Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഫർഹാനയുടെ ആവിശ്യപ്രകാരം എല്ലാം ആലോചിച്ചത് ബീച്ചിൽ..! ആ മൊഴി ഉറപ്പാക്കാൻ പോലീസ് ചെയ്തത് ഇതൊക്കെ..!മേയ് 18-നാണ് കുന്നത്തുപാലത്ത് ഹോട്ടൽ നടത്തുന്ന തിരൂർ സ്വദേശിയായ സിദ്ദിഖ് എരഞ്ഞിപ്പാലത്തെ ‘ഡി കാസ ഇൻ’ എന്ന ഹോട്ടലിൽ കൊല്ലപ്പെടുന്നത്. പിന്നീട് പ്രതികൾ മൃതശരീരം കട്ടറുപയോഗിച്ച് മുറിച്ച് ട്രോളിബാഗിലാക്കി അട്ടപ്പാടി ചുരത്തിൽ തള്ളുകയായിരുന്നു

02 JULY 2023 01:08 PM IST
മലയാളി വാര്‍ത്ത

തിരൂർ സ്വദേശിയായ ഹോട്ടലുടമ സിദ്ദിഖ് വധക്കേസിലെ പ്രതി കദീജത്തുൾ ചെർപ്പുളശ്ശേരി കട്ടുതൊടി വീട്ടിൽ ഫർഹാനയെ(19) മഞ്ചേരി ജില്ലാജയിലിലെത്തി നടക്കാവ് ഇൻസ്പെക്ടർ പി.കെ. ജിജീഷിന്റെ നേതൃത്വത്തിലുള്ള സംഘം ചോദ്യംചെയ്തു. കൊലപാതകത്തിന്റെ ഗൂഢാലോചന കോഴിക്കോട് ബീച്ചിൽവെച്ചായിരുന്നു നടന്നതെന്ന് ഇവർ മൊഴിനൽകി. ഇതുറപ്പാക്കാൻ മൊബൈൽ ലോക്കേഷനടക്കം പോലീസ് പരിശോധിക്കും.

 

 

കേസിലെ മറ്റുപ്രതികളായ വല്ലപ്പുഴ ആച്ചീരിതൊടി വീട്ടിൽ മുഹമ്മദ് സിബിൽ (23), വല്ലപ്പുഴ വാലുപറമ്പിൽ വീട്ടിൽ മുഹമ്മദ് ആഷീഖ് (26) എന്നിവരെ വെള്ളിയാഴ്ച കോഴിക്കോട് ജില്ലാ ജയിലിലെത്തി ചോദ്യംചെയ്തിരുന്നു.

മേയ് 18-നാണ് കുന്നത്തുപാലത്ത് ഹോട്ടൽ നടത്തുന്ന തിരൂർ സ്വദേശിയായ സിദ്ദിഖ് എരഞ്ഞിപ്പാലത്തെ ‘ഡി കാസ ഇൻ’ എന്ന ഹോട്ടലിൽ കൊല്ലപ്പെടുന്നത്. പിന്നീട് പ്രതികൾ മൃതശരീരം കട്ടറുപയോഗിച്ച് മുറിച്ച് ട്രോളിബാഗിലാക്കി അട്ടപ്പാടി ചുരത്തിൽ തള്ളുകയായിരുന്നു. തിരൂർ പോലീസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റുചെയ്യുകയും തൊണ്ടിമുതലുകൾ കണ്ടെടുക്കുകയും തെളിവെടുപ്പ് ഉൾപ്പെടെയുള്ള നടപടികളെല്ലാം പൂർത്തിയാക്കുകയും ചെയ്തിയിരുന്നു. എന്നാൽ, കോഴിക്കോട് നടക്കാവ് പോലീസിന്റെ പരിധിയിലുള്ള ഹോട്ടലിലാണ് കൊലപാതകം നടന്നത് എന്നതിനാലാണ് നടക്കാവ് പോലീസിന് അന്വേഷണം കൈമാറിയത്.

 

 

കേസിലെ രണ്ടാംപ്രതി ഒറ്റപ്പാലം ചളവറയിലിലെ കൊട്ടോടി ഖദീജത്ത് ഫർഹാനയെ ഇന്ന് മഞ്ചേരി ജില്ലാ ജയിലിലെത്തി ചോദ്യം ചെയ്യും. പ്രതികളെ മൂന്നുപേരെയും ഒന്നിച്ച് കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്ന നടക്കാവ് പൊലീസിന്റെ ആവശ്യം കോടതി തള്ളിയതിനെത്തുടർന്നാണ് ജയിലിൽ ചോദ്യം ചെയ്യാൻ അനുമതി നൽകിയത്. കൊലപാതകത്തെ തുടർന്ന് കേസന്വേഷിച്ചതും പ്രതികളെ അറസ്റ്റ് ചെയ്തതുമെല്ലാം തിരൂർ പൊലീസായിരുന്നു. കേസിലെ തുടർ അന്വേഷണമാണ് മലപ്പുറം എസ്.പി കോഴിക്കോട് നടക്കാവ് പൊലീസിന് കൈമാറിയത്. സാഹചര്യത്തെളിവുകൾ, മൊഴികൾ, തൊണ്ടിമുതൽ തുടങ്ങിയവ അടങ്ങിയ കേസ് ഡയറിയും കൈമാറിയിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് പ്രതികളിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കാനായി പ്രതികളെ നടക്കാവ് പൊലീസ് ചോദ്യം ചെയ്യുന്നത്. നിലവിൽ നടത്തിയ അന്വേഷണത്തിനും കണ്ടെത്തിയ പ്രതികൾക്കുമപ്പുറത്ത് കേസിലെ ദുരൂഹതകളുടെ ചുരുളഴിക്കൽ എന്ന വെല്ലവിളിയാണ് നടക്കാവ് പൊലീസിനെ കാത്തിരിക്കുന്നത്.

 

 

 

കോഴിക്കോട് ഒളവണ്ണ കുന്നത്ത് പാലത്ത് ഹോട്ടൽ നടത്തിവരികയായിരുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖാണ് കൊല്ലപ്പെട്ടത്. 18ന് വൈകുന്നേരമാണ് സിദ്ദീഖ് ഹോട്ടലിൽ നിന്നും പോകുന്നത്. പെട്ടെന്ന് വരാമെന്ന് പറഞ്ഞുപോയ സിദ്ദീഖ് നേരെ പോയത് എരഞ്ഞിപ്പാലത്ത്. ജംഗ്ഷൻകഴിഞ്ഞ് വയനാട് ദേശീയപാതയ്ക്ക് അരികിലായുള്ള ഹോട്ടലിൽ രണ്ട് മുറിയെടുക്കുന്നു. അവിടെവെച്ചാണ് ദാരുണ കൊലപാതകം നടക്കുന്നതും പ്രതികൾ മൃതദേഹം വെട്ടിനുറുക്കി രണ്ട് ബാഗുകളിലാക്കി അട്ടപ്പാടി ചുരത്തിൽ നിന്നും താഴേക്ക് തള്ളുന്നതും. സംഭവത്തിൽ സിദ്ദീഖിന്റെ ഹോട്ടലിലെ മുൻ ജീവനക്കാരനായ ചെർപ്പുളശ്ശേരി വല്ലപ്പുഴ ഷിബിലി, സുഹൃത്തുക്കളായ വല്ലപ്പുഴ മേച്ചേരി വാലു പറമ്പിൽ മുഹമ്മദ് ആഷിഖ്, ഒറ്റപ്പാലം ചളവറയിലിലെ കൊട്ടോടി ഖദീജത്ത് ഫർഹാന തുടങ്ങിയവരാണ് അറസ്റ്റിലായത്. സിദ്ദീഖിൽനിന്നും പണം തട്ടാനായി ഫർഹാനയെ ഉപയോഗിച്ചുള്ള ഹണി ട്രാപ്പായിരുന്നു പ്ലാൻചെയ്തത്. അതിന് സിദ്ദീഖ് തയ്യാറാവാതിരുന്നപ്പോഴാണ് ക്രൂരമായ കൊലയിലേക്ക് കാര്യങ്ങൾ പോയതെന്നാണ് തിരൂർ പോലീസിന്റെ കണ്ടെത്തൽ.

 

 

 

സിദ്ദീഖിന്റെ പോസ്റ്റ് മോർട്ടം സർട്ടിഫിക്കറ്റ് ഇതുവരെ ലഭ്യമായിട്ടില്ല. കൂടാതെ കെമിക്കൽ പരിശോധനാഫലങ്ങളും വരാനുണ്ട്. ഇതെല്ലാം നടക്കാവ് പൊലീസിന്റെ ജോലിയാവും. സംഭവത്തിൽ കൂടുതൽ പേർ പങ്കാളികളായിട്ടുണ്ടോയെന്നത് പ്രതികളെ കസ്റ്റഡിയിൽ വാങ്ങി അന്വേഷിക്കുമ്പോഴേ വെളിച്ചത്ത് വരികയുള്ളൂ. കേവലം ചെറിയ പണത്തിനുവേണ്ടി ഇത്രയും വലിയ അരുംകൊല നടത്തുകയെന്നത് സിദ്ദീഖിന്റെ ബന്ധുക്കൾപോലും വിശ്വസിക്കുന്നില്ല. ഇത്രയും പ്ലാൻ ചെയ്‌ത ഒരു കൊലപാതകത്തിന് പിന്നിൽ ഇതിലും വലിയ ലക്ഷ്യമുണ്ടെന്ന് ബന്ധുക്കളും നാട്ടുകാരും വിശ്വസിക്കുമ്പോൾ അതിലേക്ക് എത്തിച്ചേരുക നടക്കാവ് പൊലീസിന് വലിയ വെല്ലുവിളിയാവും. വ്യാപാരിയെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ചത് ഫര്‍ഹാനയും ഷിബിലിയും ചേർന്നായിരുന്നു.

 

 

 

ഭയപ്പെടുത്തി പണംതട്ടാന്‍ ശ്രമിക്കുന്നതിനിടെ എതിര്‍ത്തപ്പോള്‍ കൊല്ലുകയായിരുന്നുവെന്നാണ് പ്രതികളുടെ മൊഴി. ഫര്‍ഹാന, ഷിബിലി, വാലുപറമ്പില്‍ മുഹമ്മദ് ആഷിഖ് എന്നീ മൂന്നുപ്രതികളെയും ഒരുമിച്ചിരുത്തി അന്വേഷണസംഘം ചോദ്യം ചെയ്തപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. പുരുഷന്‍മാര്‍ നന്നായി മദ്യപിച്ചു. തര്‍ക്കത്തിനിടെ ഷിബിലി സിദ്ദിഖിനെ കത്തികൊണ്ടു വരഞ്ഞ് മുറിവേല്‍പ്പിച്ചു. അതോടെ സിദ്ദിഖ് ഭയക്കുമെന്നാണു പ്രതികള്‍ കരുതിയത്. എന്നാല്‍ സിദ്ദിഖ് ശക്തമായി പ്രതികരിച്ചു. ദേഷ്യംവന്ന ഷിബിലി, ഫര്‍ഹാന നേരത്തേ കൊണ്ടുവന്ന ചുറ്റിക വാങ്ങി തലയ്ക്കടിച്ചു. എല്ലാം അഞ്ചുമിനിറ്റുകൊണ്ടാണു സംഭവിച്ചത്. ചോരവാര്‍ന്ന് ബോധംപോയ സിദ്ദിഖ് വൈകാതെ മരിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (14 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (30 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (31 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (1 hour ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (2 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

Malayali Vartha Recommends