പന്നിയോട് നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി.... 15 ദിവസം മുന്‍പായിരുന്നു ഇവരുടെ വിവാഹം, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്

പന്നിയോട് നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. തണ്ണിച്ചാന്‍കുഴി സ്വദേശി വിപിന്റെ ഭാര്യ സോനയാണു മരിച്ചത്. 15 ദിവസം മുന്‍പായിരുന്നു ഇവരുടെ വിവാഹം. അസ്വാഭാവിക മരണത്തിന് കേസെടുത്ത് പോലീസ്.
അതേസമയം മറ്റൊരു സംഭവത്തില്‍ ആറ് മാസം മുമ്പ് വിവാഹിതരായ ദമ്പതികള്‍ ഫറോക്ക് പാലത്തില്‍ നിന്ന് ചാലിയാര്‍ പുഴയില്‍ ചാടി. മലപ്പുറം മഞ്ചേരി സ്വദേശികളായ ജിതിന്‍, വര്‍ഷ എന്നിവരാണ് ഫറോക്ക് പുതിയ പാലത്തില്‍നിന്ന് പുഴയില്‍ ചാടിയത്. ഇന്നു രാവിലെ പത്തരയോടെയാണ് സംഭവം. വര്‍ഷയെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. ജിതിനായി തിരച്ചില്‍ തുടരുകയാണ്. ആത്മഹത്യാ ശ്രമമാണെന്നാണ് പ്രാഥമിക നിഗമനം.
ഇരുവരും പാലത്തില്‍നിന്ന് ചാടുന്നത് അതിലെ വന്ന ലോറി ഡ്രൈവര്‍ കണ്ടിരുന്നു. വാഹനം നിര്‍ത്തി ഇദ്ദേഹം ഇട്ടുകൊടുത്ത കയറില്‍ പിടിച്ചാണ് വര്‍ഷ രക്ഷപെട്ടത്. പാലത്തിന്റെ തൂണിനു സമീപം കയറില്‍ പിടിച്ചു കിടന്ന വര്‍ഷയെ, പുഴയിലുണ്ടായിരുന്ന തോണിക്കാരാണ് രക്ഷപെടുത്തി കരയ്‌ക്കെത്തിച്ചത്. വര്‍ഷയെ ഉടന്‍ ആശുപത്രിയിലേക്കു മാറ്റി. അതേസമയം, ഒഴുക്കു കൂടിയ സ്ഥലത്തേയ്ക്കു വീണ ജിതിന് കയറില്‍ പിടിക്കാനായില്ല. എല്ലാവരും നോക്കിനില്‍ക്കെ ജിതിന്‍ മുങ്ങിത്താഴുകയായിരുന്നു.
രണ്ടുപേരും പുഴയില്‍ ചാടി എന്ന വിവരം ലഭിച്ച ഉടന്‍ തന്നെ പൊലീസ് സ്ഥലത്തെത്തി. ഇരുവരുടെയും കുടുംബങ്ങളെ വിവരം അറിയിച്ചിട്ടുണ്ട്. ആറു മാസം മുന്‍പായിരുന്നു ജിതിനും വര്‍ഷയും തമ്മിലുള്ള റജിസ്റ്റര്‍ വിവാഹം.
" f
https://www.facebook.com/Malayalivartha



























