മകളെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമം.... മരുമകന്റെ അടിയേറ്റ് ഭാര്യാമാതാവ് മരിച്ചു, സംഭവത്തില്‍ മരുമകനെ കസ്റ്റഡിയിലെടുത്ത് പോലീസ്

മകളെ മര്‍ദ്ദിക്കുന്നത് കണ്ട് തടയാന്‍ ശ്രമം.... നെയ്യാറ്റിന്‍കര കടകുളത്തു മരുമകന്റെ അടിയേറ്റ് ഭാര്യാമാതാവ് മരിച്ചു. തങ്കം (65) ആണ് കൊല്ലപ്പെട്ടത്. മരുമകന്‍ റോബര്‍ട്ടിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
മകളെ റോബര്‍ട്ട് മര്‍ദിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെയാണു തങ്കത്തിനു അടിയേറ്റത്. ഇന്നലെ വൈകിട്ടായിരുന്നു വയോധികയെ റോബര്‍ട്ട് ആക്രമിച്ചത്. ആശുപത്രിയില്‍ പ്രവേശിപ്പിച്ച തങ്കം ഇന്നു പുലര്‍ച്ചയോടെ മരിച്ചു. ഇരുമ്പുദണ്ഡുകൊണ്ടാണു തങ്കത്തിനു മര്‍ദനമേറ്റത്.
"
https://www.facebook.com/Malayalivartha



























