പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയെയും മകളെയും കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ വിചാരണയ്ക്കായി പ്രത്യേക പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍

പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയെയും മകളെയും കടലില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ വിചാരണയ്ക്കായി പ്രത്യേക പ്രോസിക്യൂട്ടറെ നിയമിച്ച് സര്‍ക്കാര്‍. ആറാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലെ അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം. സലാഹുദ്ദീനെയാണ് നിയമിച്ചത്.
2011 ആഗസ്റ്റ് 18 നാണ് മാറനല്ലൂര്‍ ഊരൂട്ടമ്പലം ഇടത്തറ ക്ഷേത്രത്തിന് സമീപം താമസിച്ചിരുന്ന ദിവ്യയെും അവരുടെ ഒന്നര വയസുളള മകള്‍ ഗൗരിയെയും ദിവ്യയുടെ മുന്‍ പങ്കാളിയായ പൂവ്വാര്‍ മണ്ണാന്‍ വിളാകം മാഹീന്‍ മന്‍സിലില്‍ മാഹീന്‍ കണ്ണ് ഊരൂട്ടമ്പലത്ത് നിന്ന് കൂട്ടി കൊണ്ട് പോയത്.
മാഹീന്‍ കണ്ണിന്റെ നിലവിലെ ഭാര്യ റുക്കിയയുടെ ആവശ്യപ്രകാരം ദിവ്യയെയും കുഞ്ഞിനെയും ഒഴിവാക്കാനാണ് മാഹീന്‍ കണ്ണ് കൊലപാതകം ചെയ്തതെന്നാണ് പോലീസ് കേസ്. മാഹീന്‍ കണ്ണ്(45) ഭാര്യ റുക്കിയ (38) എന്നിവരാണ് കേസ്സിലെ പ്രതികള്‍.
വിവാഹിതനായ മാഹീന്‍ കണ്ണ് അക്കാര്യം മറച്ച് വച്ചാണ് ദിവ്യയുമായി അടുപ്പത്തിലായതും ഒപ്പം താമസിക്കുകയും ചെയ്തത്.ഈ ബന്ധത്തിലാണ് ഗൗരി എന്ന കുഞ്ഞ് ജനിച്ചതും.
ഊരൂട്ടമ്പലത്ത് നിന്ന് പൂവ്വാര്‍ വഴി തമിഴ്നാട് ഇരയിമ്മന്‍ തുറയക്ക് സമീപം ആളില്ലതുറയിലെ കടലില്‍ ദിവ്യയെും മകളെയും വലിച്ചെറിഞ്ഞാണ് മാഹീന്‍ കണ്ണ് കൊലപാതകം നടത്തിയത്. തേങ്ങാപ്പട്ടണം, കുളച്ചല്‍ എന്നിവടങ്ങളിലെ തീരദേശത്ത് നിന്നും തമിഴ്‌നാട് പോലീസ് ദിവ്യയുടെയും കുഞ്ഞിന്റെ മൃതദേഹങ്ങള്‍ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha



























