വന്ദേഭാരത് കട്ടപ്പുറത്തായതല്ല... വിശദീകരണവുമായി റെയില്‍വേ; പുതുതായി എത്തിച്ച വന്ദേ ഭാരത് എക്‌സ്പ്രസ് കമ്മീഷന്‍ ചെയ്യാനായി കൊണ്ടുപോകുന്ന ദൃശ്യമാണ് വ്യാപകമായി പ്രചരിക്കുന്നത്; കമ്മീഷനാകാത്തതിനാലും റൂട്ട് നിശ്ചയിക്കാത്തതിനാലുമാണ് ട്രെയിന്‍ ട്രാക്കിലൂടെ ഓടിക്കാത്തത്

കഴിഞ്ഞ ദിവസം വന്ദേഭാരത് ട്രെയിനിനെ ഇലക്ട്രിക് എന്‍ജിന്‍ ഉപയോഗിച്ച് കെട്ടിവലിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. സര്‍വീസ് ആരംഭിച്ച് അധിക കാലമാകാത്ത വന്ദേ ഭാരത് ട്രെയിന്‍ കട്ടപ്പുറത്തായതിനാല്‍ കെട്ടിവലിക്കുകയാണെന്നായിരുന്നു 25 സെക്കന്റ് ദൈര്‍ഘ്യം മാത്രമുള്ള വീഡിയോ പങ്കുവെച്ച പലരും കുറിച്ചത്. സംഭവത്തില്‍ വിശദീകരണവുമായി റെയില്‍വേ എത്തിയിരിക്കുകയാണ്. കോണ്‍ഗ്രസ് നേതാവ് അടക്കം വീഡിയോ പങ്കുവച്ച് റെയില്‍വേയ്ക്ക് പരിഹാസവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ ഏതെങ്കിലും വിധത്തിലുള്ള തകരാര്‍ മൂലമല്ല ട്രെയിന്‍ കെട്ടിവലിച്ചതെന്നാണ് റെയില്‍വേ അധികൃതരുടെ വിശദീകരണം.
പുതുതായി എത്തിച്ച വന്ദേ ഭാരത് എക്‌സ്പ്രസ് കമ്മീഷന്‍ ചെയ്യാനായി കൊണ്ടുപോകുന്ന ദൃശ്യമാണ് വ്യാപകമായി പ്രചരിക്കുന്നത് എന്നാണ് റെയില്‍വേയുടെ വിശദീകരണം. കമ്മീഷനാകാത്തതിനാലും റൂട്ട് നിശ്ചയിക്കാത്തതിനാലുമാണ് ട്രെയിന്‍ ട്രാക്കിലൂടെ ഓടിക്കാത്തത്. അതിനാല്‍ തന്നെ പഴയ ഇലക്ട്രിക് എന്‍ജിന്റെ സഹായം തേടുകയായിരുന്നു. കമ്മീഷന്‍ ചെയ്ത് റൂട്ട് നിശ്ചയിക്കാത്ത ട്രെയിനാണ് ഇപ്രകാരം മറ്റൊരു എന്‍ജിന്റെ സഹായത്തോടെ നീക്കം ചെയ്തതെന്നും ഈസ്റ്റ് സെന്‍ട്രല്‍ റെയില്‍വേ വ്യക്തമാക്കി. റൂട്ട് നിര്‍ണയത്തിനായി പരീക്ഷണ ഓട്ടത്തിന് മുന്‍പ് കെട്ടിവലിക്കാറുണ്ടെന്നും റെയില്‍വേ അറിയിച്ചു.
അതേസമയം വന്ദേ ഭാരത് ട്രെയിനുകളിലെ യാത്രക്കാരുടെ എണ്ണത്തില്‍ രാജ്യത്ത് കേരളമാണ് ഒന്നാമതെന്നതാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള വന്ദേഭാരത് ട്രെയിനിന്റെ ശരാശരി ഒക്യുപെന്‍സി കണക്കുകള്‍ പുറത്തുവന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. രാജ്യത്ത് ആകമാനം 23 ജോടി വന്ദേഭാരത് ട്രെയിനുകളാണ് സര്‍വ്വീസ് നടത്തുന്നത്. ഇവയില്‍ കാസര്‍ഗോഡ് തിരുവനന്തപുരം വന്ദേഭാരതിന്റെ ഒക്യുപെന്‍സി 183 ശതമാനമാണ്. തിരുവനന്തപുരം കാസര്‍ഗോഡേയ്ക്കുള്ള വന്ദേഭാരതിലെ ശരാശരി ഒക്യുപെന്‍സി 176 ശതമാനമാണ്. തൊട്ട് പിന്നിലുള്ള ഗാന്ധി നഗര്‍ മുംബൈ വന്ദേഭാരതിന്റെ ഒക്യുപെന്‌സി 134 ശതമാനം മാത്രമാണെന്നതാണ് കണക്കുകള്‍ പറയുന്നത്.
https://www.facebook.com/Malayalivartha



























