ജനുവരിയിൽ പുനഃസംഘടനാ വാർത്തകൾ, പ്രചരിച്ചപ്പോഴും സുരേഷ് ഗോപിയുടെ പേര് കേട്ടിരുന്നു.... 2014ൽ ആദ്യ മോദി സർക്കാർ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്‌ത അദ്ദേഹം, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കാനിരിക്കുകയാണ്....

ആകെ മൊത്തത്തിൽ ഇപ്പോൾ ചർച്ച കേന്ദ്ര മന്ത്രി സ്ഥാനത്തെ ചൊല്ലി ഉള്ളതാണ്. വീണ്ടും സുരേഷ് ഗോപി എന്നൊരു പേരാണ് ചർച്ച വിഷയമാകുന്നത്. ജൂലായ് 3ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്പൂർണ മന്ത്രിസഭായോഗം വിളിച്ചതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രമന്ത്രിസഭാ പുനഃസംഘടനയെന്ന അഭ്യൂഹം ശക്തമായിരിക്കുകയാണ്. കേരളത്തിൽ നിന്ന് സുരേഷ് ഗോപിയുടെ പേരും കേൾക്കുന്നുണ്ട്. മെട്രോമാൻ ഇ.ശ്രീധരന്റെ പേരും പ്രചരിച്ചെങ്കിലും 87 വയസുള്ളതിനാൽ സാദ്ധ്യതയില്ല. 75 വയസാണ് ബി.ജെ.പി നിശ്ചയിച്ചിട്ടുള്ള പ്രായപരിധി.ജി 20 ഉച്ചകോടിക്കായി പ്രഗതി മൈതാനിയിൽ നിർമ്മിച്ച കൺവെൻഷൻ സെന്ററിൽ 3ന് വൈകിട്ട് 4ന് വിശാല മന്ത്രിസഭാ യോഗം വിളിച്ചതോടെയാണ് അഭ്യൂഹങ്ങൾ ശക്തമായത്. സാധാരണ ബുധനാഴ്‌ച പ്രധാനമന്ത്രിയുടെ വസതിയിലാണ് മന്ത്രിസഭാ യോഗം ചേരാറ്.ആഭ്യന്തര മന്ത്രി അമിത് ഷാ, ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി. നദ്ദ എന്നിവരുടെ സാന്നിദ്ധ്യത്തിൽ പ്രധാന നേതാക്കളുമായി ബുധനാഴ്ച മോദി ചർച്ചകൾ നടത്തിയിരുന്നു.
സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ.സന്തോഷും പങ്കെടുത്തു. ഇക്കൊല്ലം നടക്കുന്ന രാജസ്ഥാൻ, മദ്ധ്യപ്രദേശ്, തെലങ്കാന, ഛത്തീസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പിന്റെയും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെയും തയ്യാറെടുപ്പുകളാണ് ചർച്ചയായത്.തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിലും ബി.ജെ.പിയിലും കാര്യമായ അഴിച്ചുപണി ഉണ്ടാകുമെന്നാണ് സൂചന.ബി.ജെ.പിയുടെ പല സംസ്ഥാന അദ്ധ്യക്ഷൻമാരെയും മാറ്റിയേക്കും. നിതിൻ ഗഡ്‌കരിയുടേതടക്കം വകുപ്പുകൾ വിഭജിക്കാനുമിടയുണ്ട്. 2021ൽ രവിശങ്കർ പ്രസാദ്, ഹർഷ് വർദ്ധൻ, പ്രകാശ് ജാവദേക്കർ തുടങ്ങി 12 പേരെ പുറത്താക്കി ജ്യോതിരാദിത്യ സിന്ധ്യ, നാരായൺ റാണെ തുടങ്ങി 17 മന്ത്രിമാരെ ഉൾപ്പെടുത്തിയതാണ് ഒടുവിലത്തെ വലിയ പുനഃസംഘടന.ജനുവരിയിൽ പുനഃസംഘടനാ വാർത്തകൾ പ്രചരിച്ചപ്പോഴും സുരേഷ് ഗോപിയുടെ പേര് കേട്ടിരുന്നു. 2014ൽ ആദ്യ മോദി സർക്കാർ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്‌ത അദ്ദേഹം വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ മത്സരിക്കാനിരിക്കുകയാണ്. 2019ൽ ലോക്‌സഭയിലേക്കും 2021ൽ നിയമസഭയിലേക്കും സുരേഷ് ഗോപി തൃശൂരിൽ മത്സരിച്ചിരുന്നു.അടുത്തിടെ സുരേഷ് ഗോപിയെ ബി ജെ പി സംസ്ഥാന കോർ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിരുന്നു.
പാർട്ടിയുടെ കീഴ്‌വഴക്കങ്ങൾ മറികടന്നാണ് സുരേഷ് ഗോപിയ്ക്ക് ഔദ്യോഗിക ചുമതല നൽകിയത്. കേന്ദ്ര നിർദേശപ്രകാരമാണ് നടപടി എന്നത് സുരേഷിനെ കേന്ദ്രനേതൃത്വം എത്രത്തോളം പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് വ്യക്തം.പ്രസിഡന്റും മുൻ പ്രസിഡന്റുമാരും ജനറൽ സെക്രട്ടറിമാരും മാത്രമായിരുന്നു ഇതുവരെ കോർ കമ്മിറ്റിയിൽ ഉൾപ്പെട്ടിരുന്നത്. സുരേഷ് ഗോപി നേതൃത്വനിരയിലേയ്ക്ക് എത്തുന്നതിൽ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രനും മറിച്ചഭിപ്രായമില്ല. താരത്തെ മുൻനിർത്തി കേരളത്തിൽ പാർട്ടിയുടെ ശക്തി വർദ്ധിപ്പിക്കാൻ ബി ജെ പി കേന്ദ്രനേതൃത്വം ഏറെനാളായി ശ്രമിക്കുകയാണ്.എന്നാൽ താരം തന്നെയായിരുന്നു ഇതിന് തടസമായി നിന്നിരുന്നത്. സുരേഷ് ഗോപി സമ്മതം മൂളിയതോടെയാണ് പുതിയ നീക്കത്തിന് വഴിയൊരുങ്ങിയത്.രാജ്യസഭയിലെ നോമിനേറ്റ് അംഗമായിരുന്നെങ്കിലും പാർട്ടി പ്രവർത്തനങ്ങളിൽ അദ്ദേഹം സജീവമായിരുന്നില്ല. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും നിയമസഭാതിരഞ്ഞെടുപ്പിലും തൃശൂരിൽ നിന്ന് മത്സരിച്ച സുരേഷ് ഗോപി മികച്ച പ്രകടനമാണ് നടത്തിയത്. പാർട്ടിയിൽ സജീവമാകണമെന്ന നിർദ്ദേശത്തോട് അദ്ദേഹം അനുകൂലമായി പ്രതികരിച്ചിരുന്നില്ല.
തന്റെ പ്രവർത്തന മേഖല സിനിമയും അഭിനയവുമാണെന്ന നിലപാടിലായിരുന്നു അദ്ദേഹം.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ പറയത്തക്ക നേട്ടങ്ങളൊന്നും എൻ.ഡി.എയ്ക്ക് അവകാശപ്പെടാനില്ലെങ്കിലും അവർക്ക് ആശ്വാസം ആയത് തൃശൂർ മണ്ഡലമാണ്. അഞ്ചു മണ്ഡലങ്ങളിൽ മാത്രമാണ് മുന്നണിക്ക് നിയമസഭാ പോരാട്ടത്തിൽ വോട്ടുനില വർദ്ധിപ്പിക്കാനായത്. അതിൽ പകുതിയിൽ കൂടുതൽ വോട്ടും ലഭിച്ചത് തൃശൂർ മണ്ഡലത്തിൽ നിന്നാണ്. സുരേഷ് ഗോപി ഇവിടെ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ലഭിച്ചതിനേക്കാൾ 15,709 വോട്ടുകളാണ് അധികം നേടിയത്. അടുത്ത വർഷം നടക്കാൻ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലും സുരേഷ് ഗോപിയെ തൃശ്ശൂരിൽ നിറുത്തി ഏതുവിധേനെയും കേരളത്തിൽ താമര വിടർത്താനാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
https://www.facebook.com/Malayalivartha



























