ജനക്ഷേമം ലക്ഷ്യമിട്ടുള്ളതാണ് ആ ബിൽ; സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ ലക്ഷ്യമിട്ടുള്ളതല്ല; സ്വകാര്യവനം നിക്ഷിപ്തമാക്കൽ ബില്ലിൽ ഒപ്പിടാമെന്ന് ഗവർണർക്ക് നിയമോപദേശം

സ്വകാര്യവനം നിക്ഷിപ്തമാക്കൽ ബില്ലിൽ ഒപ്പിടാമെന്ന് ഗവർണർക്ക് നിയമോപദേശം കിട്ടിയിരിക്കുകയാണ് . 50 സെന്റ് വരെ സ്വകാര്യ വനഭൂമി കൈവശമുള്ള ചെറുകിട, നാമമാത്ര കർഷകർക്ക് ഇളവ് നൽകി 1971ലെ സ്വകാര്യവനങ്ങൾ നിക്ഷിപ്തമാക്കലും പതിച്ചുകൊടുക്കലും നിയമം ഭേദഗതി ചെയ്തുകൊണ്ട് പാസാക്കിയതാണ് ഈ ബിൽ. ഇത് വിശദമായി പരിശോധിക്കണമെന്ന് പറഞ്ഞായിരുന്നു ഗവർണർ ഒപ്പിടാതെ മാറ്റിവച്ചത് . ഈ ബിൽ ജനക്ഷേമം ലക്ഷ്യമിട്ടുള്ളതാണ്.
സുപ്രീംകോടതി ഉത്തരവ് മറികടക്കാൻ ലക്ഷ്യമിട്ടുള്ളതല്ല എന്നാണ് നിയമോപദേശകൻ ഗോപകുമാരൻനായർ ഗവർണറോട് വ്യക്തമാക്കിയിരിക്കുന്നത് . ബില്ലിന് എല്ലാ നിയമസാധുതയുമുണ്ട് . അഡ്വക്കേറ്റ് ജനറൽ സർക്കാരിന് നൽകിയ ഉപദേശവും രാജ്ഭവനിൽ അറിയിക്കുകയുണ്ടായി. ഈ ബില്ലിൽ ഗവർണർ ഒപ്പിടാനുള്ള സാധ്യത വളരെ കൂടുതലാണ്. ബില്ലിൽ നിർദേശിച്ചിരിക്കുന്നത് , കർഷകർ സമർപ്പിക്കുന്ന കൈവശാവകാശ രേഖകൾ പരിഗണിക്കാവുന്ന തെളിവായി കണക്കാക്കി ഭൂമിയുടെ ഉടമാവകാശം അനുവദിക്കാനാണ് നേരത്തേ വനംവകുപ്പ് കർഷകർക്ക് ഇളവ് നൽകുന്നതിലും തെളിവിന്റെ കാര്യത്തിലും എതിർപ്പ് ശക്തമാക്കിയിരുന്നു.
ഈ വിഷയത്തിൽ 2019ലെ സുപ്രീംകോടതി ഉത്തരവ് അനുസരിച്ച്, വനഭൂമിയുടെ കാര്യത്തിലും പട്ടയം ആധികാരിക രേഖയാണെന്നാണ്. ഇതിനെ മറികടക്കാനാണ് ഭേദഗതി ബിൽ കൊണ്ടുവന്നതെന്ന നിഗമനത്തിലാണ് ഗവർണർ നിയമോപദേശം തേടിയത്. പക്ഷേ പട്ടയത്തിന്റെ അടിസ്ഥാനത്തിൽ മാത്രം സ്വകാര്യവനങ്ങളുടെ ഉടമസ്ഥാവകാശം നിർണ്ണയിക്കുന്നതിൽ പാക പിഴവ് ഉണ്ട്. എന്നാൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാട്, 20,000ഹെക്ടർ നിബിഡ സ്വകാര്യ വനഭൂമി നഷ്ടപ്പെടുമെന്നും സ്വകാര്യ വനങ്ങൾ സംരക്ഷിക്കാനാണ് ഭേദഗതിയെന്നുമാണ് . ഭേദഗതി ബിൽ പാസാക്കിയത്, ഏഴു തവണ ഓർഡിനൻസിറക്കിയശേഷമാണ് . ഓർഡിനൻസുകളിലെല്ലാം ഗവർണർ ഒപ്പുവച്ചിരുന്നു . ഇത് കൂടെ ചൂണ്ടിക്കാട്ടിയാണ് ബില്ലിൽ ഒപ്പിടാമെന്ന നിയമോപദേശം വക്കീലന്മാർ നൽകിയത്.
https://www.facebook.com/Malayalivartha



























