വിവാഹ ദിവസം വധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവം... വരന്റെ ബന്ധു അറസ്റ്റില്‍

പാലക്കാട് വിവാഹ ദിവസം ചടങ്ങിന്റെ ഭാഗമായി വധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവത്തില്‍ പല്ലശ്ശന സ്വദേശിയും വരന്റെ ബന്ധുവുമായ സുഭാഷ് അറസ്റ്റില്‍. ദേഹോപദ്രവം ഏല്‍പ്പിക്കല്‍, സ്ത്രീത്വത്തെ അപമാനിക്കല്‍ എന്നിവ ചുമത്തി പ്രതിക്കെതിരെ കൊല്ലങ്കോട് പൊലീസ് കേസെടുത്തിരുന്നു. സംഭവത്തില്‍ സംസ്ഥാന വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുക്കുകയും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കൊല്ലങ്കോട് പൊലീസിന് നിര്‍ദേശം നല്‍കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
വിവാഹശേഷം സച്ചിന്റെ വീട്ടിലെത്തിയ സജ്‌ല അകത്തേയ്ക്ക് കയറുന്നതിന് മുന്‍പായി പിന്നില്‍ നിന്ന സുഭാഷ് അപ്രതീക്ഷിതമായി ഇരുവരുടെയും തല ശക്തിയായി മുട്ടിക്കുകയായിരുന്നു. തല നന്നായി വേദനിച്ച സജ്‌ല കരഞ്ഞുകൊണ്ട് വീടിനകത്തേയ്ക്ക് പോകുന്ന ദൃശ്യങ്ങളാണ് പ്രചരിച്ചത്.
ജൂണ്‍ 25ന് നടന്ന വിവാഹത്തില്‍ ചടങ്ങിന്റെ ഭാഗമായാണ് വധൂവരന്മാരുടെ അയല്‍വാസിയായ സുഭാഷ് ഇരുവരുടെയും തല മുട്ടിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു. പാലക്കാട് പല്ലശ്ശന സ്വദേശി സച്ചിന്റെയും കോഴിക്കോട് മുക്കം സ്വദേശി സജ്‌ലയുടെയും വിവാഹച്ചടങ്ങിലാണ് സംഭവം നടന്നത്.
https://www.facebook.com/Malayalivartha



























