കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റായതോടെ കണ്ണൂരില്‍ സിപിഎമ്മിന് പൊതുശത്രുവായി മറ്റാരും തന്നെയില്ല. സുധാകരനെ മുന്‍നിറുത്തിയാണ് അണികളെ നാളിതുവരെ ആവേശം കൊള്ളിച്ച് കൊല്ലാനും, ചാവാനും വി്ട്ടിരുന്നത്. കെ.സുധാകരന്റെ റെയ്ഞ്ച് മാറിയതോടെ സിപിഎം സുധാകരനെ വിട്ടെങ്കിലും ഒത്ത എതിരാളിയെ നാളിതുവരെ കിട്ടിയിട്ടില്ല

കെ.സുധാകരന്‍ കെപിസിസി പ്രസിഡന്റായതോടെ കണ്ണൂരില്‍ സിപിഎമ്മിന് പൊതുശത്രുവായി മറ്റാരും തന്നെയില്ല. സുധാകരനെ മുന്‍നിറുത്തിയാണ് അണികളെ നാളിതുവരെ ആവേശം കൊള്ളിച്ച് കൊല്ലാനും, ചാവാനും വി്ട്ടിരുന്നത്. കെ.സുധാകരന്റെ റെയ്ഞ്ച് മാറിയതോടെ സിപിഎം സുധാകരനെ വിട്ടെങ്കിലും ഒത്ത എതിരാളിയെ നാളിതുവരെ കിട്ടിയിട്ടില്ല. എങ്കിലും കേസുകളില്‍ കുടുക്കി സുധാകരനെതിരെയുള്ള കലാപം സിപിഎം മുന്‍നിര നേതാക്കള്‍ തുടര്‍ന്നു കൊ്ണ്ടിരിക്കുകയാണ്. അത്തരം സംഭവങ്ങള്‍ സുധാകരന് കൂടുതല്‍ ഗുണമാണ് ചെയ്യുന്നതെന്ന കാര്യം സിപിഎമ്മിലെ ഒരുവഭാഗം ഉയര്‍ത്തുന്നുണ്ടെങ്കിലും അധികാര ഭ്രമത്തില്‍ അതെല്ലാം കേട്ടില്ലെന്ന നടിക്കുകയാണ്.
പാര്‍ട്ടിക്കും മുഖ്യമന്ത്രിയ്ക്കും ഭരണത്തിനും എതിരെ ഉയര്‍ന്നുവരുന്ന ആരോപണങ്ങളില്‍ നിന്ന് ജനശ്രദ്ധ തിരിക്കാനായി പടച്ചുവിടുന്ന കേസുകള്‍ തികഞ്ഞ നീരസത്തോടെയാണ് രാഷ്ട്രീയ കേരളം തള്ളുന്നതെന്ന കാര്യവും പാര്‍ട്ടി നേതാക്കള്‍ക്ക് പിടികിട്ടിയിട്ടില്ല. എന്നാല്‍ സിപിഎം നേതാക്കള്‍ക്കെതിരെ പൊട്ടിവീഴുന്ന ആരോപണങ്ങള്‍ക്ക് മൗനത്തിലൂടെയാണ് പ്രതികരിക്കുന്നത്. ആരോപണം ഉന്നയിക്കുന്ന വ്യക്തികളെ സൈബറിടങ്ങളില്‍ വലിച്ചു കീറി നശിപ്പിക്കുകയെന്ന സിദ്ധാന്തത്തിന് ശക്തികൂട്ടിയിരിക്കുകയാണ്. ആരോപണങ്ങള്‍ക്ക് നേരിട്ട് മറുപടി പറയാന്‍ തയ്യാറാകാതെ മൗന വാത്മീകത്തില്‍ ഉറങ്ങുന്ന മുഖ്യമന്ത്രിയെ കേള്‍ക്കാന്‍ കേരളം ആഗ്രഹിക്കുന്നുണ്ട് .മന്ത്രിസഭ യോഗങ്ങളുടെ ബ്രീഫിംഗ് പോലും ഒഴിവാക്കി ഉള്ളറകളിലിരുന്ന കേസുകളെടുക്കാന്‍ മാത്രം നിര്‍ദ്ദേശം നല്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഉപദേശക സംഘങ്ങളുടെ നടുവിലായി പോയെന്നു പറയുന്നതാവും ശരി.
ജി.ശക്തിധരന്റെ വെളിപ്പെടുത്തലുകളെക്കുറിച്ച് പൊലീസ് അന്വേഷിക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. കെ.സുധാകരന്റെ സാന്നിധ്യത്തില്‍ മോന്‍സന്‍ മാവുങ്കലിനു ചിലര്‍ ചേര്‍ന്നു കൈമാറിയ 25 ലക്ഷത്തില്‍ പത്തു ലക്ഷം മോന്‍സന്‍, സുധാകരനും നല്‍കി എന്ന ഡ്രൈവറുടെ മൊഴിയുടെ പേരില്‍ കെപിസിസി പ്രസിഡന്റിനെ പ്രതിയാക്കാമെങ്കില്‍ രണ്ടു കോടി രൂപ എണ്ണിത്തിട്ടപ്പെടുന്നതിനു സാക്ഷിയായ ശക്തിധരന്റെ വെളിപ്പെടുത്തലിന്റെ പേരിലും കേസു വേണ്ടേ എന്നാണ് പ്രതിപക്ഷത്തിന്റെ ചോദ്യം. കെ.സുധാകരനെതിരെയുള്ള വധശ്രമം സംബന്ധിച്ച വെളിപ്പെടുത്തലും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു പ്രതിപക്ഷം പൊലീസിനെ സമീപിക്കാനാണ് സാധ്യത. സുധാകരനും സിപിഎമ്മും തമ്മില്‍ കണ്ണൂരില്‍ നടന്ന സംഘര്‍ഷപരമ്പരകള്‍ രഹസ്യമല്ല. പക്ഷേ വധശ്രമത്തില്‍ സുധാകരന്‍ തലനാരിഴയ്ക്കു രക്ഷപ്പെടുകയായിരുന്നുവെന്നു ശക്തിധരന്‍ പറയുമ്പോള്‍ വധശ്രമ ഗൂഢാലോചനയാണു പുറത്താകുന്നത്. ശക്തിധരന്റെ മൊഴിയെടുത്ത് ആ ക്രിമിനല്‍ പദ്ധതി പുറത്തു കൊണ്ടുവരണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്.
അങ്ങനെ കേസുകളും ഉപകേസുകളുമായി രാഷ്ട്രീയ നേതാക്കളെല്ലാം തിരക്കിലാണ്. എന്നാല്‍ കെ.സുധാകരനെ തകര്‍ക്കാനുള്ള സിപിഎം പദ്ധതികള്‍ തുടക്കത്തിലേ താളം തെറ്റിച്ചു കൊണ്ടാണ് ജി.ശക്തിധരന്റെ വെളിപ്പെടുത്തലുകള്‍ വന്നു കൊണ്ടിരിക്കുന്നത്. ഒരുകാലത്ത് സിപിഎമ്മിന്റെ എല്ലാ നേതാക്കളുമായി അടത്ത ബന്ധം പുലര്‍ത്തിയിരുന്ന അദ്ദേഹം അന്നും ഇന്നും പാര്‍ട്ടിയെ ശുദ്ധീകരണത്തില്‍ മുഖ്യപങ്കാണ് വഹിക്കുന്നത്. വി.എസ്.അച്യുതാനന്ദന്‍ ശരിയുടെ പക്ഷത്ത് നിന്നപ്പോഴെല്ലാം ജി.ശക്തിധരന്‍ അദ്ദേഹത്തിനോടൊപ്പമുണ്ടായിരുന്നു. ഇത് പാര്‍ട്ടിയില്‍ പിണറായി പക്ഷക്കാരുടെ കടുത്ത എതിര്‍പ്പിനിടയാക്കിയിരുന്നു. അന്ന് പിണറായിയും സംഘവും നടത്തിയ വിലപേശലുകളും പണം തട്ടലുമാണ് ജി.ശക്തിധരന്‍ ഇപ്പോള്‍ പറയുന്നത്. കെ.സുധാകരനെ കൊല്ലാന്‍ ആളെ വിട്ടെന്ന വെളിപ്പെടുത്തലിന് തെളിവുകള്‍ നല്കാമെന്നു പറഞ്ഞിട്ടു പോലും സര്‍ക്കാര്‍ കേസെടുക്കാന്‍ തയ്യാറായിട്ടില്ല. മുഖ്യനെതിരെ എഫ് ബി പോസ്റ്റിടുന്നവരെ തിരഞ്ഞ് കണ്ടെത്തി ക്രിമിനല്‍ കേസിലെ പ്രതികളെ പോലെ അവതരിപ്പിക്കുന്ന കേരള പോലീസിന് ഇക്കാര്യത്തില്‍ അനങ്ങാന്‍ കഴിയില്ലെന്നതാണ് വസ്തുത. എന്തായാലും സിപിഎമ്മിന്റെ അടിത്തറയിളക്കുന്ന ആരോപണങ്ങള്‍ വന്നിട്ടും കണ്ണൂരിലെ സഖാക്കള്‍ മൗനത്തിലാണ് .ആദ്യം മുഖ്യന്‍ മൗനം വെടിയട്ടേയെന്നാണ് താഴെത്തട്ടിലുള്ള നേതാക്കളുടെ അഭിപ്രായം.
ജി.ശക്തിധരന്റെ വെളിപ്പെടുത്തലില്‍ കേസെടുത്താല്‍ കണ്ണൂരിലെ എത്രപേര്‍ കുടുങ്ങുമെന്ന് വ്യക്തമല്ല. ഗുണ്ടായിസമൊക്കെ നിറുത്തി കുടുംബവും കുട്ടികളുമായൊക്കെ ജീവിക്കുന്നവര്‍ക്കിന് കേസും കോടതിയുമൊന്നും സഹിക്കാവുന്നതല്ല. പാര്‍ട്ടിക്കുവേണ്ടി മരിക്കാനും കൊല്ലാനും തയ്യാറായ കാലത്തെ കുറിച്ച് അവര്‍ ഓര്‍ക്കാന്‍ പോലും ഇഷ്ടപ്പെടുന്നില്ല. അത്രത്തോളം അവഗണനയും വഞ്ചനയുമാണ് കണ്ണൂരിലെ പോരാളികള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നതെന്ന് പലരും പറയുന്നുണ്ട്. എന്നാല്‍ പുതിയ തലമുറയിലെ അര്‍ജുന്‍ ആയങ്കിയേ പേലുള്ളവരല്ല അന്ന് പാര്‍ട്ടിയ്ക്കുവേണ്ടി നിന്നത്. അവരെല്ലാം ഇന്ന് പലമേഖലകളിലാണ് . അവരില്‍ കുറച്ചു പേര്‍ മാത്രമേ പാര്‍ട്ടിയുടെയും അധികാരത്തിന്റെയും കേന്ദ്രങ്ങളില്‍ എത്തിയിട്ടുള്ളൂ.
കെ.സുധാകരനെ വധിക്കാന്‍ നടത്തിയ ഗുഡാലോചനയിലും സംഘത്തിലുംപെട്ട പലരും ഇന്ന് സിപിഎമ്മില്‍ ഇല്ലായെന്നതാണ് വലിയ പ്രശ്‌നം. പുറത്തു പോയ ആരെങ്കിലും അന്നത്തെ വിവരങ്ങള്‍ വെളിപ്പെടുത്തുമോയെന്ന ഭയം സിപിഎം നേതാക്കളെ വേട്ടയാടുന്നുണ്ട്. കൊലക്കത്തിയുമായി പോയവരില്‍ ഒരാള്‍ ഒറ്റിയതിനാലാണ് കെ.സുധാകരന്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടതെന്നാണ് വെളിപ്പെടുത്തല്‍. ചാവേര്‍ സംഘത്തെ ഒറ്റികൊടുത്ത് തനിക്ക് വിവരം നല്കിയ ആളിനെ സുധാകരന്‍ വെളിപ്പെടുത്തിയാലും അത് സിപിഎമമിന് തന്നെ തലവേദനയാകും. കേസെടുക്കല്‍ രാഷ്ട്രീയത്തിന് സിപിഎം അറുതി വരുത്തിയില്ലെങ്കില്‍ അവര്‍ കുഴിച്ച കുഴിയില്‍ അവര്‍ തന്നെ വീണു പോകുമെന്ന രാഷ്ട്രീയ സാഹചര്യമാണ് ഉരുത്തിരിഞ്ഞ് വരുന്നത്.
https://www.facebook.com/Malayalivartha



























