വിവാഹ വാഗ്ദാനം നല്‍കി ഇവന്റ് മാനേജ്‌മെന്റ് നടത്തിപ്പുകാരിയെ പീഡിപ്പിച്ച കേസ്... ഉഭയസമ്മതപ്രകാരമായതിനാല്‍ പീഡനക്കേസ് നിലനില്‍ക്കില്ലെന്ന് കമാന്റോ പോലീസുകാരന്‍, മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ 19 ന് ഉത്തരവ് പറയും

വിവാഹ വാഗ്ദാനം നല്‍കി ഇവന്റ് മാനേജ്‌മെന്റ് നടത്തിപ്പുകാരിയെ പീഡിപ്പിച്ച വഞ്ചിയൂര്‍ പീഡന കേസില്‍ ആരോപിക്കുന്ന ലൈംഗിക ബന്ധം ഉഭയ സമ്മതപ്രകാരമായതിനാല്‍ പീഡനക്കേസ് നിലനില്‍ക്കില്ലെന്ന് കമാന്റോ പോലീസുകാരന്‍.
തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി ജി.രാജേഷ് മുമ്പാകെ പോലീസുകാരന്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ നടന്ന വാദത്തിലാണ് പ്രതി ഇക്കാര്യം ബോധിപ്പിച്ചത്. ഐ ആര്‍ ബി കമാന്‍ഡോ ഉദ്യോഗസ്ഥനായ അഖിലേഷിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ കോടതി 19 ന് ഉത്തരവ് പറയും. വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ പൊലീസ് കമാന്‍ഡോയ്ക്ക് എതിരെ വഞ്ചിയൂര്‍ പൊലീസ് കേസ് എടുത്തിരുന്നു.
ഐ ആര്‍ ബി കമാന്‍ഡോ ഉദ്യോഗസ്ഥനായ അഖിലേഷിന് (35) എതിരെയാണ് കേസ് എടുത്തത്. 2023 ജൂണ്‍ 15 നാണ് വഞ്ചിയൂര്‍ പോലീസ് എഫ് ഐ ആര്‍ ഇട്ടത്. ഇവന്റ് മാനേജ്‌മെന്റ് നടത്തിപ്പുകാരിയായ യുവതിയുടെ പരാതിയില്‍ ആണ് കേസ് എടുത്തത്. പത്മനാഭസ്വാമി ക്ഷേത്രത്തില്‍ കമാന്‍ഡോ ആയി ജോലി ചെയ്തിരുന്ന പ്രതി തന്നെ വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ചാണ് പീഡിപ്പിച്ചത്.
വാടകവീട് എടുത്ത് 9 മാസം കൂടെ താമസിപ്പിച്ച് പീഡിപ്പിക്കുകയും രണ്ടരലക്ഷം രൂപയും സ്വര്‍ണാഭരണങ്ങളും തട്ടിയെടുക്കുകയും വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ പ്രതി ദേഹോപദ്രവം ഏല്‍പ്പിക്കുകയും ചെയ്തുവെന്നാണ് യുവതിയുടെ കേസ്. വഞ്ചിയൂര്‍ സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടും കേസെടുത്തില്ല.
പിന്നീട് പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് വഞ്ചിയൂര്‍ പോലീസ് കേസെടുക്കാന്‍ തയ്യാറായത്. അതേ സമയം പ്രതി ജോലിയില്‍ നിന്ന് അവധി എടുത്ത് ഒളിവില്‍ പോയതായാണ് വഞ്ചിയൂര്‍ പൊലീസ് ജില്ലാ കോടതിയില്‍ ജാമ്യഹര്‍ജിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
"
https://www.facebook.com/Malayalivartha






















