ശാസ്ത്രീയ പഠനത്തിലൂടെ ജനവാസ - മൃഗമേഖലകളെ തരം തിരിക്കണം.... പശ്ചിമഘട്ടത്തിലെ വന്യമൃഗ - മനുഷ്യ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി

പശ്ചിമഘട്ടത്തിലെ വന്യമൃഗ - മനുഷ്യ സംഘര്‍ഷം അവസാനിപ്പിക്കാന്‍ സുപ്രീംകോടതിയില്‍ ഹര്‍ജി. പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍ നീലകണ്ഠന്‍, വി.കെ. ആനന്ദന്‍ എന്നിവരാണ് ഹര്‍ജിക്കാര്‍. കേന്ദ്രം, കേരളം, തമിഴ്നാട് സര്‍ക്കാരുകളെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി.
ശാസ്ത്രീയ പഠനത്തിലൂടെ ജനവാസ - മൃഗമേഖലകളെ തരം തിരിക്കണം. ആനത്താരകളും ജനവാസമേഖലകളും തരം തിരിക്കണം. ഇതിനായി കേന്ദ്രസര്‍ക്കാര്‍ പഠനംനടത്തണം.
ഒരു മൃഗത്ത ആവാസ വ്യവസ്ഥയില്‍ നിന്ന് ശാസ്ത്രീയ പഠനങ്ങള്‍ ഇല്ലാതെ മാറ്റരുത് എന്നീ കാര്യങ്ങളാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.
അതേ സമയം, അരിക്കൊമ്പനെ മയക്കുവെടി വയ്ക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ജൂലൈ ആറിന് സുപ്രീം കോടതി പരിഗണിക്കും. വാക്കിംഗ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനയാണ് കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha



























