അച്ഛാ തലവേദനയെടുക്കുന്നു... മോളെ നീ ഗുളിക കഴിച്ച് ഉറങ്ങിക്കോ.. ഒന്നരയോടെ കേട്ടത് മകളുടെ മരണവാർത്ത: സോനയെ കണ്ടെത്തിയത് ഭർത്താവ് കിടന്ന കട്ടിലിൽ കയറി തൂങ്ങിയ നിലയിൽ...

നവവധുവിനെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പന്നിയോട് തണ്ണിച്ചാൻകുഴി സ്വദേശിനി സോനയാണ് ഭർത്താവിന്റെ വീട്ടിൽ തുങ്ങി മരിച്ചത്. ഭർത്താവ് വിപിനാണ് തൂങ്ങിമരിച്ച നിലയിൽ സോനയെ കണ്ടെത്തിയത്. 15 ദിവസം മുൻപായിരുന്നു ഇവരുടെ വിവാഹം. കാട്ടാക്കടയിലെ ആധാരമെഴുത്ത് സ്ഥാപനത്തിലെ ജീവനക്കാരിയായിരുന്നു. വിപിൻ ഓട്ടോ ഡ്രൈവറാണ്. സോന മരിച്ച മുറിയ്ക്കുള്ളിൽ വിപിൻ ഉണ്ടായിരുന്നെന്നും ഉറക്കമായിരുന്നു എന്നുമാണു പറയുന്നത്. രാത്രി 11ന് ഉറക്കം ഉണർന്നപ്പോൾ സോന തൂങ്ങി നിൽക്കുന്നതാണു കണ്ടതെന്നും വിപിനും ബന്ധുക്കളും പറയുന്നു.
കാട്ടാക്കട സ്വകാര്യ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും സോനയെ എത്തിച്ചു. വിപിനും അനുജൻ ഷിബിനും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. വിപിനും സോനയും രണ്ട് സമുദായക്കാരാണ്. പ്രണയത്തിലായിരുന്ന ഇവരെ വീട്ടുകാർ ഇടപെട്ടു വിവാഹം കഴിപ്പിക്കുകയായിരുന്നു.
മരണത്തിൽ ദുരൂഹതയുണ്ടെന്ന് സോനയുടെ ബന്ധുക്കൾ പറഞ്ഞു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ മാറ്റിയിട്ടുണ്ട്. സംഭവത്തിൽ കാട്ടാക്കട പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. വിഷയവുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. സോനയുടെ വീട്ടുകാർക്ക് വിഷയത്തിൽ പരാതിയുണ്ടോ എന്ന് പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി.
ശനിയാഴ്ച വിവാഹം കഴിഞ്ഞുള്ള ചടങ്ങിന് ഇരുവരും സന്തോഷത്തോടെയാണ് എത്തിയതെന്ന് സോനയുടെ പിതാവ് പറയുന്നു. ഇന്നലെ വിപ്പിന്റെ കൊച്ചച്ചന്റെ വീട്ടിൽ വിരുന്ന് ഉണ്ടെന്ന് പറഞ്ഞ് സന്തോഷത്തോടെയായിരുന്നു യാത്ര പറഞ്ഞ് ഇറങ്ങിയത്. ഇടയ്ക്കിടെ സോനയ്ക്ക് തലവേദന വരാറുണ്ട്. കഴിഞ്ഞ ദിവസം രാത്രി ഒമ്പതേ മുക്കാലോടെ എന്നെ വിളിച്ച് അച്ഛാ തലവേദനയെടുക്കുന്നുവെന്ന് പറഞ്ഞു. ഇടയ്ക്കിടെ വരാറുള്ളതുകൊണ്ട് അതിനെ ഗൗനിക്കാതെ മോള് ഗുളിക കഴിച്ച് ഉറങ്ങിക്കോ എന്ന് പറഞ്ഞു, രാത്രി ഒന്നരയോടെ വിപിന്റെ വീടിന്റെ അടുത്തുള്ള ചെറുക്കാനാണ് മോള് തൂങ്ങിയെന്ന് വിളിച്ച് പറഞ്ഞത്.
വിവരം അറിഞ്ഞ ഉടൻ ജ്യേഷ്ഠന്റെ മോനുമായി മെഡിക്കൽ കോളേജിൽ എത്തിഎപ്പോഴാണ് മകൾ മരിച്ചെന്ന് അറിഞ്ഞത്. സോനയും അമ്മയും സംസാരിച്ച് ഇരിക്കുന്നത് കണ്ടിട്ട് ഒമ്പത് മണിയോടെ പോയി ഉറങ്ങിയെന്നും, പിന്നീട് ഒരു ശബ്ദം കേട്ട് ഉണർന്ന് നോക്കിയപ്പോഴാണ് സോനയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയതെന്നുമാണ് ഭർത്താവിന്റെ മൊഴി.
ഇയാൾ കിടക്കുന്ന കട്ടിലിൽ കയറി തൂങ്ങിയ നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. സന്തോഷത്തോടെ തങ്ങളുടെ വീട്ടിൽ നിന്നും പോയ പെൺകുട്ടിക്ക് രാത്രിയിൽ എന്താണ് സംഭവിച്ചതെന്ന് അറിയണമെന്നാണ് സോനയുടെ കുടുംബം ഉന്നയിക്കുന്ന പ്രധാന ചോദ്യം. സോനയുടേത് പ്രണയ വിവാഹമായിരുന്നു. ഈ വിവാഹത്തിനോട് പെൺകുട്ടിയുടെ കുടുംബത്തിന് എതിർപ്പുണ്ടായിരുന്നെങ്കിലും സോനയുടെ നിർബന്ധത്തിന് വഴങ്ങി വിവാഹം കഴിപ്പികുകയായിരുന്നു.
https://www.facebook.com/Malayalivartha



























