തിരുവനന്തപുരം വെള്ളായണിയില്‍ നിയന്ത്രണം വിട്ട കാറിനടിയില്‍ കുടുങ്ങിയ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി, ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം

തിരുവനന്തപുരം വെള്ളായണിയില്‍ നിയന്ത്രണം വിട്ട കാറിനടിയില്‍ കുടുങ്ങിയ യുവാവിനെ ഫയര്‍ഫോഴ്‌സ് രക്ഷപ്പെടുത്തി, ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു സംഭവം.
വെള്ളായണി മുകളൂര്‍മൂല മണലിയില്‍ വീട്ടില്‍ സിജി (44) ആണ് അപകടത്തില്‍പ്പെട്ടത്. വെള്ളായണി ഊക്കോട് റോഡിലാണ് അപകടം. റോഡ് വശത്ത് കിടക്കുകയായിരുന്ന സിജിക്ക് ശരീരത്തില്‍ ഇത് ശ്രദ്ധിക്കാതെ വളവ് തിരിഞ്ഞ് വന്ന കാര്‍ കയറുകയായിരുന്നു.
സിജി മദ്യലഹരിയിലായിരുന്നു എന്ന് പൊലീസ് പറയുന്നു. വാഹനം സിജിക്ക് മുകളില്‍ കയറിയത് ശ്രദ്ധയില്‍പ്പെട്ടതോടെ വാഹനം ഓടിച്ചിരുന്ന യുവതി കാര്‍ നിര്‍ത്തി ആളുകളെ അറിയിച്ചു.
നാട്ടുകാര്‍ ഓടിയെത്തി നോക്കുമ്പോള്‍ കാറിന് അടിയില്‍ ഒരു കാല്‍ ആക്‌സിലിനും വീലിനും ഇടയില്‍പ്പെട്ട നിലയിലായിരുന്നു സിജി. ഉടന്‍ തന്നെ നാട്ടുകാര്‍ ഫയര്‍ ഫോഴ്‌സിനെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ ചെങ്കല്‍ചൂള ഫയര്‍ഫോഴ്‌സ് സംഘം ന്യുമാറ്റിക് സംവിധാനം ഉപയോഗിച്ച കാര്‍ ഉയര്‍ത്തിയെങ്കിലും കാല്‍ പുറത്തെടുക്കുക വളരെ പ്രയാസമായിരുന്നു.
ഹൈഡ്രോളിക് സംവിധാനങ്ങള്‍ ഉപയോഗിക്കുന്നത് അപകടത്തില്‍പ്പെട്ട ആള്‍ക്ക് കൂടുതല്‍ പരിക്ക് ഉണ്ടാക്കും എന്നതിനാല്‍ കാറിന്റെ വീല്‍ അഴിച്ചു മാറ്റി ഏറെ പണിപ്പെട്ടാണ് ആക്‌സിലിനുള്ളില്‍ കുടുങ്ങി പോയ കാല്‍ ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ മോചിപ്പിച്ചത്. തുടര്‍ന്ന് സിജിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha



























