വേര്‍പാട് താങ്ങാനാവാതെ... തിരൂരങ്ങാടിയില്‍ അമ്മയുടെ വീട്ടില്‍ വിരുന്നെത്തിയ വിദ്യാര്‍ഥിനി തോട്ടിലെ കുഴിയില്‍ മുങ്ങി മരിച്ചു..

വേര്‍പാട് താങ്ങാനാവാതെ... തിരൂരങ്ങാടിയില്‍ അമ്മയുടെ വീട്ടില്‍ വിരുന്നെത്തിയ വിദ്യാര്‍ഥിനി തോട്ടിലെ കുഴിയില്‍ മുങ്ങി മരിച്ചു..മൊറയൂര്‍ എടപ്പറമ്പ് സ്വദേശിയും ചാപ്പനങ്ങാടി പി എം എസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകനുമായ പുന്തല പീടികക്കണ്ടി വീട്ടില്‍ അബ്ദുല്‍ ജബ്ബാറിന്റെ മകന്‍ ആഫിയ ഫാത്തിമ (12) ആണ് മരിച്ചത്.
ഒഴുകൂര്‍ ജിഎംയുപി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയാണ്. എആര്‍ നഗര്‍ വികെ പടിയിലെ പട്ടശ്ശേരി പുഞ്ചപ്പാടത്തെ തോട്ടിലെ കുഴിയിലാണ് അപകടം നടന്നത്. ആഫിയയെ കാണാതായതോടെ നടത്തിയ തെരച്ചിലിനൊടുവില്‍ ബന്ധുക്കളെത്തിയാണ് കുഴിയില്‍ താഴ്ന്നുകിടന്ന കുട്ടിയെ പുറത്തെടുത്തത്.
ഉടനെ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. ശനിയാഴ്ച വൈകുന്നേരമാണ് മാതാവ് നുസ്രത്തിന്റെ വികെ പടിയിലെ വീട്ടിലേക്ക് ആഫിയ വിരുന്നു വന്നത്. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ആഫിയയുടെയും കുടുംബത്തിന്റെയും പുതിയ വീടിന്റെ ഗൃഹപ്രവേശനം. ഈ സന്തോഷത്തില്‍ നിക്കുമ്പോഴാണ് കുടുംബത്തെയാകെ വേദനയിലാഴ്ത്ത് ആഫിയയുടെ മരണം സംഭവിക്കുന്നത്. മാതാവ്: നുസ്രത്ത്, മൂന്നു സഹോദരങ്ങളുണ്ട്.
"
https://www.facebook.com/Malayalivartha



























