കേരളത്തിലെ വന്ദേ ഭാരതിന് ഇത് അഭിമാന നിമിഷം.... രാജ്യത്തെ 23 ജോഡി വന്ദേ ഭാരത് ട്രെയിനുകളിൽ മികച്ച പ്രകടനം, കാഴ്ചവെയ്ക്കുന്നത് കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ്... ഔദ്യോഗിക കണക്കുകൾ പുറത്ത്.... ശരാശരി ഓക്യുപെൻസി റേറ്റ് 183 ശതമാനമാണ്...

പ്രധാനമന്ത്രി രാജ്യത്തിനായി സമർപ്പിക്കുന്ന വന്ദേഭാരത ട്രെയിനുകളുടെ എണ്ണം കൂടിയിരിക്കുകയാണ്. മലയാളികളും ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത് എന്നുള്ളതിന്റെ തെളിവുകളാണ് . ഇവിടെ ഇപ്പോഴും ആളുകളുടെ തിരക്ക് . ട്രെയിനിൽ യാത്ര ചെയ്യന്ന ടിക്കറ്റു എടുക്കാൻ ആഴ്ചകൾക്ക് മുൻപ് തന്നെ ബുക്ക് ചെയ്യണ്ട അവസ്ഥയാണ്. ഇപ്പോഴിതാ കേരളത്തെ സംബന്ധിച്ച് മറ്റൊരു സന്തോഷകരമായ വാർത്തയാണ് വന്നിരിക്കുന്നത്. കേരളത്തിലെ വന്ദേ ഭാരതിന് ഇത് അഭിമാന നിമിഷം. രാജ്യത്തെ 23 ജോഡി വന്ദേ ഭാരത് ട്രെയിനുകളിൽ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്നത് കാസർഗോഡ്- തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് ആണെന്ന് ഔദ്യോഗിക കണക്കുകൾ. ശരാശരി ഓക്യുപെൻസി റേറ്റ് 183 ശതമാനമാണ്. തിരുവനന്തപുരം- കാസർഗോഡ് വന്ദേ ഭാരത് എക്‌സ്‌പ്രസ് ആണ് തൊട്ടുപിന്നിൽ. 176 ശതമാനം ആണ് ഓക്യുപെൻസി വരുന്നത്.കേരളത്തിലെ വന്ദേഭാരത് കഴിഞ്ഞാൽ തൊട്ടുപിന്നിൽ വരുന്നത് ഗാന്ധിനഗർ-മുംബൈ സെൻട്രൽ വന്ദേഭാരത് എക്സ്പ്രസ് ആണ്. റിസർവ് ചെയ്യുന്ന ആളുകളുടെ എണ്ണം 134 ശതമാനമാണ്. 2019 ഫെബ്രുവരിൽ ആണ് രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചത്.
ന്യൂഡൽഹിക്കും ഉത്തർപ്രദേശിലെ വാരണാസിക്കും ഇടയിൽ ആണ് ഈ വന്ദേഭാരത് സർവീസ് നടത്തുന്നത്. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ട്രെയിൻ നിർമ്മിച്ചത്.കഴിഞ്ഞ ഏപ്രിൽ 25നാണ് കേരളത്തിലെ വന്ദേഭാരത് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തത്.മറ്റ് ട്രെയിനുകളെക്കാൾ ഒരു മണിക്കൂർ നേരത്തെ എത്താൻ സാധിക്കും എന്ന കാരണം കൊണ്ടാണ് യാത്രക്കാർ വന്ദേഭാരതിൽ യാത്ര ചെയ്യൻ ആഗ്രഹിക്കുന്നത്.ഇന്ത്യയിലെ ആദ്യത്തെ അതിവേഗ ട്രെയിനാണ് വന്ദേഭാരത്. ഇന്റലിജന്റ് ബ്രേക്കിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് ഡോറുകൾ, ജിപിഎസ് അടിസ്ഥാനമാക്കിയുള്ള യാത്രക്കാരുടെ വിവരങ്ങൾ, ഓൺബോർഡ് ഇന്റർനെറ്റ് തുടങ്ങിയവ ആ വന്ദേ ഭാരതിന്റെ സവിശേഷതകൾ.വലിയ സ്വീകാര്യത തന്നെയാണ് വന്ദേ ഭാരതിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. വന്ദേഭാരതിൻരെ അനുവദനീയമായ പരമാവധി വേഗത മണിക്കൂറിൽ 160 കിലോമീറ്റർ വരെയാണ്.മുംബൈ സെൻട്രൽ-ഗാന്ധിനഗർ വന്ദേ ഭാരത് എക്സ്പ്രസ് 129 ശതമാനം, വാരണാസി-ന്യൂഡൽഹി വന്ദേ ഭാരത് എക്സ്പ്രസ് 128 ശതമാനം, ന്യൂഡൽഹി-വാരാണസി വന്ദേ ഭാരത് എക്സ്പ്രസ് 124 ശതമാനം, ഡെറാഡൂൺ-അമൃത്സർ വന്ദേ എന്നിവയാണ് ഏറ്റവും കൂടുതൽ യാത്രക്കാർ ഉള്ള ട്രെയിനുകൾ.
ഭാരത് എക്സ്പ്രസ് (105 ശതമാനം), മുംബൈ-ഷോലാപൂർ വന്ദേ ഭാരത് എക്സ്പ്രസ് (111 ശതമാനം), ഷോലാപൂർ-മുംബൈ വന്ദേ ഭാരത് എക്സ്പ്രസ് (104 ശതമാനം) എന്നിങ്ങനെയാണ് കണക്ക്.2022 ഏപ്രില്‍ മുതല്‍ 2023 ജൂണ്‍ വരെയുള്ള കാലയളവില്‍ വന്ദേഭാരത് എക്‌സ്പ്രസ്സിലെ മുഴുവൻ സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നതായി റിപ്പോര്‍ട്ട്. ഇക്കാലയളവില്‍ 25.20 ലക്ഷം യാത്രക്കാരാണ് വന്ദേ ഭാരതില്‍ യാത്ര ചെയ്തിരുന്നത്. 2140 ട്രിപ്പുകളിലായാണ് ഇത്രയധികം പേര്‍ യാത്ര ചെയ്തത്. ജൂണ്‍ 21ന് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.വന്ദേ ഭാരതിന്റെ ആദ്യ ട്രെയിന്‍ സര്‍വീസ് ആരംഭിച്ചത് മുതല്‍ കൂടുതല്‍ പേര്‍ യാത്രയ്ക്കായി ഈ ട്രെയിന്‍ തെരഞ്ഞെടുക്കാന്‍ തുടങ്ങിയെന്ന് റെയില്‍വേ മന്ത്രാലയം പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.” 2022 ഏപ്രില്‍ 1നും 2023 ജൂണ്‍ 21 നും ഇടയില്‍ വന്ദേ ഭാരത് ട്രെയിനുകളിലെ നൂറുശതമാനം സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നു,” റെയില്‍വേ മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.ഇക്കാലയളവില്‍ ആകെ നടന്ന 2,140 ട്രിപ്പുകളിലായി 25,20,370 യാത്രക്കാര്‍ വന്ദേ ഭാരത് എക്‌സ്പ്രസ്സില്‍ കയറിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ 46 വന്ദേ ഭാരത് എക്‌സ്പ്രസ്സുകളാണ് രാജ്യത്തോടുന്നത്.
അതില്‍ 5 എണ്ണം ഈയാഴ്ചയാണ് ഉദ്ഘാടനം ചെയ്തത്.24 സംസ്ഥാനങ്ങളിലൂടെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലൂടെയും വന്ദേഭാരത് എക്‌സ്പ്രസ്സ് സർവീസ് നടത്തുന്നുണ്ട്. യാത്രക്കാര്‍ക്ക് സമയനഷ്ടമില്ലാതെ യാത്ര ചെയ്യാമെന്നത് ഈ ട്രെയിനിന്റെ പ്രത്യേകതയാണ്. അക്കാരണം കൊണ്ട് തന്നെ മറ്റ് ട്രെയിനുകളെ അപേക്ഷിച്ച് വന്ദേ ഭാരത് എക്‌സ്പ്രസ്സിന് സ്വീകാര്യത വര്‍ധിക്കുന്നു,” റെയില്‍വേ മന്ത്രാലയം ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha



























