Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഒരു നിമിഷം ആരെയും നടുക്കുന്ന കാഴ്ച്ച...ഒരു രാത്രി ഇരുട്ടി വെളുത്തപ്പോഴേക്കും കടൽ മുഴുവനും രക്തത്തിന്റെ നിറം; നഗരത്തെ ഞെട്ടിച്ചത് ബിയർ ഫാക്ടറി;അധികം വൈകാതെ തന്നെ ആശങ്കൾ ഒഴിഞ്ഞു...

01 JULY 2023 04:16 PM IST
മലയാളി വാര്‍ത്ത

പലതരത്തിലുള്ള പ്രതിഭാസങ്ങൾ പ്രകൃതിയിൽ നടക്കുന്നുണ്ട്. അതെല്ലാം എപ്പോഴും ജനങ്ങളെ അത്ഭുതപെടുത്താറുമുണ്ട്, ഇപ്പോഴും നമ്മുടെ പ്രകൃതിയിൽ നടക്കുന്ന മാറ്റങ്ങളെ പ്രവചിക്കാൻ പോലും സാധിക്കില്ല.മാറ്റങ്ങളെ കുറിച്ച് പഠിക്കുന്നവരും ഈ ലോകത്ത് ധാരാളമുണ്ട്. പക്ഷെ . മനുഷ്യ നിര്മിതമായി തന്നെ ഉണ്ടാകുന്ന പ്രതിഭാസങ്ങളും അനുഭവിക്കേണ്ടത് പാവം ജനങ്ങൾ തന്നെയാണ്. ഇപ്പോഴിതാ അത്തരത്തിൽ ആദ്യം അമ്പരപ്പും , ഭയവും , പിന്നീട് സത്യാവസ്ഥ എന്താണെന്ന് അറിഞ്ഞപ്പോഴുള്ള സംഭവങ്ങളെ കുറിച്ചാണ് പറയാൻ പോകുന്നത്. ഇത് നടന്നത് ജപ്പാനിലാണ്. ഒരു നിമിഷം ആരെയും നടുക്കുന്ന കാഴ്ചയാണ് ജപ്പാനിലെ ഒക്കിനാവാ തുറമുഖത്തിൽ സമീപവാസികൾ കാണുന്നത്. തുറമുഖം നിറയെ രക്തത്തിന്റെ നിറം കണ്ടായിരുന്നു പ്രദേശത്തുള്ളവർ കഴിഞ്ഞ ദിവസം ഉണർന്നത്. പെട്ടെന്നുണ്ടായ വെള്ളത്തിന്റെ നിറം മാറ്റം ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു.

പ്രകൃതിയിലെ വിചിത്ര പ്രതിഭാസമാണോ അല്ലെങ്കിൽ ജലജീവികൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് കൊണ്ടാണോ ഇത്തരത്തിൽ സംഭവിച്ചതെന്ന പല ചോദ്യങ്ങൾ ഉയർന്നു.സംഭവം എന്താണെന്ന് മനസിലാകാത്തതിനാൽ തന്നെ വെള്ളത്തിൽ തൊട്ട്‌നോക്കാൻ പോലും നാഗോ നഗരത്തിലെ ആളുകൾ ഭയപ്പെട്ടു. എന്നാൽ അധികം വൈകാതെ തന്നെ ആശങ്കൾ ഒഴിഞ്ഞു.ബിയർ ഫാക്ടറിയിൽ നിന്നുള്ള ലീക്കിന് പിന്നാലെ നിറം മാറി ഒരു തുറമുഖം. ജപ്പാനിലെ ഒകിനാവ തുറമുഖത്തോട് ചേർന്നുള്ള കടലിൻറെ നിറത്തിലാണ് മാറ്റമുണ്ടായത്.തെളിഞ്ഞ ജലത്തിന് ഏറെ പേരു കേട്ടിട്ടുള്ള നാഗോ നഗരത്തിനോട് ചേർന്നുള്ള കടൽ ജലത്തിൻറെ നിറമാണ് ചൊവ്വാഴ്ച മുതൽ ചുവക്കാൻ തുടങ്ങിയത്. ചെറിയ രീതിയിൽ പടർന്ന ചുവപ്പ് പതുക്കെ കടൽ തീരത്ത് മുഴുവനായി പടരുകയായിരുന്നു.കടുംചുവപ്പ് നിറത്തിലേക്ക് ജലം മാറിയതോടെ നഗരവാസികളും ആശങ്കയിലായി. തുടർന്ന് നടത്തിയ പരിശോധനയിലാണ് ജപ്പാനിലെ പ്രമുഖ ബിയർ നിർമ്മാണ ശാലയിലെ ലീക്കാണ് ജലത്തിൻറെ നിറം മാറ്റത്തിന് കാരണമെന്ന് കണ്ടെത്തിയത്. ബിയറിന് നിറം പകരുന്ന കെമിക്കലായിരുന്നു ഭീതിപ്പെടത്തിയ നിറം മാറ്റത്തിന് കാരണമായത്.

 

ഒറിയോൺ ബ്രൂവറീസ് എന്ന ബിയർ നിർമ്മാണ ശാലയിലെ കൂളിംഗ് സിസ്റ്റത്തിലുണ്ടായ തകരാറിന് പിന്നാലെ മഴവെള്ളം ഒഴുകി പോകാനായി ഉണ്ടാക്കിയ ചാലുകളിലൂടെ കളർ കടലിൽ കലരുകയായിരുന്നു. പ്രൊപിലൈൻ ഗ്ലൈകോൾ എന്ന കെമിക്കലാണ് ലീക്കായത്. ഇത് മൂലം ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാവില്ലെന്നാണ് ബിയർ കമ്പനി വാദിക്കുന്നത്. എങ്കിലും നാഗോ നഗരത്തിലെ ജനങ്ങൾക്ക് അപ്രതീക്ഷിതമായി ഉണ്ടായ ബുദ്ധിമുട്ടിൽ ബിയർ കമ്പനി ക്ഷമാപണം നടത്തിയിട്ടുണ്ട്.അമിതമായുള്ള ജലാംശത്തെ ആഗിരണം ചെയ്യുന്ന സ്വഭാവമുള്ളതാണ് ഈ കെമിക്കലെന്നാണ് കമ്പനി വിശദമാക്കുന്നത്. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതായി ഒറിയോൺ ബ്രൂവറീസ് പ്രസിഡൻറ് ഹജിമേ മുറാനോ മാധ്യമങ്ങളോട് വിശദമാക്കിയ ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായിആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നും ഹജിമേ മുറാനോ വ്യക്തമാക്കി. ഒകിനാവയിൽ ഏറെ പ്രശസ്തമാണ് ഓറിയോൺ ബ്രൂവറിയുടെ ബിയർ. ജപ്പാനിലെ മറ്റ് മേഖലയിലേക്ക് വലിയ രീതിയിലാണ് ഈ ബിയർ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. സോഷ്യൽ മീഡിയയിൽ അടക്കം പ്രചരിക്കുന്ന ഈ ആകാശ ചിത്രം കാണുമ്പൊൾ രക്തം നിറഞ്ഞു കിടക്കുന്ന പോലെ തന്നെയാണ് നമ്മുക് ഒറ്റനോട്ടത്തിൽ മനസിലാവുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (15 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (16 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (46 minutes ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (59 minutes ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (2 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (7 hours ago)

Malayali Vartha Recommends