ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മാപ്പിങ് തയാറാക്കുന്ന പദ്ധതിയാണു വ്യക്തികളുടെ വിവരങ്ങള്‍കൂടി ശേഖരിക്കുന്ന തരത്തില്‍ മാറ്റംവരുത്തി ഊരാളങ്കല്‍ സൊസൈറ്റിക്ക് നല്കിയിരിക്കുന്നത്. വ്യക്തികളുടെ അടിവസ്ത്രം വരെ തപ്പി വിവര ശേഖരണം നടത്താനുള്ള അനുമതി നല്കി കഴിഞ്ഞുവെന്ന് സാരം.

കേരള സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും പെറ്റാണ് ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി എന്നു പറയുന്നതില്‍ തെറ്റില്ല. സര്‍ക്കാരിന്റെ ഏതു കരാറും ഏറ്റെടുക്കാനുള്ള പരുവത്തില്‍ ഊരാളുങ്കലിനെ വളര്‍ത്തി കൊണ്ടു വന്നിട്ടുണ്ട്. അഥവാ സര്‍ക്കാര്‍ കരാറിനൊത്ത് ഊരാളുങ്കലിന്റെ വ്യവസ്ഥകള്‍ എത്തിയില്ലെങ്കില്‍ കരാറിലെ വ്യവസ്ഥകള്‍ ഊരാളുങ്കലിന് അനുകൂലമാക്കി മാറ്റിയെടുക്കാനും പിണറായി സര്‍ക്കാര്‍ തയ്യാറാണ്. എ.ഐ ക്യാമറ ഇടപാടില്‍ സഹകരിച്ച കമ്പനികള്‍ ഏതൊക്കെയെന്ന് നാളിതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. അതുപോലെ ഭൂസര്‍വ്വേയുടെ ഡിജിറ്റല്‍ രേഖള്‍ തയ്യാറാക്കാന്‍ 100 കോടിക്ക് കരാര്‍ നല്കിയ കമ്പനിയെ ടെന്‍ഡറില്‍ പോലും പങ്കെടുപ്പിക്കാതെ 839 കോടിയക്ക് ബിനാമികള്‍ക്ക് നല്കിയും പിണറായി സര്‍ക്കാര്‍ മാതൃക കാട്ടിയിരിക്കുകയാണ്. കരാറുകളില്‍ മായം ചേര്‍ക്കല്‍ മാത്രമല്ല എല്ലാ കരാറുകളും കറക്കി തിരിച്ച് സിപിഎം നിയന്ത്രണത്തില്‍ എത്തിക്കാനുള്ള ചെപ്പടി വിദ്യകളും നന്നായി പയറ്റുന്നുണ്ടെന്നാണ് ഉയരുന്ന ആരോപണം.
സംസ്ഥാനത്തെ ഓരോ പൗരന്റെയും വ്യക്തിഗത, ആരോഗ്യ വിവരങ്ങളടക്കമുള്ള സമഗ്ര ഡേറ്റ ശേഖരിക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോഓപ്പറേറ്റീവ് സൊസൈറ്റിക്കു സര്‍ക്കാര്‍ പൂര്‍ണ് സ്വാതന്ത്രം നല്കി കഴിഞ്ഞു. മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലെയും കെട്ടിടങ്ങള്‍, വീടുകള്‍, മറ്റ് ആസ്തികള്‍ എന്നിവയുടെ ജിഐഎസ് അതായത് ജ്യോഗ്രഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം മാപ്പിങ് തയാറാക്കുന്ന പദ്ധതിയാണു വ്യക്തികളുടെ വിവരങ്ങള്‍കൂടി ശേഖരിക്കുന്ന തരത്തില്‍ മാറ്റംവരുത്തി ഊരാളങ്കല്‍ സൊസൈറ്റിക്ക് നല്കിയിരിക്കുന്നത്. വ്യക്തികളുടെ അടിവസ്ത്രം വരെ തപ്പി വിവര ശേഖരണം നടത്താനുള്ള അനുമതി നല്കി കഴിഞ്ഞുവെന്ന് സാരം.
ഈ ഡേറ്റ ശേഖരണം വിവിധ സര്‍ക്കാര്‍ പദ്ധതികള്‍ ഫലപ്രദമായി നടപ്പാക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു സഹായകമാകുമെന്നാണു സര്‍ക്കാര്‍ വാദം. ജനങ്ങളുടെ വ്യക്തി വിവരങ്ങള്‍ പോലും സര്‍ക്കാരിനു പുറത്തുള്ള ഏജന്‍സിക്കു ലഭ്യമാകുന്ന വിധത്തിലാണ് സര്‍വേ. പഞ്ചായത്തുകളാണ് സര്‍വേ നടത്താന്‍ കരാര്‍ നല്‍കേണ്ടത്.
റോഡ്, പാലം, കെട്ടിടങ്ങള്‍, ജലാശയങ്ങള്‍, ഇടവഴികള്‍, കലുങ്കുകള്‍ എന്നിങ്ങനെ എല്ലാ സര്‍ക്കാര്‍ ആസ്തികളുടെയും മാപ്പിങ് നടത്താന്‍ 2016 ല്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പദ്ധതി ഊരാളുങ്കലിനെ ഏല്‍പിക്കാന്‍ 2017 ല്‍ തീരുമാനിച്ചു. 2018 ഒക്ടോബര്‍ നാലിനു തദ്ദേശ വകുപ്പ് ഇറക്കിയ ഉത്തരവിലാകട്ടെ, ജിഐഎസ് മാപ്പിങ്ങിനൊപ്പം കുടുംബങ്ങളുടെ 'സോഷ്യോളജിക്കല്‍ ഡേറ്റ' കൂടി ശേഖരിക്കാന്‍ ഊരാളുങ്കലിന് അനുമതി നല്‍കിയിട്ടുണ്ട്.
50 ലക്ഷത്തിലേറെ രൂപയുടെ തദ്ദേശസ്ഥാപന കരാറുകള്‍ ഏറ്റെടുക്കാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്കു നിയമ തടസ്സമുള്ളതിനാല്‍ ഇളവു വേണമെന്ന ഊരാളുങ്കല്‍ സൊസൈറ്റിയുടെ അഭ്യര്‍ഥന മാനിച്ച് പരിധി ഒഴിവാക്കി 2020 ല്‍ തദ്ദേശ വകുപ്പ് ഉത്തരവിറക്കിയതും ഈ ഉദ്ദേശത്തോടെയാണ്.വ്യക്തിവിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു വീടിനു 110 രൂപയും ആസ്തിവിവരങ്ങള്‍ ശേഖരിക്കാന്‍ ഒരു ചതുരശ്ര കിലോമീറ്ററിന് 7000 രൂപയുമാണ് ഊരാളുങ്കല്‍ തദ്ദേശ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടത്. ഇതു താങ്ങാനാകാത്തതിനാല്‍ ചെറിയ പഞ്ചായത്തുകള്‍ മാറിനിന്നു. ഇപ്പോള്‍ കെട്ടിടങ്ങളുടെ വിസ്തീര്‍ണം പുനര്‍നിശ്ചയിക്കാനുള്ള സമയപരിധി നിശ്ചയിച്ചതോടെ ഊരാളുങ്കല്‍ വീണ്ടും പഞ്ചായത്തുകളെ സമീപിച്ചുതുടങ്ങി. ഡിപ്ലോമ യോഗ്യതയുള്ളവരെ വച്ച് പഞ്ചായത്തുകള്‍ സ്വന്തം നിലയ്ക്കു കെട്ടിട, റോഡ് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇതിനുപുറമേയാണ് വ്യക്തിവിവരങ്ങള്‍കൂടി ചേര്‍ത്തുള്ള സര്‍വേയ്ക്ക് ഊരാളുങ്കല്‍ സമീപിക്കുന്നത്.
70 തദ്ദേശ സ്ഥാപനങ്ങളുടെ സര്‍വേ പൂര്‍ത്തിയായതായി ഊരാളുങ്കല്‍ സൊസൈറ്റി വക്താവ് അറിയിച്ചു. ശേഖരിച്ച വിവരങ്ങള്‍ തദ്ദേശ വകുപ്പിന്റെ സോഫ്റ്റ്വെയറിലേക്കു മാറ്റുമെന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍, ഇങ്ങനെ മാറ്റിയിട്ടില്ലെന്നും ഊരാളുങ്കല്‍ നിര്‍ദേശിച്ച വെബ്‌സൈറ്റില്‍ നിന്നാണു വിവരങ്ങള്‍ ലഭ്യമാകുന്നതെന്നും സര്‍വേ പൂര്‍ത്തിയാക്കിയ ചില പഞ്ചായത്തുകള്‍ വ്യക്തമാക്കി.ഒരു വീട്ടില്‍നിന്ന് 137 വിവരങ്ങളാകും ശേഖരിക്കുക. കുടുംബത്തിലെ അംഗങ്ങള്‍, പേര്, വയസ്സ്, ജോലി, വിദ്യാഭ്യാസം, അടിസ്ഥാന ആരോഗ്യ വിവരങ്ങള്‍, ക്ഷേമ പെന്‍ഷന്‍ / റേഷന്‍ കാര്‍ഡ് വിവരങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്നു. സമഗ്ര വിവര ശേഖരണം നടത്തുന്ന ഊരാളുങ്കല്‍ ഇത് ഏതുതരത്തിലൊക്കെ കൈമാറുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.വിദേശ കമ്പനികള്‍ക്ക് വ്യക്തി വിവരങ്ങള്‍ കൈമാറുന്നുവെന്ന ആരോപണം നേരത്തെ പിണറായി സര്‍ക്കാരിനെതിരെ ഉയര്‍ന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് സ്പിംഗ്ലര്‍ കരാറില്‍ നിന്നും സര്‍ക്കാരിന് പിന്‍മാറേണ്ടി വന്നത്. ഇപ്പോള്‍ സ്പിംളറിന്റെ സ്ഥാനത്ത് സിപിഎം നിയന്ത്രിത ഊരാളുങ്കല്‍ എന്ന വ്യത്യാസം മാത്രമേയുള്ളൂ.
https://www.facebook.com/Malayalivartha



























