ജി. ശക്തിധരൻ! പുള്ളി ആരായിരുന്നു? നല്ല അസ്സൽ സഖാവ്; ഇപ്പോഴോ? വേഷം മാറിയ സഖാവ്; ശക്തിധരൻ എന്ന ചായത്തിൽ വീണ കുറുക്കൻ ഒന്ന് കൂവിയപ്പോൾ തെളിയുന്നത് രണ്ട് കാര്യങ്ങൾ സഖാവ് ശക്തിധരനെ കുറിച്ച് ഒരൊറ്റ കാര്യമേ പറയാൻ ഉള്ളൂ - തേങ്ങ പത്തരച്ചാലും താളല്ലേ കറി!! തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

ജി. ശക്തിധരൻ!!പുള്ളി ആരായിരുന്നു? നല്ല അസ്സൽ സഖാവ് . ഇപ്പോഴോ?വേഷം മാറിയ സഖാവ് . വെറും സഖാവ് അല്ല.. ദേശാഭിമാനി എന്ന ടോയ്‌ലറ്റ് പേപ്പറിൽ നല്ല അസ്സൽ ഗരം മസാല കഥകൾ ഇറക്കിയിരുന്ന ജീർണ്ണലിസ്റ്റ്.. നിർണായക വിമർശനവുമായി അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ജി. ശക്തിധരൻ!!പുള്ളി ആരായിരുന്നു? നല്ല അസ്സൽ സഖാവ് . ഇപ്പോഴോ?വേഷം മാറിയ സഖാവ് . വെറും സഖാവ് അല്ല.. ദേശാഭിമാനി എന്ന ടോയ്‌ലറ്റ് പേപ്പറിൽ നല്ല അസ്സൽ ഗരം മസാല കഥകൾ ഇറക്കിയിരുന്ന ജീർണ്ണലിസ്റ്റ്.. ഇടത് ഉന്നതന്മാരുമായി വ്യക്തിബന്ധം കാത്തു സൂക്ഷിച്ചിരുന്ന, അവരുടെ അരമന രഹസ്യങ്ങൾ ഒക്കെ അറിയാമായിരുന്ന ഒരു അടിമ കമ്മി. പിന്നീട് വീതം വയ്പ്പിൽ ഉണ്ടായ വാക്ക് തർക്കത്തെ തുടർന്ന് ആവണം വിമതൻ ആയി പുതിയ കുപ്പായം തുന്നിയത്.
പഴയ തഴമ്പിൻ്റെ പരിഗണന വച്ച് എന്തെങ്കിലും വീണു കിട്ടും എന്ന് ഏഴ് കൊല്ലത്തോളം പ്രതീക്ഷിച്ചു. ഒന്നും കിട്ടിയില്ലെന്നു മാത്രമല്ല സഖാക്കൾ ഇങ്ങേരു പണ്ട് ടോയ്‌ലെറ്റ് പേപ്പറിൽ വച്ച് കീച്ചിയ അവിഹിത കഥകൾ തന്നെ തിരിച്ചു എഴുതി ഇങ്ങേർക്കിട്ട് പണിതു. ന്യൂ ജെൻ സൈബർ സഖാക്കളും വസന്തം സഖാക്കളും തമ്മിലുള്ള ചേരിപ്പോര്!!
ആ പോരിനിടയ്ക്ക് നൈസ് ആയിട്ട് പഴയ കഥകൾ ഇറക്കി നോക്കി ഒരു നമ്പർ ഇട്ടപ്പോൾ എതിർചേരിക്കാർ വന്ന് കൊത്തി. അങ്ങനെ ഇടതിടങ്ങൾക്ക് മാത്രം അറിയാമായിരുന്ന ആ പേര് എതിർ ചേരിയിൽ ഉള്ളവരും ശ്രദ്ധിച്ചു തുടങ്ങി. പോസ്റ്റുകൾക്ക് ലൈക്കും റീച്ചും വന്ന് തുടങ്ങിയപ്പോൾ ഉള്ളിലെ ചുവപ്പിന് കർട്ടൻ ഇട്ട് ഇള്ളോളം ത്രിവർണ്ണവും ഒരു നുള്ള് കാവിയും ചേർത്ത് പുതിയ അവതാരപ്പിറവി എടുത്തു.അത്രേ ഉള്ളൂ ഇത്. അതിന്റെ ഏറ്റവും ഒടുവിലത്തെ സൃഷ്ടി ആയിരുന്നു കൈതോലപ്പായ.
ആ സൃഷ്ടിയിൽ അറിയാവുന്ന കാര്യങ്ങൾ പറഞ്ഞപ്പോൾ പഴയ ടോയ്‌ലറ്റ് പേപ്പർ സ്വഭാവം കയറി വന്നു. അതോടെ വെറുതെ ഇന്നോവയെ ഇറക്കി പണി വാങ്ങി. ഒപ്പം പണ്ട് ഇറക്കിയ മസാല കഥ ഒന്ന് കൂടി ആവി കേറ്റി. പക്ഷേ അവിടെ പണി പാളി. സിന്ധു ജോയ് എന്ന എക്കാലത്തെയും മികച്ച വിദ്യാർത്ഥി നേതാവ് അരയും തലയും മുറുക്കി രംഗത്ത് വന്നു. പണി കിട്ടും എന്ന് വന്നപ്പോൾ പോസ്റ്റ് മുക്കി, ഐഡി de activate ചെയ്യാൻ പോകുന്നു എന്ന തന്ത്രവും ഇറക്കി.
പോകുന്ന പോക്കിൽ പഴയ ബക്കറ്റ് പിരിവ് സംസ്കാരം പുതിയ രൂപത്തിൽ ഇറക്കി നോക്കി. ഓൺലൈൻ പത്രവും ചാനലുമായി വരും, അതിന് പണം വേണം എന്ന ന്യൂ ജെൻ പിരിവ്. ദേശാഭിമാനിയിലെ ജീർണ്ണലിസം എന്താണെന്ന് അറിയാൻ ടിയാൻ സ്വന്തം പാളയത്തിലെ ഒരു വിദ്യാർത്ഥി നേതാവ് ആയ പെൺകുട്ടിയെ കുറിച്ച് പടച്ച അവിഹിത കഥ മാത്രം മതി.എല്ലാ രാഷ്ട്രീയ വ്യത്യാസവും മാറ്റി വച്ചുകൊണ്ട് തന്നെ പറയട്ടെ- സിന്ധു ജോയ് എന്ന SFI നേതാവിനെ പോലെ ഉശിരും ചുണയും ഉള്ള ഒരു വിദ്യാർത്ഥി നേതാവ് പോലും പിന്നീട് കേരളത്തിൽ ഉണ്ടായിട്ടില്ല. അതായിരുന്നു സത്യം!!!
കൈതോല പോസ്റ്റ് ഒന്ന് കൊണ്ടുമാത്രം അവരിലെ ആ പഴയ പോരാളി ഉണർന്നിട്ടുണ്ടെങ്കിൽ അത് അവരിലെ സത്യം . ശക്തിധരൻ എന്ന ചായത്തിൽ വീണ കുറുക്കൻ ഒന്ന് കൂവിയപ്പോൾ തെളിയുന്നത് രണ്ട് കാര്യങ്ങൾ
1. ദേശാഭിമാനി എന്ന പത്രവും അതിന്റെ മഞ്ഞ നിലവാരവും
2. ഓരോ സഖാവിലും അന്തർലീനമായി കിടക്കുന്ന പിരിവ് സംസ്കാരം..
സഖാവ് ശക്തിധരനെ കുറിച്ച് ഒരൊറ്റ കാര്യമേ പറയാൻ ഉള്ളൂ - തേങ്ങ പത്തരച്ചാലും താളല്ലേ കറി!!!
https://www.facebook.com/Malayalivartha



























