മീന്‍ പിടുത്തത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു.... രാവിലെ ഒമ്പത് മണിയോടെയാണ് ബോട്ടില്‍ മത്സ്യബന്ധനത്തിനായി ഇദ്ദേഹം കടലില്‍ പോയത്

മീന്‍ പിടുത്തത്തിനിടെ മത്സ്യത്തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. വടകര സ്വദേശി തെക്കത്തിന്റെവിട സലിം( 47) ആണ് ബോട്ടില്‍ കുഴഞ്ഞു വീണു മരിച്ചത്.
രാവിലെ ഒമ്പത് മണിയോടെയാണ് ബോട്ടില്‍ മത്സ്യബന്ധനത്തിനായി ഇദ്ദേഹം കടലില്‍ പോയത്. കുഴഞ്ഞു വീണതോടെ സഹപ്രവര്‍ത്തകര്‍ അറിയിച്ചതിനെ തുടര്‍ന്ന് മറ്റൊരു ബോട്ടെത്തി.
സലിമിനെ ഈ ബോട്ടില്‍ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം വടകരയിലെ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha






















