മന്ത്രി സ്ഥാനത്ത് നിന്നും മാറി; ആരോപണം കേട്ടാൽ മാറണം.... ഇ.പിയുടെ വാക്കുകൾ പിണറായി മറക്കില്ല... പണി വരുന്നുണ്ട് സഖാവെ....

ഇടതു മുന്നണി കൺവീനർ സ്ഥാനത്ത് നിന്നും ഇ.പി.ജയരാജൻ തെറിക്കാൻ വഴിയൊരുങ്ങുന്നു. മുഖ്യമന്ത്രിയെ നിരന്തരം സമ്മർദ്ദത്തിലാക്കുന്ന പ്രസ്താവനകളാണ് ഇ.പി. നടത്തുന്നതെന്ന ബോധ്യത്തെ തുടർന്നാണ് പാർട്ടി ഇത്തരത്തിൽ ആലോചിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ ലക്ഷ്യമിട്ട്, ദേശാഭിമാനി മുൻ അസോസിയേറ്റ് എഡിറ്റർ ജി. ശക്തിധരൻ ഫേസ്ബുക്കിലൂടെ ഉന്നയിച്ച ആരോപണങ്ങളാണ് ഇടതുമുന്നണി കൺവീനർ ഇ. പി. ജയരാജൻ തള്ളിയതാണ് പുതിയ വിവാദം. സിപിഎം തൊടാത്ത ആരോപണത്തിലാണ് ഇ. പി. കൊത്തിയത്.
കൈതോലപ്പായയിൽ പണം പൊതിഞ്ഞു കൊണ്ടുപോയെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്ന് ഇ. പി. പറഞ്ഞു. കോൺഗ്രസ് ഇത് പ്രചരിപ്പിക്കുന്നത് നേതാക്കൾക്കെതിരായ കുറ്റങ്ങൾ മറച്ചുവെക്കാനാണ്.അഴിമതി ആരോപങ്ങങ്ങളെ ഇതുകൊണ്ട് മായ്ച്ചു കളയാൻ ആകില്ലെന്നും ജയരാജൻ പറഞ്ഞു.പത്തിരുപത് വർഷം മുമ്പ് നടന്നുവെന്ന് ആരോപിക്കുന്ന സംഭവത്തെക്കുറിച്ച് ഇപ്പോൾ വെളിപ്പെടുത്തുന്നത് എന്തിനെന്നറിയില്ല. മാത്രമല്ല ഒരു നേതാവ് എന്നുമാത്രമാണ് ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നതെന്നും ഇപിജയരാജൻ പറഞ്ഞു.തനിക്ക് എതിരെ ആരോപണം ഉണ്ടായപ്പോൾ സ്ഥാനത്ത് നിന്ന് മാറി.നിരപരാധിത്വം തെളിയിച്ച് തിരിച്ചു വന്നു.അത് സ്വീകരിക്കാൻ കോൺഗ്രസിന് ധൈര്യം ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ഇത്തരം ഒരു പ്രസ്താവനയിറക്കാൻ ഇ.പിക്ക് ആരും അനുവാദം നൽകിയിരുന്നില്ല. മാത്രവുമല്ല താൻ മന്ത്രി സ്ഥാനത്ത് നിന്ന് മാറി നിന്നതു പോലെ മുഖ്യമന്ത്രി മാറി നിൽക്കണമെന്നാണ് ഇ.പി. പറഞ്ഞത്. അതിന് അദ്ദേഹം കെ.സുധാകരനെ കൂട്ടുപിടിച്ചെന്ന് മാത്രം.
കെ സുധാകരൻ കെപിസിസി അധ്യക്ഷസ്ഥാനത്ത് നിന്ന് മാറി നിന്ന് അന്വേഷണം നേരിടണം.സുധാകരൻ ചെയ്തത് ഗുരുതര കുറ്റങ്ങളാണ്.അത് മറച്ചു പിടിക്കാൻ ആകില്ല.സോണിയയും രാഹുലും ഇതിനെ ന്യായീകരിച്ചാൽ അവരുടെ മതിപ്പ് പോകും.ആരോപണ വിധേയർ ഡൽഹിയിൽ പോയി എഐസിസി സംരക്ഷണo ഉറപ്പു വരുത്തിയാൽ അവർക്കു കറുത്ത പാടുകൾ ഉണ്ടാകും.നിരപരാധിത്വം കോടതിയിൽ ആണ് തെളിയിക്കേണ്ടതെന്നും ഇപിജയരാജൻ പറഞ്ഞു.
കൈതോലപ്പായയിൽ 2 കോടി പൊതിഞ്ഞു കൊണ്ടു പോയത് മുഖ്യമന്ത്രിയാണെന്ന ആരോപണമാണ് നാട്ടിൽ മുഴങ്ങുന്നത്. ഇക്കാര്യം ഇ.പി. ജയരാജനും നന്നായറിയാം. എന്നിട്ടും സ്ഥാനത്ത് നിന്ന് മാറി നിന്ന് നിരപരാധിത്വം തെളിയിക്കണമെന്ന് പറഞ്ഞതിലാണ് മുഖ്യമന്ത്രിയുമായി അടുത്ത് നിൽക്കുന്നവർക്ക് അത്ഭുതം. ഇത് തീർത്തും നിഷ്കളങ്കമാണെന്ന് പാർട്ടി കരുതുന്നില്ല.
കൈതോലപ്പായയിൽ പൊതിഞ്ഞ് രണ്ട് കോടി മുപ്പത്തിഅയ്യായിരം രൂപ (2,00,35,000) കോടി ഉന്നത സിപിഎം നേതാവ് കൈപ്പറ്റിയെന്ന് ദേശാഭിമാനി മുൻ പത്രാധിപസമിതി അംഗം ജി ശക്തിധരൻ ഉന്നയിച്ച ആരോപണം ശരിക്കും ഒരു രാഷ്ട്രീയം ബോംബായിരുന്നു.
ഫെയ്സ്ബുക് പോസ്റ്റിലാണ് അദ്ദേഹം ഈ ഗുരുതര ആരോപണം ഉന്നയിച്ചത്. പണം കൊണ്ടുപോയത് നിലവിലെ മന്ത്രിസഭയിലെ ഒരു അംഗം സഞ്ചരിച്ച കാറിലാണെന്നും ശക്തിധരൻ ഫേസ് ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു. ആരോപണം അന്വേഷിക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. എന്നാൽ ഒന്നും സംഭവിച്ചില്ല.അപ്പോഴാണ് ഇ.പി.ജയരാജൻ ഇതിൽ കയറി തൂങ്ങിയത്.
സംസ്ഥാന സർക്കാറിൻറെയും സിപിഎമ്മിൻറെയും പല നടപടികളും ചോദ്യം ചെയ്യുന്ന ജി ശക്തിധരൻ തനിക്കെതിരായ സൈബർ ആക്രമണങ്ങൾക്കുള്ള മറുപടി എന്ന നിലക്കിട്ട പോസ്സാണ് വൻവിവാദമാകുന്നത്. കൊച്ചി കലൂരിലെ തൻറെ ഓഫീസിലെ മുറിയിൽ വെച്ച് ഉന്നതനായ നേതാവിനെ പണം എണ്ണാൻ താൻ സഹായിച്ചുവെന്ന് പോസ്റ്റിൽ പറയുന്നു.
വൻ തോക്കുകളിൽ നിന്നും ഈ നേതാവ് വാങ്ങിയ പണമാണ് എണ്ണിയത്. രണ്ട് കോടി 35000 രൂപയാണ് ഉണ്ടായിരുന്നത്. തന്റെ ഓഫീസിലായിരുന്നു അന്ന് ഈ നേതാവ് താമസിച്ചത്. കൈതൊലപ്പായയിൽ പൊതിഞ്ഞാണ് ഈ പണം കൊണ്ട് പോയത്. നിലവിലെ ഒരു മന്ത്രിയുടെ കാറിലാണ് ഈ പണം തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നും ശക്തിധരൻറെ ഫേസ് ബുക്ക് പോസ്റ്റിൽ ആരോപിക്കുന്നു.
തിരുവനന്തപുരം മുതൽ ടൈം സ്ക്വയർവരെ പ്രശസ്തനായ നേതാവാണിതെന്നാണ് ആക്ഷേപം. ഒരിക്കൽ കോവളത്ത് വെച്ച് ഈ നേതാവിന് ഒരു കോടീശ്വരൻ രണ്ട് കവറിലായി പണം കൈമാറിയെന്നും ആരോപണമുണ്ട്. ഇതിൽ ഒരു കവർ പാർട്ടി സെൻററിൽ ഏൽപ്പിച്ചു. ഈ പെട്ടി തുറന്ന് ഓഫീസ് സ്റ്റാഫ് മറ്റൊരു സ്റ്റാഫിന്റെ സാന്നിധ്യത്തിൽ പണം എണ്ണിയപ്പോൾ പത്ത് ലക്ഷം രൂപയുണ്ടായിരുന്നു. നേതാവ് കൊണ്ടുപോയ കവറിലും ഇത്ര തന്നെ തുകയുണ്ടായിരുന്നിരിക്കണമെന്നും അദ്ദേഹം ആരോപിക്കുന്നു.
ശക്തിധരൻറെ ആക്ഷേപം കോൺഗ്രസ് ഏറ്റെടുത്തു. തനിക്കെതിരായി ഇനിയും സൈബർ ആക്രമണം തുടർന്നാൽ കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുമെന്നാണ് ശക്തിധരൻറെ മുന്നറിയിപ്പ്. ഇതിൽ നിന്നും പത്ത് ലക്ഷം നേതാവ് സ്വയം കൊണ്ടുപോയെന്ന് മനസിലാക്കാം. ടൈം സ്ക്വയർ എന്ന് ശക്തിധരൻ എഴുതിയത് ആൾ മുഖ്യമന്ത്രിയാണെന്ന് മനസിലാക്കാൻ വേണ്ടിയാണ്.
ഇ.പി.ജയരാജൻ കാണിക്കുന്നത് പുര കത്തുമ്പോൾ വീണ വായിക്കുന്ന സ്വഭാവമാണെന്ന ചിന്തയാണ് മുഖ്യമന്ത്രിക്കും സീനിയർ സി പി എം നേതാക്കൾക്കുമുള്ളത്. ഏറെ നാളായി ഇ.പി.ഇതേ രീതിയിൽ പാർട്ടിയെയും മുഖ്യമന്ത്രിയെയും പ്രതിസന്ധിയിലവാക്കുന്നു എന്ന ധാരണ പൊതുവേയുണ്ട്.
ഇ. പിയുടെ മട്ട് കണ്ടാൽ അദ്ദേഹത്തെ പോലെ നിഷ്കളങ്കൻ മറ്റൊരാളില്ലെന്ന് തോന്നിപോകുമെന്ന് പറഞ്ഞ് ചിരിക്കുന്ന സി പി എം നേതാക്കളും നിരവധിയാണ്. എന്നാൽ മുന വച്ച വർത്തമാനങ്ങളിലൂടെ അദ്ദേഹം എതിരാളിയെ വീഴ്ത്തും. മുഖ്യമന്ത്രിയുമായി മാനസിക പൊരുത്തമില്ലാതായ നാൾ മുതൽ ഇതാണ് പതിവ്.
ഇ.പി. ഫലത്തിൽ ഇടതു മുന്നണി കൺവീനർ സ്ഥാനത്ത് തുടരുന്നു എന്നേയുള്ളു.കൺവീനറുടെ ആർഭാടങ്ങളും അധികാരങ്ങളും കാണിക്കാൻ അദ്ദേഹത്തിന് അവസരമില്ല. ഇടതു മുന്നണി കൺവീനർ പുലർത്തേണ്ട തലപ്പൊക്കം ഇ പി. കാണിക്കുന്നില്ലെന്ന പരാതി പൊതുവേ എല്ലാവർക്കുമുണ്ട്. ഇ പിയുടെ പത്ര പ്രസ്താവനകളിലും പലരും അസഹ്യരാണ്. മുഖ്യമന്ത്രി മുതൽ അങ്ങോട്ട് നേതാക്കളിൽ അധികപേരും ഇ.പിയുമായി വിയോജിക്കുകയാണ് ചെയ്യുന്നത്. ഇതെല്ലാം ഇ.പിക്ക് വിനയാകും.
ഇ.പി ജയരാജൻ പാർട്ടിയുമായി പിണങ്ങിയാണ് നിൽക്കുന്നതെങ്കിലും പിണറായി അദ്ദേഹത്തെ ഉപേക്ഷിച്ചിരുന്നില്ല. മനസുകൊണ്ട് പിണറായിക്ക് ഇ പി യെ സ്നേഹമായിരുന്നു. ജേക്കബ് തോമസ് വിജിലൻസ് ഡയറക്ടറായിരുന്ന കാലത്താണ് ഇ.പിയുടെ അഴിമതി ആദ്യം പിടിക്കപ്പെട്ടതെന്ന് പറയപ്പെടുന്നു.തുടർന്ന് പിണറായി മന്ത്രിസഭയിൽ നിന്നും പുറത്തായി. പിന്നീട് ഇ.പിയെ പിണറായി മന്ത്രിയാക്കിയത് ഇ പി യോടുള്ള താൽപ്പര്യത്തിലാണ്. കണ്ണൂരിലെ പ്രബല നായർ കുടുംബമായ ഇ.പിയെ പിണക്കാൻ പിണറായിക്ക് കഴിയില്ല.
കണ്ണൂരിൽ നിന്നുള്ള വിമാനത്തിൽ യൂത്ത് കോൺഗ്രസുകാർ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉയർത്തിയത് കുളമാക്കിയതോടെയാണ് പിണറായിക്ക് ഇ.പിയോട് വിരോധമായത്. മുഖ്യമന്ത്രിക്ക് എതിരെ വധശ്രമം എന്നാണ് ജയരാജൻ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാൽ മുഖ്യമന്ത്രിയെ വിമാനത്തിൽ നിന്ന് ഇറങ്ങിയ ശേഷമാണ് പ്രതിഷേധം ഉണ്ടായതെന്ന വാർത്തകൾ പുറത്തു വന്നതോടെ മുഖ്യമന്ത്രിക്ക് നാണക്കേടായി. പിന്നീട് എ.കെ.ജി സെൻറർ ആക്രമണവും ഇ.പിക്ക് എതിരായി മാറി. എ.കെ.ജി.സെൻററിൽ ബോംബിട്ടു എന്നാണ് ജയരാജൻ മാധ്യമങ്ങളെ അറിയിച്ചത്.എന്നാൽ ഏറു പടക്കമാണ് സെൻററിലേക്ക് എറിഞ്ഞത്.
ദല്ലാൾ നന്ദകുമാർ പിണറായിയുടെ ജന്മ ശത്രുവാണ്. ദല്ലാളിനെ ഉപയോഗിച്ചാണ് വി എസ് അച്ചുതാനന്ദൻ പിണറായിക്കെതിരെ ലാവ്ലിൻ കേസിൽ കരുക്കൾ നീക്കിയത്. അവിടേക്കാണ് ചിറ്റപ്പൻ ജയരാജൻ കടന്നു ചെന്നത്. തന്നെ ജീവിതകാലം മുഴുവൻ വേട്ടയാടിയ നന്ദകുമാറിൻെറ വീട്ടിലെത്തി അയാളുടെ അമ്മയെ ആദരിച്ചത് പിണറായിക്ക് ഒരിക്കലും സഹിക്കാൻ കഴിയില്ല. തന്നെ മനപൂർവം അധിക്ഷേപിക്കാൻ ജയരാജൻ ശ്രമിച്ചതായി പിണറായി കരുതുന്നു. വാർത്തകളിൽ നിന്നാണ് പിണറായി ഈ വിവരം അറിഞ്ഞത്. അത് പിണറായിയെ ഞെട്ടിക്കുന്നതായിരുന്നു.
എന്നിട്ടും ദല്ലാൾ നന്ദകുമാറിൻറെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ പങ്കെടുത്തതിനെ ന്യായീകരിച്ച് സിപിഎം കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജൻ രംഗത്തെത്തി. തെറ്റിദ്ധാരണ പരത്താനും വ്യക്തിഹത്യ നടത്താനുമുള്ള ആസൂത്രിത പ്രചരണത്തിൻറെ ഭാഗമായാണ് അത് വിവാദമാക്കിയത്. ചികിത്സയിൽ കഴിയുന്ന പാർട്ടി പ്രവർത്തകനെ കാണാനാണ് കൊച്ചിയിൽ പോയത്.ആശുപത്രിയിൽ നിന്ന് മടങ്ങും വഴി, കോൺഗ്രസ് വിട്ട് സിപിഎമ്മിലെത്തിയ മുരളി അദ്ദേഹം ഭാരവാഹിയായ ക്ഷേത്രത്തിലെ ചടങ്ങിന് വിളിച്ചു. അതിൽ പങ്കെടുത്തു. പ്രായമായ ഒരമ്മയെ ഷാളണിയിച്ച് ആദരിച്ചു. നന്ദകുമാറിൻറെ അമ്മയാണെന്ന് അറിഞ്ഞൊന്നുമുല്ല ആദരിച്ചത്.ഇതിനെ മനപൂർവ്വം വിവാദമാക്കുകായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. എന്നാൽ സത്യം അതല്ല.
ഇ. പിയുമായി വർഷങ്ങളുടെ സൗഹൃദം ഉണ്ടെന്ന് നന്ദകുമാർ പ്രതികരിച്ചു. താൻ ഭാരവാഹിയായ ക്ഷേത്രത്തിൽ ഉത്സവം ആയിരുന്നു.അതുമായി ബന്ധപ്പെട്ടാണ് അമ്മയെ കാണാനായി എത്തിയത്. ജനുവരി 21 ആയിരുന്നു അമ്മയുടെ പിറന്നാൾ.അന്ന് മുഖ്യമന്ത്രിയെ അടക്കം പരിപാടിക്ക് വിളിച്ചിരുന്നു. അന്ന് ഇ പി ക്കു വരാൻ കഴിഞ്ഞില്ല. അതിനാൽ ആണ് പിന്നീട് കൊച്ചിയിൽ എത്തിയപ്പോൾ വന്നത്. എം വി ഗോവിന്ദൻറെ യാത്ര തുടങ്ങുന്നതിന് മുമ്പാണ് ഇ പി വന്നതെന്നും അദ്ദേഹം വിശദീകരിച്ചു
സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിച്ച ജനകീയ പ്രതിരോധജാഥയിൽ നിന്ന് കേന്ദ്ര കമ്മറ്റി അംഗം ഇ പി ജയരാജൻ വിട്ടു നിൽക്കുന്നത് മനപൂർവ്വമെന്ന വാർത്തകൾ ശരിവക്കുന്ന ദൃശ്യങ്ങൾ പുറത്തായപ്പോഴും പിണറായി ഇ.പിയെ ദ്രോഹിച്ചില്ല. കൊച്ചിയിൽ ദല്ലാൾ നന്ദകുമാറിൻ്റെ അമ്മയെ ആദരിക്കുന്ന ചടങ്ങിൽ ഇ പി ജയരാജൻ പങ്കെടുക്കുന്നതിൻറെ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. കെ വി തോമസിനേയും ദൃശ്യങ്ങളിൽ കാണാം. ജനകീയ പ്രതിരോധ ജാഥ ആരംഭിക്കുന്നതിൻറെ തൊട്ടു തലേ ദിവസമാണ് ഈ ചടങ്ങ് നടന്നത്. ആരോഗ്യകാരണങ്ങളാലല്ല ജയരാജൻ ജാഥയിൽ നിന്ന് വിട്ടു നിന്നതെന്ന് ഇതിൽ നിന്ന് വ്യക്തമാണ്. സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വിശദീകരിച്ചു. എൽഡിഎഫ് കൺവീനർ ജാഥയിൽ ഏത് സമയത്തും പങ്കെടുക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഇ പി യുമായി വര്ഷങ്ങളുടെ സൗഹൃദം ഉണ്ടെന്ന് നന്ദകുമാർ വിശദീകരിച്ചു. താൻ ഭാരവാഹിയായ ക്ഷേത്രത്തിൽ ഉത്സവം ആയിരുന്നു.അതുമായി ബന്ധപ്പെട്ടാണ് അമ്മയെ കാണാനായി എത്തിയത്.ജനുവരി 21 ആയിരുന്നു അമ്മയുടെ പിറന്നാൾ. അന്ന് മുഖ്യമന്ത്രിയെ അടക്കം പരിപാടിക്ക് വിളിച്ചിരുന്നു. അന്ന് ഇ പി ക്കു വരാൻ കഴിഞ്ഞില്ല. അതിനാലാണ് പിന്നീട് കൊച്ചിയിൽ എത്തിയപ്പോൾ വന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി ഫ്ലാഗ് ഒഫ് ചെയ്ത ജനകീയ പ്രതിരോധ ജാഥ കണ്ണൂർ, കാസർകോട് ജില്ലകളിലായി 10 ലേറെ സ്വീകരണ കേന്ദ്രങ്ങൾ പിന്നിട്ടിട്ടും ഇ പി യെ കാണാതായതോടെയാണ് അണികൾക്കിടയിൽ മുറുമുറുപ്പ് തുടങ്ങിയത്. വീട് ഇരിക്കുന്ന സ്ഥലത്തും നിയമസഭയെ പ്രതിനിധീകരിച്ച മട്ടന്നൂരിലും ജാഥാ സ്വീകരണത്തിൽ മുന്നണി കൺവീനർ എത്താഞ്ഞതോടെ നേതാക്കൾക്കിടയിലും ചർച്ചയായി.
തന്നെ തഴഞ്ഞ് പാർട്ടിയിൽ ജൂനിയറായ എം വി ഗോവിന്ദനെ സംസ്ഥാന സെക്രട്ടറി ആക്കിയ സമയത്ത് പാർട്ടി യോഗങ്ങളിൽ ഇ പി പങ്കെടുത്തിരുന്നില്ല. റിസോർട്ട് വിവാദത്തോടെ പാർട്ടി പരിപാടികളിൽ സജീവമായെങ്കിലും സംസ്ഥാന സെക്രട്ടറി നയിക്കുന്ന ജാഥയോട് നാട്ടിലുണ്ടായിട്ടും ഇ പി മുഖം തിരിച്ചു. ചോദിക്കുന്നവരോട് ഞാൻ ജാഥ അംഗം അല്ലല്ലോ എന്ന് പറഞ്ഞ് ഒഴിത്തു. ഇതിനിടയിലാണ് ദല്ലാൾ നന്ദകുമാറിൻറെ വീട്ടിലെ ചടങ്ങിൽ പങ്കെടുക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്.
ഉന്നത കോർപ്പറേറ്റ്, വ്യവഹാര, രാഷ്ട്രീയ ഇടനിലക്കാരനായി അറിയപ്പെടുന്ന ടി.ജി നന്ദകുമാർ കേരള രാഷ്ട്രീയത്തിൽ വിവാദ നായകനാകുന്നത് ആദ്യമല്ല. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം മുതൽ ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം വരെ നേരിട്ടയാളാണ് നന്ദകുമാർ. വി.എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരുന്ന കാലത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ഡാറ്റാ സെൻറർ കൈമാറ്റത്തിലൂടെയാണ് ദല്ലാൾ നന്ദകുമാർ സജീവ ചർച്ചയായത്.
ആലപ്പുഴ നെടുമുടിയിലാണ് ടി.ജി നന്ദകുമാർ എന്ന ദല്ലാൾ നന്ദകുമാറിൻറെ ജനനം. നന്ദകുമാറിന് വിശേഷണങ്ങൾ പലതാണ് എന്ന് സി പി എമ്മുകാർ പറയുന്നു. കേസുകളിൽ ന്യായാധിപൻമാരെ സ്വാധീനിക്കാൻ ശ്രമിക്കുന്ന വ്യവഹാര ദല്ലാൾ, കോർപ്പറേറ്റുകളുടെ ഇടനിലക്കാരനായി നിന്ന് അവർക്ക് വേണ്ടി രാഷ്ട്രീയക്കാരെ സ്വാധീനിക്കുന്ന കൺസൾട്ടൻറ്, അനധികൃത സ്വത്ത് സമ്പാദനത്തിന് ആദായ നികുതി വകുപ്പിൻറെയും ഇൻറലിജൻസ് ബ്യൂറോയുടേയും അന്വേഷണം നേരിട്ടയാൾ എന്നിങ്ങനെ പോകുന്നു വിശേഷണങ്ങളെന്നാണ് പറയുന്നത്.
വി.എസ് സർക്കാരിൻറെ കാലത്ത് കേരള സർക്കാരിൻറെ കീഴിലുണ്ടായിരുന്ന ഡാറ്റാ സെൻറർ അനിൽ അംബാനി ഗ്രൂപ്പിന് കൈമാറിയതോടെയാണ് ദല്ലാൾ നന്ദകുമാർ കേരളത്തിൽ സജീവ ചർച്ചയായത്. കുറഞ്ഞ ലേലത്തുകക്കാരെ തഴഞ്ഞ് ഡാറ്റാ സെന്റർ റിലയൻസിന് നൽകിയതിന് പിന്നിൽ അന്ന് മുഖ്യമന്ത്രിയായ വിഎസും നന്ദകുമാറും ചേർന്നാണെന്ന ആരോപണം രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചു. പിന്നീട് നിരവധി വിവാദങ്ങളിൽ നന്ദകുമാറിൻറെ പേര് ഉയർന്ന് വന്നിരുന്നു. വിഴിഞ്ഞം തുറമുഖ പദ്ധതിയിലേക്ക് അദാനിയെ കൊണ്ടുവന്നതിലും പദ്ധതിക്കെതിരെ ഉയർന്നുവരാനിടയുള്ള എതിർപ്പുകൾ നിർവീര്യമാക്കിയതിലുമെല്ലാം നന്ദകുമാറിന്റെ പങ്ക് ഉയർന്ന് കേട്ടിരുന്നു.
നന്ദകുമാറിന്റെ സ്വത്ത് സംബന്ധിച്ച് ആദായ നികുതി വകുപ്പും ഒരു ഹൈക്കോടതി ജഡ്ജിക്കെതിരെ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന് വ്യാജ പേരിൽ കത്തെഴുതിയ കേസിൽ ക്രൈംബ്രാഞ്ചും സി.ബി.ഐയുമൊക്കെ നന്ദകുമാറിനെ അന്വേഷണം നടത്തിയിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ചില മണ്ഡലങ്ങളിൽ ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ് പാർട്ടിക്കു വേണ്ടി ദല്ലാൾ നന്ദകുമാർ സ്ഥാനാർത്ഥികളെ നിർത്തിയെന്ന ആരോപണവുമുണ്ടായി.
ഇ.എം.സി.സി ഡയറക്ടർ പ്രതിയായ തിരഞ്ഞെടുപ്പ് ദിനത്തിലെ ബോംബാക്രമണ കേസിൽ ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്യുമെന്ന് വാർത്തകൾ എത്തിയതോടെയാണ് ദല്ലാൾ എന്ന ആ പേര് വീണ്ടും ചർച്ചയായി മാറിയത്..കുണ്ടറയിലെ പെട്രോൾ ബോംബ് ആക്രമണ കേസിലെ പ്രതികളായ ഇഎംസിസി പ്രസിഡന്റ് എറണാകുളം അയ്യമ്പിള്ളി എടപ്പാട്ടു വീട്ടിൽ ഷിജു എം.വർഗീസ്, സഹായി എറണാകുളം ഇടപ്പള്ളി അഞ്ചുമന തുരുത്തിയിൽ ശ്രീകാന്ത്, തിരുവനന്തപുരം സ്വദേശി വിനുകുമാർ എന്നിവരെ അറസ്റ്റ് ചെയ്തു. ഇതിന്റെ പിന്നാലെയുള്ള അന്വേഷണത്തിലാണ് ദല്ലാൾ നന്ദകുമാറിനെ ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങിയത്. എന്നാൽ അതേ പോലീസ് പിന്നീട് കളം മാറ്റി.
വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി അണിയറയിൽ ചരടുവലിച്ചത് ടി.ജി നന്ദകുമാറായിരുന്നു. വിവാദ വ്യവഹാര ദല്ലാളിന്റെ പങ്ക് ഇൗ ക്കേസിൽ മറനീക്കി പുറത്തുവന്നതോടെയാണ് വീണ്ടും ദല്ലാൾ നന്ദകുമാർ ചർച്ചയായി മാറിയത്. അദാനിയുടേ പോലും അടുപ്പക്കാരനായ നന്ദകുമാർ കേരള രാഷ്ട്രീയത്തിൽ വിവാദമായ വഴിയാണ് പരിശോധിക്കേണ്ടത്.
വിഴിഞ്ഞം കരാർ കൊടുംപിരി കൊണ്ട് നിൽക്കുമ്പോൾ അദാനി ഗ്രൂപ്പ് മേധാവി ഗൗതം അദാനിക്ക് എല്ലാ സഹായവും നൽകിയത് എറണാകുളത്തു നിന്നുള്ള വ്യവഹാര ഉപദേശകനായ നന്ദകുമാറായിരുന്നു. 2008ൽ മുതൽ അദാനിയുമായി അടുപ്പം സുക്ഷിച്ച നന്ദകുമാർ അന്ന് വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് മുഖ്യമന്ത്രിയായിരുന്ന വി എസ് അച്യുതാനന്ദനെ കാണാൻ അദാനിയെത്തിയപ്പോൾ അനുഗമിച്ചത് നന്ദകുമാറായിരുന്നു.
അന്നും വിഴിഞ്ഞത്തിൽ സംസ്ഥാനവുമായി അദാനി ധാരണയുണ്ടാക്കി. ദല്ലാളിനോട് പിണറായി ഒരിക്കലും പൊറുക്കില്ല.അതിനാൽ ഇ പിയോടും പൊറുക്കില്ല. പണി കൊടുക്കേണ്ട സമയം മാത്രമാണ് പിണറായി നോക്കിയിരിക്കുന്നത്. അത് ഇ.പിയുടെ കാര്യത്തിലായാലും മറ്റാരുടെ കാര്യത്തിലായാലും അങ്ങനെ തന്നെയാണ്.
https://www.facebook.com/Malayalivartha



























