റോഡ് മുറിച്ച് കടക്കവെ അപകടം, വീടിന് മുന്നിൽ വെച്ച് കാറിടിച്ച് 13കാരന് ദാരുണാന്ത്യം

കണ്ണൂരിൽ റോഡ് മുറിച്ച് കടക്കവെ 13കാരന് ദാരുണാന്ത്യം. തോട്ടട മാതന്റവിട നസ്‌റിയയുടെയും തന്‍സീറിന്റെയും മകന്‍ ഷഹബാസ് (13) ആണ് മരിച്ചത്. തോട്ടട ഗവൺമെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഷഹബാസ്.
ഇന്നലെ രാത്രി ഏഴരയോടെ ആണ് അപകടം. രാത്രി മദ്രസയിൽ നിന്ന് മടങ്ങി വരും വഴി വീടിന് മുന്നിലെ റോഡ് മുറിച്ച് കടക്കുമ്പോഴാണ് ഷഹബാസിനെ കാറിടിച്ചത്. അപകടം സംഭവിച്ച ഉടന്‍ തന്നെ കുട്ടിയെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha






















