Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

വന്ദേ സാധാരൺ വരുന്നു...സാധാരണക്കാർക്ക് വേണ്ടിയുള്ള ട്രെയിൻ....പൂർണ്ണമായും നോൺ ഏസിയായിരിക്കും...ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ സാധിക്കും....ഇവയിൽ സ്ലീപ്പർ കോച്ചുകളും ജനറൽ കോച്ചുകളും ഉണ്ടായിരിക്കും....

02 JULY 2023 04:10 PM IST
മലയാളി വാര്‍ത്ത

വന്ദേഭാരതിനെ ഇരും കയ്യും നീട്ടിയാണ് ജനം സ്വീകരിച്ചത്, ഇത്തവണത്തെ ബജറ്റ് പ്രഖ്യാപിക്കുമ്പോൾ തന്നെ കേന്ദ്ര സർക്കാർ വലിയൊരു തുക റെയിൽ വെ വികസനത്തിനായി മാറ്റിവച്ചിട്ടുണ്ടായിരുന്നു. അതിന്റെ ഭാഗമായി റെയിൽ വേ കുതിക്കുകയാണ് ഇപ്പോൾ, രാഷ്ട്രീയം മറന്ന്..എല്ലാം സംസ്ഥാങ്ങളിലേക്കും വികസനം എത്തിക്കാനുള്ള തയാറെടുപ്പിലാണ് മോദി സർക്കാർ അതിന്റെ ഭാഗമായി കേരളത്തിൽ കുറച്ചു മാസങ്ങൾക്ക് മുൻപാണ് അതിവേഗ ട്രെയിൻ വന്ദേ ഭാരത് ഓട്ടം ആരംഭിച്ചത്. ഇപ്പോഴും വിജയകരമായി തന്നെ വന്ദേ ഭാരത് രാജ്യത്തിൻറെ പല ഭാഗങ്ങളിലും യാത്ര തുടരുകയാണ്, വന്ദേഭാരത് ട്രെയിനുകളിൽ ആൾത്തിരക്കിന് കുറവൊന്നുമില്ല. എങ്കിലും വന്ദേഭാരതി കയറുന്നവരിൽ സാധാരണക്കാർ വളരെ കുറവാണെന്നത് സുവ്യക്തമാണ്. കാരണം, ഈ അർദ്ധ അതിവേഗ ട്രെയിൻ സർവ്വീസ് വന്നതിനു ശേഷവും മറ്റ് ട്രെയിനുകളിലെ ജനറൽ കമ്പാർട്ടുമെന്റുകളിലുള്ള തിക്കിനും തിരക്കിനും യാതൊരു കുറവും വന്നിട്ടില്ല. സാധാരണ ട്രെയിനുകളിലെ സ്ലീപ്പർ, സിറ്റിങ് കമ്പാർട്ടുമെന്റുകളിലും വന്ദേഭാരത് വന്നതിന്റെ തിരക്കുകുറവ് അനുഭവപ്പെടുന്നില്ല. വന്ദേഭാരത് ട്രെയിനുകൾ ഒരു പ്രത്യേക ക്ലാസിൽ പെട്ടവർക്കു മാത്രമേ ഉപകരിക്കുന്നുള്ളൂ.

ഈ പ്രശ്നം പരിഹരിക്കാനാണ് വന്ദേ സാധാരൺ വരുന്നത്. പേര് സൂചിപ്പിക്കുന്നതു പോലെ സാധാരണക്കാർക്ക് വേണ്ടിയുള്ള ട്രെയിൻ.വന്ദേ സാധാരൺ ട്രെയിനുകൾ പൂർണ്ണമായും നോൺ ഏസിയായിരിക്കും.ഇതുവഴി ടിക്കറ്റ് നിരക്ക് കുറയ്ക്കാൻ സാധിക്കും. ഇവയിൽ സ്ലീപ്പർ കോച്ചുകളും ജനറൽ കോച്ചുകളും ഉണ്ടായിരിക്കും.ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽ ഇതിനകംതന്നെ നോൺ-ഏസി വന്ദേ സാധാരൺ ട്രെയിനിന്റെ നിർമ്മാണം തുടങ്ങിയിട്ടുണ്ട്. ഈ വർഷം അവസാനത്തോടെ ട്രെയിനുകൾ ട്രാക്കിലിറങ്ങിയേക്കും. ലോക്സഭാ തിരഞ്ഞെടുപ്പിനു മുമ്പായി ട്രെയിനുകൾ സജീവമായി ഓടിത്തുടങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതെസമയം ട്രെയിനിന്റെ വേഗത സംബന്ധിച്ച് വ്യക്തതയൊന്നും ഇതുവരെയുള്ള റിപ്പോർട്ടുകളിൽ ഇല്ല.വന്ദേഭാരത് ട്രെയിനുകൾക്ക് സമാനമായ രീതിയിൽ മുന്നിലും പിന്നിലുമായി രണ്ട് ലോക്കോമോട്ടീവ് ഉണ്ടായിരിക്കും. ഇതുവഴി ഗതിവേഗം ഉറപ്പിക്കാനാകും. 24 കോച്ചുകളാണ് വന്ദേ സാധാരൺ ട്രെയിനുകളിൽ ഉണ്ടാവുക. കോച്ചുകളിൽ സാധാരണ ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമായി ഉയർന്ന സൗകര്യങ്ങളുണ്ടാകും. വന്ദേഭാരതിന് സമാനമായ രീതിയിൽ ഓട്ടോമാറ്റിക് ഡോറുകളാണ് ഇവയ്ക്കുണ്ടാവുക. സിസിടിവി ക്യാമറകളും ഉണ്ടായിരിക്കും.ഉയർന്ന ടിക്കറ്റ് നിരക്ക് മൂലം വന്ദേഭാരത് ട്രെയിനുകളിൽ സാധാരണക്കാർക്ക് സഞ്ചരിക്കാൻ കഴിയില്ലെന്ന ഒരു വിമർശനം ഉയർന്നിരുന്നു. വന്ദേഭാരത് ഉദ്ഘാടനങ്ങൾ നടക്കുമ്പോഴെല്ലാം ജനറൽ കമ്പാർട്ടുമെന്റുകളിലെ തിരക്കുകൾ ചൂണ്ടിക്കാണിക്കുന്ന ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞിരുന്നു.

 

ഒരു ആഡംബര ട്രെയിനിന്റെ ചിത്രം ട്വീറ്റ് ചെയ്ത കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവിന് കടുത്ത വിമർശനങ്ങളാണ് മറുപടിയായി കിട്ടിയത്.സാധാരണക്കാർക്കു വേണ്ടി എന്താണ് സർക്കാർ ചെയ്യുന്നതെന്ന് ചോദ്യങ്ങളുയർന്നു. ജനറൽ കമ്പാർട്ടുമെന്റുകളിലെ ദുരിതയാത്രയുടെ ചിത്രങ്ങൾ ആ ട്വീറ്റിന് മറുപടിയായി നിറയുകയുണ്ടായി.ഈ സംഭവത്തിനു പിന്നാലെയാണ് വന്ദേ സാധാരൺ ട്രെയിൻ വരുന്നതെന്നത് ശ്രദ്ധേയമാണ്.ഇത് കൂടുതലും ഉപകാരപ്പെടാൻ പോകുന്നത് സാധാരണക്കാർക്ക് തന്നെയാവും. കാരണം നിലവിലെ വന്ദേ ഭാരത് ട്രയിനിലെ ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് താങ്ങാൻ കഴിയാത്തതിനാൽ പലർക്കും ഇതിൽ യാത്ര ചെയ്യാൻ സാധിക്കാതെ വരുന്നുണ്ടായിരുന്നു, എന്നാൽ വന്ദേ ഭാരത് സാധാരൺ വരുന്നതോടെ നല്ല മാറ്റമായിരിക്കും ഉണ്ടാകാൻ പോകുന്നത് എന്നുള്ളതിൽ യാതൊരു സംശയവുമില്ല. അതിന്റെ വാവാവിനായി കൂടെ കാത്തിരിക്കുകയാണ് സർക്കാർ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (14 minutes ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (30 minutes ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (31 minutes ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (1 hour ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (1 hour ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (1 hour ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (1 hour ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (1 hour ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (2 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (2 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (2 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (6 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (6 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (6 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (7 hours ago)

Malayali Vartha Recommends