ധനമന്ത്രി കെ എൻ ബാലഗോപാലിനോടുള്ള പ്രീതി പിൻവലിച്ച നടപടിയിൽ നിന്ന് പിന്നോട്ടില്ല; കടുപ്പിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

ധനമന്ത്രി കെ എൻ ബാലഗോപാലിനോടുള്ള പ്രീതി ഗവർണർ പിൻവലിച്ചിരുന്നു. ഇപ്പോൾ ഇതാ ഈ നടപടിയിൽ അദ്ദേഹം തന്റെ നിലപാട് ഒരിക്കൽ കൂടെ വ്യക്തമാക്കിയിരിക്കുകയാണ് . പ്രീതി പിൻവലിച്ച നടപടിയിൽ നിന്ന് പിന്നോട്ടില്ലെന്ന് ഗവർണർ പറഞ്ഞു . പ്രീതി പിൻവലിക്കുകയെന്ന് പറയുന്നത് പുറത്താക്കലല്ല എന്നാണ് ഗവർണർ വ്യക്തമാക്കിയിരിക്കുന്നത്.
കേരള സർവകലാശാലകളിലും എം ജി സർവകലാശാലകളിലും പല വകുപ്പുകളിലും അദ്ധ്യാപകരില്ല. അത് ആശങ്ക ഉണ്ടാക്കുന്നുവെന്ന് ഗവർണർ തുറന്നടിച്ചു .സർവകലാശാലകളുടെ മികവിനെയും ഗവർണർ പരിഹസിക്കുന്ന സാഹചര്യവുമുണ്ടായി. റേറ്റിംഗുകൾ ഒപ്പിച്ചെടുക്കാൻ കഴിയും കേന്ദ്ര ഏജന്‍സികളുടെ റേറ്റിങുകളായ ‘എൻഐആർഎഫ്, നാക്’ എന്നിവ പൊതുമാനദണ്ഡമായി കണക്കാക്കാനാകില്ല.
റേറ്റിങ് പല സര്‍വകലാശാലകള്‍ക്കും ഒപ്പിക്കാന്‍ കഴിയും. അക്രഡിറ്റേഷനല്ല, കേരള, എംജി സര്‍വകലാശാലകളില്‍ അധ്യാപകരില്ലാത്തതാണു യഥാര്‍ഥ ആശങ്കയെന്നും ഗവര്‍ണര്‍ പറഞ്ഞു. മഹാരാജാസ് കോളേജിന്റെ റാങ്കിംഗും കേരള സർവകലാശാലയ്ക്ക് A++ കിട്ടിയതും മാദ്ധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചിരുന്നു . അപ്പോഴായിരുന്നു ഗവർണർ നിർണായക വിമർശനം ഉന്നയിച്ചത് എന്നതാണ് ശ്രദ്ധേയമായ കാര്യം. ദേശീയവും അന്തർദേശീയവുമായ പ്രവർത്തനങ്ങളിൽ കേരളത്തിലെ സർവകലാശാലകൾ തിളങ്ങുന്ന പ്രവർത്തനം കാഴ്ചവയ്ക്കുന്നു. അതിനിടയിലാണ് ഗവർണർ ഇങ്ങനെയൊരു വിമർശനം ഉണ്ടായിരിക്കുന്നതെന്ന് മന്ത്രി ആർ ബിന്ദു തുറന്നടിച്ചു . എന്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെയൊക്കെ പറയുന്നതെന്ന് മനസിലാകുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























