവസത്തിന് ശേഷം പ്രതികള്‍ അറസ്റ്റിലായത്. കുറക്കട ചരുവിള വീട്ടില്‍ ഉണ്ണി എന്ന അജിത്ത്, അപ്പു എന്ന അനീഷ്, മുടപുരം പുത്തന്‍വിള വീട്ടില്‍ മാരി എന്ന വിനോദ് എന്നിവരെയാണ് ചിറയിന്‍കീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. ചിറയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ കോടതി റിമാന്‍ഡിലാക്കി.
https://www.facebook.com/Malayalivartha






















