വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമതായി കേരളം; 23 വന്ദേ ഭാരത് ട്രെയിനുകളുള്ള രാജ്യത്തെ മികച്ച പ്രകടനം കാഴ്ച വെച്ച ട്രെയിന്‍ എന്ന ബഹുമതി കാസര്‍ഗോഡ്-തിരുവനന്തപുരം എക്‌സ്പ്രസിന്

കേന്ദ്രത്തിന്റെ ആ ലക്ഷ്യം ആസ്ഥാനത്ത് ആയില്ല . മുഖ്യമന്ത്രി പിണറായി വിജയനെ ഞെട്ടിച്ച് ആ കണക്കുകൾ പുറത്ത് വന്നിരിക്കുകയാണ്. വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് ഒന്നാമതായി കേരളം മാറിയിരിക്കുകയാണ് . കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിനിന്‍റെ ശരാശരി ഒക്യുപെന്‍സി കണക്കുകള്‍ ആണ് പുറത്ത് വന്നിരിക്കുന്നത്.
ഇതിൽ നിന്നും മനസിലാക്കാൻ സാധിക്കുന്നത്, കുറഞ്ഞ വേഗത്തില്‍ യാത്ര ചെയ്യാൻ പാകത്തിന് ആൾക്കാർ ആഗ്രഹിക്കുന്നു എന്നാണ്, 23 വന്ദേ ഭാരത് ട്രെയിനുകളുള്ള രാജ്യത്തെ മികച്ച പ്രകടനം കാഴ്ച വെച്ച ട്രെയിന്‍ എന്ന ബഹുമതിയാണ് കാസര്‍ഗോഡ്-തിരുവനന്തപുരം എക്‌സ്പ്രസ്സ് സ്വന്തമാക്കിയിട്ടുള്ളത്. വന്ദേഭാരത് എക്‌സ്പ്രസുകളുടെ സൂപ്പര്‍ സ്റ്റാറായി കേരളത്തിന്റെ വന്ദേഭാരത് എക്‌സ്പ്രസുകള്‍ മാറുകയാണ്.രാജ്യത്ത് 23 ജോടി വന്ദേഭാരത് ട്രെയിനുകൾ സര്‍വ്വീസ് നടത്തുന്നുണ്ട് .183 ശതമാനമാണ് കാസര്‍ഗോഡ് തിരുവനന്തപുരം വന്ദേഭാരതിന്‍റെ ഒക്യുപെന്‍സി.
176 ശതമാനമാണ്, തിരുവനന്തപുരം കാസര്‍ഗോഡേയ്ക്കുള്ള വന്ദേഭാരതിലെ ശരാശരി ഒക്യുപെന്‍സി. ഗാന്ധി നഗര്‍ മുംബൈ വന്ദേഭാരതിന്റെ ഒക്യുപെന്സി 134 ശതമാനം. ഇടയ്ക്കുള്ള ദൂരങ്ങളില്‍ ഇറങ്ങുന്നതടക്കമുള്ള യാത്രക്കാരുടെ മൊത്തം കണക്കിനെ അടിസ്ഥാനമാക്കിയാണ് ഒക്യുപെന്‍സി കണക്കാക്കുന്നത് . ദില്ലി വാരണാസി പാതയിൽ രാജ്യത്തെ ആദ്യ വന്ദേ ഭാരത് ട്രെയിന്‍ സര്‍വ്വീസ് തുടങ്ങുകയായിരുന്നു .
2019 ഫെബ്രുവരി 15നായിരുന്നു ഇത്. 46 വന്ദേഭാരത് എക്സ്പ്രസ് സര്‍വ്വീസുകളാണ് രാജ്യത്ത് ഇത് വരെ ഉള്ളത് .മണിക്കൂറില്‍ 160 കിലോമീറ്ററാണ് പരമാവധി വേഗമായി വന്ദേഭാരതിന് നിശ്ചയിച്ചിരിക്കുന്നത് . തൊട്ട് പിന്നാലെ ഒക്യുപെന്‍സിയിലുള്ള സര്‍വ്വീസുകളുമായി 50 ശതമാനത്തിലേറെ അന്തരമാണ് കേരളത്തിലെ വന്ദേഭാരതിനുള്ളത് . മറ്റ് പാതകളിലെ ഒക്യുപെന്‍സി കണക്കുകള്‍ കൂടെ വിശദമായി നോക്കാം.
https://www.facebook.com/Malayalivartha



























