സംസ്ഥാനത്ത് സ്മാര്‍ട്ട് ലൈസന്‍സ് മാതൃകയില്‍ വാഹനങ്ങളുടെ ആര്‍.സിയും...

സംസ്ഥാനത്ത് സ്മാര്‍ട്ട് ലൈസന്‍സ് മാതൃകയില്‍ വാഹനങ്ങളുടെ ആര്‍.സിയും... വാഹന രജിസ്‌ട്രേഷന്‍ രേഖകളുടെ വിതരണം ഇടനിലക്കാരില്ലാതെ കേന്ദ്രീകൃത സംവിധാനത്തിലേക്ക് മാറുകയാണ്. സ്മാര്‍ട്ട് ലൈസന്‍സ് മാതൃകയില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ എറണാകുളം തേവരയില്‍ നിന്ന് വാഹനങ്ങളുടെ ആര്‍.സി. (രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്) വിതരണം തുടങ്ങും.
ഓഫീസുകളില്‍ നിന്നും ഓണ്‍ലൈനില്‍ ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ചായിരിക്കും തേവരയിലെ കേന്ദ്രത്തില്‍നിന്ന് ആര്‍.സി. അച്ചടിച്ച് വിതരണംചെയ്യുക.
ഡ്രൈവിങ് ലൈസന്‍സ് മാതൃകയില്‍ പേഴ്‌സിലൊതുങ്ങുന്ന പെറ്റ് ജി കാര്‍ഡിലേക്ക് ആര്‍.സി.യും ഇനി മാറും. എ.ടി.എം. കാര്‍ഡിന്റെ വലുപ്പമാണുണ്ടാകുക. നിലവില്‍ അതത് ഓഫീസുകളില്‍ നിന്നും പ്ലാസ്റ്റിക് ലാമിനേറ്റഡ് കാര്‍ഡുകളാണ് ലഭ്യമാകുന്നത്.
ഇടനിലക്കാര്‍ ഏല്‍പ്പിക്കുന്ന അപേക്ഷകള്‍ പെട്ടെന്നുതീര്‍പ്പാക്കി ആര്‍.സി. വിതരണംചെയ്യുന്നുവെന്ന പരാതി കേന്ദ്രീകൃതസംവിധാനത്തിലേക്ക് മാറുമ്പോള്‍ ഇല്ലാതാകും. മോട്ടോര്‍വാഹനവകുപ്പ് ഓഫീസുകളിലെ വലിയൊരു ജോലിഭാരവും ഇതോടെ കുറയുകയും ചെയ്യും. ലാമിനേറ്റഡ് കാര്‍ഡുകള്‍ തയ്യാറാക്കാനും തപാലില്‍ അയക്കാനും നിയോഗിച്ച ജീവനക്കാരെ ഇനി മറ്റുജോലികളിലേക്ക് വിന്യസിക്കാനായേക്കും.
അതേസമയം ഏപ്രില്‍ 21 മുതലാണ് ഡ്രൈവിങ് ലൈസന്‍സ് അച്ചടി തേവരയിലേക്ക് മാറ്റിയത്. നിലവിലുള്ള ലൈസന്‍സുകള്‍ പെറ്റ് ജി കാര്‍ഡിലേക്ക് മാറാന്‍ ഒരുവര്‍ഷത്തെ സാവകാശം അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
https://www.facebook.com/Malayalivartha



























