സങ്കടം അടക്കാനാവാതെ... മുട്ടു വേദനയുടെ ചികിത്സയ്ക്കായി വിദേശത്തു നിന്നു നാട്ടിലെത്തിയ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു...

സങ്കടം അടക്കാനാവാതെ... മുട്ടു വേദനയുടെ ചികിത്സയ്ക്കായി വിദേശത്തു നിന്നു നാട്ടിലെത്തിയ യുവാവ് ബൈക്ക് അപകടത്തില്‍ മരിച്ചു. ചമ്പക്കുളം മാടമ്പിതയ്യില്‍ ബെന്നി തോമസാണ് (35) മരിച്ചത്.
ഇന്നലെ രാത്രി ചമ്പക്കുളം പാലത്തിനു സമീപത്തായിരുന്നു അപകടം നടന്നത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു ബെന്നി. ബൈക്ക് തെന്നി വീണാണ് അപകടമെന്നാണ് സൂചനകളുള്ളത്.
അപകടത്തിനു പിന്നാലെ യുവാവിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. പരേതനായ തോമസ് വര്‍ഗീസ്, അന്നമ്മ തോമസ് ദമ്പതികളുടെ മകനാണ് ബെന്നി. ഭാര്യ: ജസ്‌ന. രണ്ട് മക്കളുണ്ട്.
"
https://www.facebook.com/Malayalivartha



























