സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മുതല്‍ വിവിധ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്....മണ്‍സൂണ്‍പാത്തിയും രണ്ട് ചക്രവാതചുഴി നിലനില്‍ക്കുന്നതുമാണ് കേരളത്തിലെ മഴ സാഹചര്യം ഒറ്റയടിക്ക് മാറ്റിയത്, ഇന്ന് മുതല്‍ ആറാം തിയതി വരെ വിവിധ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മുതല്‍ വിവിധ ജില്ലകളില്‍ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ്....
മണ്‍സൂണ്‍ പാത്തി നിലവില്‍ അതിന്റെ സാധാരണ സ്ഥാനത്തത് നിന്നും തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നതും രണ്ട് ചക്രവാതചുഴി നിലനില്‍ക്കുന്നതുമാണ് കേരളത്തിലെ മഴ സാഹചര്യം ഒറ്റയടിക്ക് മാറ്റിയത്.
പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യഭാഗത്തായാണ് ഒരു ചക്രവാതചുഴി നിലനില്‍ക്കുന്നത്. മറ്റൊരു ചക്രവാതചുഴി ആന്‍ഡമാന്‍ കടലിനു മുകളിലായും സ്ഥിതി ചെയ്യുന്നുണ്ട്. തെക്കന്‍ മഹാരാഷ്ട്ര തീരം മുതല്‍ കേരള തീരം വരെ തീരദേശ ന്യുനമര്‍ദ്ദ പാത്തിയും നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. ഇത് പ്രകാരം ഇന്ന് മുതല്‍ ആറാം തിയതി വരെ വിവിധ ദിവസങ്ങളില്‍ വിവിധ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 115.6 ാാ മുതല്‍ 204.4 ാാ വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്.
ജൂലൈ 4 ന് ഇടുക്കി ജില്ലയിലും, ജൂലൈ 5 ന് കോഴിക്കോട് ജില്ലയിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് ആണ് പ്രഖ്യാപിച്ചിരിയ്ക്കുന്നതെങ്കിലും റെഡ് അലര്‍ട്ടിന് സമാനമായ അതിതീവ്ര മഴ (മണിക്കൂറില്‍ 204.4 മില്ലിമീറ്ററില്‍ കൂടുതല്‍ മഴ) ലഭിക്കാന്‍ സാധ്യതയുള്ളതായി മുന്നറിയിപ്പുണ്ട്.
"
https://www.facebook.com/Malayalivartha



























