‘പൊന്നേമാനേ…കട്ടവനെ കിട്ടിയില്ലേൽ കണ്ടവനെ ശിക്ഷിക്കല്ലേ… കുടുംബകലഹം ഉണ്ടാക്കി കുടുംബം താറുമാറാക്കല്ലേ’....റ്റാരോ നടത്തിയ നടത്തിയ യാത്രയുടെ ചിത്രവും പിഴയും...നോട്ടീസ് വീട്ടിലേക്ക്...

കട്ടവനെ കിട്ടിയില്ലെങ്കിൽ കിട്ടിയവനെ പൊക്കുക, ഈ ഒരു പഴചൊല്ല് നമ്മൾ കേട്ടിട്ടുണ്ട്. അത് എ ഐ ക്യാമറയുടെ കാര്യത്തിൽ ശെരിയാവുന്ന രീതിയിൽ കാര്യങ്ങൾ പോയ്കൊണ്ട് ഇരിക്കുകയാണ്. എഐ ക്യാമറയ്‌ക്ക് പറ്റുന്ന പിശക് തുടർക്കഥയാകുന്നു. മുവാറ്റുപുഴയിലാണ് പുതിയ സംഭവം. ഹെൽമറ്റ് ധരിക്കാതെ ബൈക്കിൽ യാത്രചെയ്യുന്ന പുരുഷന്റെയും സ്ത്രീയുടെയും ചിത്രവും 2500 രൂപ പിഴയും ചാർത്തി മോട്ടർ വാഹന വകുപ്പിന്റെ നോട്ടിസ് നൽകി. മൂവാറ്റുപുഴ സ്വദേശി അഷ്‌റഫ് മാണിക്യത്തിനാണ് മോട്ടർ വാഹന വകുപ്പിന്റെ നോട്ടീസ് കിട്ടിയത്. മറ്റാരോ നടത്തിയ നടത്തിയ യാത്രയുടെ ചിത്രവും പിഴയുമാണ് തനിക്ക് കിട്ടിയതെന്ന് അഷ്‌ററ് ചൂണ്ടിക്കാട്ടി. ഒപ്പം എഐ ക്യാമറ സംവിധാനത്തിലെ തകരാർ കൂടിയാണു ചൂണ്ടിക്കാട്ടിയിരിക്കുന്നത്.എഐ ക്യാമറയുടെ പുതിയ പിശകിനെ പറ്റി സാമൂഹിക മാദ്ധ്യമത്തിൽ ഒരു കുറിപ്പും ഇയാൾ ചേർത്തു. ‘പൊന്നേമാനേ…കട്ടവനെ കിട്ടിയില്ലേൽ കണ്ടവനെ ശിക്ഷിക്കല്ലേ… കുടുംബകലഹം ഉണ്ടാക്കി കുടുംബം താറുമാറാക്കല്ലേ’. എന്നായിരുന്നു കുറിപ്പ്. സമൂഹ മാദ്ധ്യമങ്ങളിൽ കുറിപ്പ് ഇതിനോടകം വൈറലാവുകയും ചെയ്തു.
കഴിഞ്ഞ ദിവസമാണ് ഇയാൾക്ക് മോട്ടർ വാഹന വകുപ്പിന്റെ നോട്ടിസ് ലഭിച്ചത്. പിഴയ്‌ക്കൊപ്പം എഐ ക്യാമറ പകർത്തിയ ചിത്രത്തിന്റെ രജിസ്‌ട്രേഷൻ നമ്പർ കൂടി പരിശോധിച്ചപ്പോഴാണ് കാര്യങ്ങൾ വ്യക്തമായതെന്ന് അഷറഫ് പറയുന്നു.ഇയാളുടെ മകന്റെ പേരിലുള്ള KL 17 P 475 നമ്പറുള്ള ബൈക്ക് ഇപ്പോൾ അഷറഫാണ് ഉപയോഗിക്കുന്നത്. കൊച്ചി ധനുഷ്‌കോടി റോഡിൽ പെരുമറ്റത്ത് ബൈക്ക് ഓടിച്ചു പോകുന്ന ചിത്രമാണ് അഷ്‌റഫിനു കിട്ടിയ നോട്ടിസിൽ ഉണ്ടായിരുന്നത്. നോട്ടിസിലെ ചിത്രത്തിലുള്ളവരും ബൈക്കുമായി അഷ്‌റഫിനു ബന്ധവുമില്ലെന്നും കണ്ടെത്തി.ഇതിനു മുൻപുംസമാനമായ രീതിയിൽ സംഭവം റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതും ആളുമാറി അയച്ചത് തന്നെ ആയിരുന്നു. അതെ സമയം kseb യും എ ഐ ക്യാമറയും അങ്ങോട്ടും ഇങ്ങോട്ടും പ്രതികാരം ചെയ്തു കളിക്കുകയാണ്. ഇന്നലെ റോഡ് ക്യാമറകളുടെ പ്രവർത്തനം നിരീക്ഷിക്കുന്ന മട്ടന്നൂർ ആർ ടി ഒ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി. 57000 രൂപ വൈദ്യുതി ബില്ല് കുടിശ്ശിക ആയതിനെ തുടർന്ന് നടപടി. മാസങ്ങളായി വൈദ്യുത ബിൽ കുടിശ്ശിക ആയ സാഹചര്യത്തിലാണ് നടപടിയെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം.
പല തവണ മുന്നറിയിപ്പ് നൽകിയിരുന്നതാണ്. എന്നാൽ അതിന് മറുപടി ലഭിച്ചില്ല. തുടർന്ന് ഇന്ന് രാവിലെയാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥർ ഓഫീസിലെത്തി ഫ്യൂസ് ഊരിയത്. വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് ഓഫീസ് പ്രവർത്തനങ്ങൾ താറുമാറായ അവസ്ഥയിലാണ്. കണ്ണൂരിലെ മുഴുവൻ റോഡ് ക്യാമറ നിരീക്ഷണവും മട്ടന്നൂർ ഓഫീസിൽ ആണ്.അതിന്റെ ചിത്രങ്ങളടക്കം പുറത്തു വന്നിരുന്നു. ഇന്നലെ വൈദ്യുത ബിൽ അടക്കാത്തതിനെ തുടർന്ന് കാസർകോട് കറന്തക്കാടുള്ള ആർടിഒ എൻഫോഴ്സ്മെന്റ് ഓഫീസിലെ ഫ്യൂസ് കെഎസ്ഇബി ഊരിയിരുന്നു. വൈദ്യുതി ഇല്ലാത്തതിനാൽ ഇന്നലെ അവിടെയും ഓഫീസ് പ്രവർത്തനം തടസപ്പെട്ടു. 23,000 രൂപ ബിൽ അടക്കാനുള്ള അവസാന തീയതി ഈ മാസം 26ന് ആയിരുന്നു. കഴിഞ്ഞ ദിവസം വയനാട് കൽപ്പറ്റയിൽ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതിയും കെഎസ്ഇബി വിച്ഛേദിച്ചിരുന്നു. കെട്ടിടത്തിന്റെ വൈദ്യുതി ബിൽ അടയ്ക്കുന്നതിൽ കാലതാമസം വരുത്തിയതിനെ തുടര്‍ന്നായിരുന്നു ഇവിടെയും നടപടി.
ബില്ലടയ്ക്കാൻ വൈകിയാലും സർക്കാർ ഓഫീസുകളുടെ വൈദ്യുതി വിച്ഛേദിക്കുന്ന പതിവില്ലെന്ന് എംവിഡി പറയുന്നു. പിന്നാലെ അടിയന്തിര ഫണ്ടിൽ നിന്ന് പണമെടുത്ത് എംവിഡി ബില്ലടച്ചു. ഇതോടെ വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു.വാഹനത്തിൽ തോട്ടി കെട്ടിവെച്ച് പോയതിന് കെഎസ്ഇബിക്ക് എഐ ക്യാമറയുടെ നോട്ടീസ് ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ ഫ്യൂസ് കെഎസ്ഇബി ഊരിയത്. ജില്ലയിലെ എഐ ക്യാമറകളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന കെട്ടിടത്തിന്റെ വൈദ്യുതി ബന്ധമാണ് വിച്ഛേദിച്ചത്.അതിനിടയിലാണ് ആള് മാറി നോട്ടീസ് അയച്ചത് ആകെ പൊല്ലാപ്പായി ഇരിക്കുന്നത്.
https://www.facebook.com/Malayalivartha



























