കാറിനെ കുറുകെ മ്ലാവ് ചാടിയതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു... തമിഴ്‌നാട്ടില്‍ നിന്നും മൂന്നാറിലേക്ക് വരികയായിരുന്നു സേലം സ്വദേശികളുടെ കാറാണ് തലകീഴായി മറിഞ്ഞത്

കാറിനെ കുറുകെ മ്ലാവ് ചാടിയതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞു... മൂന്നാര്‍ - ഉദുമല്‍പേട്ട അന്തര്‍ സംസ്ഥാന പാതയില്‍ പെരിയോര എസ്റ്റേറ്റിന്റെ സമീപമാണ് മ്ലാവ് കാറിനെ കുറുകെ ചാടിയതിനെ തുടര്‍ന്ന് കാര്‍ നിയന്ത്രണം വിട്ടു മറിഞ്ഞത്.
വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ പരിക്കുകള്‍ ഏല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം നടന്നത്.
രണ്ടര വയസ്സുള്ള കുട്ടിയടക്കം നാല് പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. കാറിന് മുന്നില്‍ മ്ലാവ് കുറുകെ ചാടിയതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട് റോഡിന് സമീപത്തെ മണ്ണ് തിട്ടയില്‍ കയറി മറിഞ്ഞാണ് അപകടം സംഭവിച്ചത്.
https://www.facebook.com/Malayalivartha



























