തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ വാഹനാപകടം...ബൈക്ക് യാത്രികന്‍ മരിച്ചു

തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ വാഹനാപകടം.. ബൈക്ക് യാത്രികന്‍ മരിച്ചു, വെഞ്ഞാറമ്മൂടില്‍ കാറും ബൈക്കും കൂട്ടിയിടിച്ച് ഇരുചക്രവാഹനത്തില്‍ സഞ്ചരിച്ചിരുന്ന യുവാവാണ് മരിച്ചത് .
വര്‍ക്കല അയിരൂര്‍ സ്വദേശിയായ നിജാസ്(31) ആണ് എതിര്‍ദിശയില്‍ വന്ന കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണമടഞ്ഞത്. വെഞ്ഞാറമ്മൂട് വേളാവൂരില്‍ പുലര്‍ച്ചെ 12.40ഓടെയായിരുന്നു അപകടം നടന്നത്.
കോലിയക്കോട് ഭാഗത്തേക്ക് പോകുകയായിരുന്നു നിജാസ്, ഇതിനിടെ വേളാവൂരില്‍ വച്ച് കാറുമായി ഇടിക്കുകയായിരുന്നു. ഗുരുതര പരിക്കേറ്റ നിജാസിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
https://www.facebook.com/Malayalivartha



























