തൃശൂരില്‍ ഭാര്യയെ ആക്രമിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി....

തൃശൂരില്‍ ഭാര്യയെ ആക്രമിച്ച ശേഷം ഭര്‍ത്താവ് ജീവനൊടുക്കി. തൃക്കൂരിലാണ് സംഭവം ബാബു എന്നയാളാണ് മരിച്ചത്. ഭാര്യ ഗ്രേസിയ ഗുരുതരമായി പരിക്കേല്‍പ്പിച്ച ശേഷം ബാബു ജീവനൊടുക്കുകയായിരുന്നു. കൂടൂതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല .
അതേസമയം ഭാര്യാപിതാവിനെ വെട്ടിപരിക്കേല്‍പ്പിച്ച കേസില്‍ മരുമകന്‍ അറസ്റ്റിലായി. മുരുക്കുംപുഴ ശൈലജ ഭവനില്‍ ബൈജുവിനെ വെട്ടിപരിക്കേല്‍പ്പിച്ച കേസിലാണ് മുരുക്കുംപുഴ ജോഭവനില്‍ ജോമോ(25)നെ മംഗലപുരം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞദിവസം രാത്രി 7.30 ഓടെയാണ് സംഭവമുണ്ടായത്.
മദ്യലഹരിയിലായിരുന്ന ജോമോന്‍ ഭാര്യപിതാവായ ബൈജുവിനെ ഫോണില്‍വിളിക്കുകയും ഇരുവരും വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തു. ഈ വിവരം ബൈജു, ജോമോന്റെ പിതാവിനെ അറിയിച്ചതിനാണ് ജോമോന്‍ ബൈജുവിനെ വെട്ടിയത്.
തലയില്‍ വെട്ടേറ്റ ബൈജു ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
"
https://www.facebook.com/Malayalivartha



























