വാഹനത്തിൽ ഉപയോഗിക്കാതെ കിടന്ന കയർ എറിഞ്ഞ് നൽകി ജീവിതത്തിലേയ്ക്ക് വർഷയെ തിരികെ എത്തിച്ച്, കടന്ന് പോയ ലോറി ഡ്രൈവർ: കുത്തൊഴുക്കിൽപെട്ട ജിതിന് നേരെ പങ്കായം നീട്ടിയെങ്കിലും പിടികിട്ടിയില്ല:- ഫറോക്ക് പാലത്തിൽ നിന്ന് ചാലിയാർ പുഴയിൽ ചാടി, ആത്മഹത്യക്ക് ശ്രമിച്ച യുവാവിനായുള്ള തെരച്ചിൽ ഊർജ്ജിതം: യുവതി അപകടനില തരണം ചെയ്തു....

ഫറോക്ക് പാലത്തിൽ നിന്ന് ചാലിയാർ പുഴയിൽ ചാടി ദമ്പതികൾ ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തിൽ യുവാവിനായുള്ള തെരച്ചിൽ തുടരുന്നു. മഞ്ചേരി കരുവമ്പ്രം ജെടിഎസ് റോഡിൽ പരേതനായ സാജു തോമസിന്റെ മകൻ ജിതിൻ(31), എടപ്പാൾ താരയുടെ മകൾ വർഷ(24) എന്നിവരാണ് പുഴയിൽ ചാടിയത്. മീൻ പിടിത്തക്കാർ രക്ഷിച്ച വർഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കാണാതായ ജിതിനായി പൊലീസ്, അഗ്നിരക്ഷാ സേന, തീരദേശ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും രാത്രി വൈകിയും കണ്ടെത്താനായില്ല.
തുടർന്ന് ഇന്ന് രാവിലെ മുതൽ തിരച്ചിൽ തുടരുകയായിരുന്നു. ഏപ്രിൽ 19നാണ് മഞ്ചേരി സബ് റജിസ്ട്രാർ ഓഫിസിൽ ഇരുവരും വിവാഹിതരായത്. പുഴയിൽ ചാടുന്നതു കണ്ട അതുവഴി വന്ന ചരക്കു ലോറി ഡ്രൈവർ വാഹനം പാലത്തിൽ നിർത്തി ലോറിയിലെ വടം എറിഞ്ഞു കൊടുത്തപ്പോൾ വർഷ അതിൽ പിടിച്ചു തൂങ്ങിനിന്നു. തുടർന്ന് മത്സ്യത്തൊഴിലാളികൾ അടുത്തെത്തി യുവതിയെ രക്ഷിക്കുകയായിരുന്നു. നാട്ടുകാർ നോക്കി നിൽക്കെ ശക്തമായ ഒഴുക്കിൽപെട്ടു ജിതിൻ മുങ്ങിത്താഴുകയായിരുന്നു.
ശനിയാഴ്ച രാത്രി ഇരുവരും വീട്ടിൽ നിന്നിറങ്ങിപ്പോയതായി ബന്ധുക്കൾ പറഞ്ഞുവെന്ന് പൊലീസ് വ്യക്തമാക്കുന്നു. ഇരുവരും പാലത്തിൽനിന്ന് ചാടുന്നത് അതിലെ വന്ന ലോറി ഡ്രൈവർ കണ്ടിരുന്നു. വാഹനം നിർത്തി ഇദ്ദേഹം ഇട്ടുകൊടുത്ത കയറിൽ പിടിച്ചാണ് വർഷ രക്ഷപെട്ടത്. പാലത്തിന്റെ തൂണിനു സമീപം കയറിൽ പിടിച്ചു കിടന്ന വർഷയെ, പുഴയിലുണ്ടായിരുന്ന തോണിക്കാരാണ് രക്ഷപെടുത്തി കരയ്ക്കെത്തിച്ചത്. വർഷയെ ഉടൻ തന്നെ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു.
അതേ സമയം, ഒഴുക്കു കൂടിയ സ്ഥലത്തേയ്ക്കു വീണ ജിതിന് കയറിൽ പിടിക്കാനായില്ല. എല്ലാവരും നോക്കിനിൽക്കെ ജിതിൻ മുങ്ങിത്താഴുകയായിരുന്നു. രണ്ടുപേരും പുഴയിൽ ചാടി എന്ന വിവരം ലഭിച്ച ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി. ഇരുവരുടെയും കുടുംബങ്ങളെ വിവരം അറിയിക്കുകയായിരുന്നു. ഇവർ എങ്ങനെയാണ് ഫറോക്കിലെത്തിയതെന്ന് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും എസിപി പറഞ്ഞു. കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച വർഷ അപകടനില തരണം ചെയ്തിട്ടുണ്ട്.
ലോറി ഡ്രൈവർ എറിഞ്ഞു നൽകിയ കയർത്തുമ്പിലൂടെയാണ് വർഷ ജീവിതത്തിലേയ്ക്ക് മടങ്ങിയെത്തിയത്. സംഭവ സമയം അതുവഴി വന്ന ചരക്കു ലോറി ഡ്രൈവറാണു വർഷയുടെ രക്ഷകനായത്. രാവിലെ രാമനാട്ടുകര ഭാഗത്തു നിന്നു നഗരത്തിലേക്കു പോകുമ്പോഴാണ് ലോറി ഡ്രൈവർ, നവദമ്പതികൾ പുഴയിൽ ചാടുന്നതു കണ്ടത്. ലോറി പാലത്തിൽ നിർത്തിയ ഡ്രൈവർ വാഹനത്തിൽ ഉപയോഗിക്കാതെ കിടന്ന കയർ ഉടൻ എറിഞ്ഞു നൽകി.
വർഷയ്ക്ക് ഇതിൽ പിടിക്കാനായെങ്കിലും ഭർത്താവ് ജിതിനു പിടികിട്ടിയില്ല. ഈ സമയം മത്സ്യത്തൊഴിലാളി ചന്തക്കടവ് തയ്യിൽ ബഷീർ, മാളിയേക്കൽ അർഷൽ(പീച്ചു) എന്നിവർ തോണിയുമായി അടുത്തെത്തി യുവതിയെ കയറ്റി കരയ്ക്ക് എത്തിച്ചു. കുത്തൊഴുക്കിൽപെട്ട ജിതിനു നേരെ പങ്കായം നീട്ടിയെങ്കിലും പിടികിട്ടിയില്ല.
പാലത്തിനു മുകളിൽ നാട്ടുകാരും പൊലീസും നോക്കി നിൽക്കെയാണു ജിതിൻ മുങ്ങിത്താഴ്ന്നത്. കയർ എറിഞ്ഞു നൽകാൻ ലോറി നിർത്തിയിട്ടത് പാലത്തിൽ ഗതാഗതക്കുരുക്ക് സൃഷ്ടിച്ചതോടെ ഡ്രൈവർ പെട്ടെന്നു വാഹനവുമായി പോയി. ഇതിനാൽ രക്ഷകൻ ആരാണെന്നു വ്യക്തമായില്ല. ജിതിനായി വിവിധ രക്ഷാസേനകളുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഫറോക്ക് അസിസ്റ്റന്റ് കമ്മിഷണർ എ.എം.സിദ്ദിഖ്, ഇൻസ്പെക്ടർ പി.എസ്.ഹരീഷ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസും സ്റ്റേഷൻ ഓഫിസർ എം.കെ.പ്രമോദ് കുമാർ, അസി.സ്റ്റേഷൻ ഓഫിസർ ഇ.ശിഹാബുദ്ദീൻ എന്നിവരുടെ നേതൃത്വത്തിൽ മീഞ്ചന്ത അഗ്നിരക്ഷാസേന മുങ്ങൽ വിദഗ്ധരും എസ്ഐ പി.ഹരീഷിന്റെ നേതൃത്വത്തിൽ തീരദേശ പൊലീസും സിവിൽ ഡിഫൻസ് വൊളന്റിയർമാരും തിരച്ചിലിനു നേതൃത്വം നൽകുകയായിരുന്നു.
https://www.facebook.com/Malayalivartha



























