ഓടിക്കൊണ്ടിരുന്ന ആംബുലന്‍സ് പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിലുള്ള സുരക്ഷാ ഭിത്തിതകര്‍ത്ത ശേഷം പാറക്കെട്ടില്‍ കുടുങ്ങി...ഒടുവില്‍....

ഓടിക്കൊണ്ടിരുന്ന ആംബുലന്‍സ് പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിലുള്ള സുരക്ഷാ ഭിത്തിതകര്‍ത്ത ശേഷം പാറക്കെട്ടില്‍ കുടുങ്ങി.. രാജസ്ഥാനിലെ കരണ്‍പുര താഴ്വരയില്‍ ഇന്നലെയാണ് സംഭവമുണ്ടായത്. താഴ്വരയിലൂടെ ഓടിക്കൊണ്ടിരുന്ന ആംബുലന്‍സ് പെട്ടെന്ന് നിയന്ത്രണം വിട്ട് റോഡരികിലുള്ള സുരക്ഷാ ഭിത്തിതകര്‍ത്തു.
ശേഷം ഉയരമുള്ള പാറക്കെട്ടില്‍ ഇടിച്ച് തൂങ്ങിക്കിടന്നു. പിന്നീട് നാട്ടുകാരും പൊലീസും ചേര്‍ന്നാണ് ആംബുലന്‍സിനുള്ളില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെയും ജീവനക്കാരനെയും പുറത്തെടുത്തത്.
വഴിയാത്രക്കാര്‍ ആംബുലന്‍സ് കാണുന്നത് വരെ ഇരുവരും മണിക്കൂറുകളോളം വാഹനത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നെന്ന് പൊലീസ് . പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
"
https://www.facebook.com/Malayalivartha



























