ക്വാറി നടത്തണമെങ്കിൽ 2 കോടി കോഴ...പാർട്ടിക്ക് വീണ്ടും തലവേദന...സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ ഫോൺ സംഭാഷണം പുറത്ത്...പണം തന്നാൽ പണി നടക്കും...

ഒന്ന് തീരുമ്പോൾ ഒന്ന് എന്നിങ്ങനെയാണ് ഇപ്പോൾ സി പി എമ്മിലെ അവസ്ഥ. മുതിർന്ന നേതാക്കൾ എല്ലാം കോടികൾ മുക്കുമ്പോൾ താഴേക്കിടയിലെ പ്രവർത്തകരും കുറച്ചെങ്കിലും മുക്കിയില്ലെങ്കിൽ അത് മോശമല്ലേ..ഇപ്പോഴിതാ അടുത്ത തലവേദനയാണ് പാർട്ടിക്ക് ഉണ്ടായിരിക്കുന്നത്. പരാതിയില്ലാതെ കരിങ്കൽ ക്വാറി നടത്താൻ സിപിഎം ബ്രാഞ്ച് സെക്രട്ടറി 2 കോടി രൂപ ആവശ്യപ്പെടുന്ന ഫോൺ സംഭാഷണം പുറത്ത്. തന്റെയും മറ്റൊരാളുടെയും വീടുകൾ ക്വാറിക്കാർക്ക് കൈമാറുന്നതിനും നിലവിലുള്ള പരാതികൾ പിൻവലിക്കുന്നതിനുമാണ് 2 കോടി രൂപ ആവശ്യപ്പെടുന്നത്. മങ്കയം ബ്രാഞ്ച് സെക്രട്ടറി വി.എം.രാജീവന്റെ പേരിലാണ് സംഭാഷണം. 13 അംഗങ്ങളുള്ള ബ്രാഞ്ച് കമ്മിറ്റിയാണ് തീരുമാനങ്ങൾ എടുക്കുന്നതെന്നും തനിക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും ചർച്ചകൾ ഉയരുന്ന ഘട്ടത്തിലെല്ലാം വിവരങ്ങൾ ക്വാറി ഉടമയെ അറിയിച്ചിരുന്നതായും സംഭാഷണത്തിൽ പറയുന്നു.
അന്ന് ക്വാറി കമ്പനി ഇടപെടാതിരുന്നതിനാലാണ് പാർട്ടി വിജിലൻസിനു പരാതി നൽകിയതെന്നും വ്യവസ്ഥകൾ അംഗീകരിച്ചാൽ ക്വാറി നടത്തിപ്പിനു ഒരു പ്രയാസവും ഉണ്ടാകില്ലെന്നും പറയുന്നുണ്ട്.പാർട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ രേഖകൾ ആവശ്യപ്പെട്ട് വിജിലൻസ് വിളിച്ചപ്പോൾ ക്വാറിക്ക് ബുദ്ധിമുട്ട് ഇല്ലാതിരിക്കാൻ താൻ ഒഴിഞ്ഞു മാറി. ഇത് ഉദ്യോഗസ്ഥരിൽ സംശയം ഉണ്ടാക്കിയിരുന്നു.വീടുകൾക്ക് ഒരു കോടി വില വരില്ലെന്നു ക്വാറി കമ്പനിയുടെ പ്രതിനിധി പറയുമ്പോൾ അത് സമ്മതിക്കുകയും ചെയ്യുന്നുണ്ട്. തുകയുടെ കാര്യത്തിൽ തീരുമാനമായാൽ ക്വാറിക്കെതിരെ സംഘടിപ്പിച്ച എല്ലാ തെളിവുകളും കൈമാറുമെന്ന് ഉറപ്പ് നൽകുന്നു.സിപിഎം കമ്മിറ്റി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് പരിശോധന നടത്തിയതിനു ശേഷമാണ് ക്വാറി പ്രതിനിധിയുമായി ഇക്കാര്യങ്ങൾ സംസാരിക്കുന്നതെന്ന് സംഭാഷണത്തിൽ വ്യക്തമാണ്. പുറത്തായ ശബ്ദസന്ദേശത്തെ കുറിച്ച് പാർട്ടി പരിശോധിക്കുമെന്നും കമ്യൂണിസ്റ്റ് അംഗത്തിനു യോജിക്കാത്ത ഇടപെടലുകൾ ഉണ്ടായെങ്കിൽ ബന്ധപ്പെട്ട കമ്മിറ്റി നടപടി സ്വീകരിക്കുമെന്നും സിപിഎം ഏരിയ സെക്രട്ടറി ഇസ്മായിൽ കുറുമ്പൊയിൽ പറഞ്ഞു. കുറച്ചു കാലമായി എസ എഫ് ഐ ആയിരുന്നു പാർട്ടിക്ക് തലവേദന ഉണ്ടാക്കിയത്,
കുട്ടി സഖാക്കൾ പറയുന്നതും ചെയ്യുന്നതും എല്ലാം ന്യായീകരിച്ചു ന്യായീകരിച്ചു എം വി ഗോവിന്ദൻ അടക്കം മടുത്തു, സൈബർ ഇടങ്ങളിൽ പോലും വലിയ രീതിയിൽ പാർട്ടിക്കെതിരെ ആരോപണങ്ങളും ട്രോളുകളും ഉയരുന്നുണ്ട്, എല്ലാം കാര്യങ്ങളും പരിഹരിച്ചു പരിഹരിച്ചു നേതാക്കൾക്കും മടുത്തു തുടങ്ങിയ അവസ്ഥയാണ്. അതിനിടയിലാണ് ഇപ്പോൾ ഈ കാര്യം കൂടു അടുത്ത വിഷയമായി വരുന്നത്.സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങളെ വ്കസന നേട്ടങ്ങൾ മുൻനിർത്തി നേരിടാൻ സിപിഎം. പ്രത്പക്ഷമടക്കം ഉന്നയിക്കുന്ന വിവാദങ്ങളെ അവഗണിക്കാനാണ് നേതൃയോഗത്ത്ലെ ധാരണ. സർക്കാരിന്റെ വികസന നേട്ടങ്ങൾ എണ്ണിപ്പറഞ് ജനങ്ങളിലേക്ക് ഇറങ്ങും, ഏകീകൃത സിവിൽ കോഡിൽ എതിർ പ്രചാരണം ശക്തമാക്കാനും സ്പിഎം തീരുമാനിച്ചിട്ടുണ്ട്. ഇന്നലെ നടന്ന സംസ്ഥാന സെക്രട്ടേറിയറ്റിന് പ്ന്നാലെ രണ്ട് ദിവസങ്ങളിലായി ചേരുന്ന സംസ്ഥാന സമിതി യോഗത്തിനും ഇന്ന് തിരുവനന്തപുരത്ത് തുടക്കമാകും. ലോക്സഭാ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ അടക്കം ചർച്ചയായേക്കും.
https://www.facebook.com/Malayalivartha



























