ഒറ്റപ്പാലത്തെ സീനിയർ അഭിഭാഷകനും നഗരസഭ കൗൺസിലറുമായ അഡ്വക്കേറ്റ് കെ കൃഷ്ണകുമാർ അന്തരിച്ചു; ഹൃദയസംബന്ധമായ അസുഖം മൂലമാണ് മരണം

ഒറ്റപ്പാലത്തെ സീനിയർ അഭിഭാഷകനും നഗരസഭ കൗൺസിലറുമായ അഡ്വക്കേറ്റ് കെ കൃഷ്ണകുമാർ (60) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖം മൂലമാണ് മരണം സംഭവിച്ചത് .
ഇന്നു രാവിലെ 10.30നു ഒറ്റപ്പാലം ചിന്മയ മിഷന്റെ ഗീത ജ്ഞാന യജ്ഞം നിലവിളക്കുകൊളുത്തി സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ നെഞ്ചു വേദന അനുഭവപ്പെട്ടു. തുടർന്ന് ഒറ്റപ്പാലത്ത് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പിന്നാലെ മരണപ്പെടുകയുമായിരുന്നു.
ഒറ്റപ്പാലം നിയോജകമണ്ഡലം ബിജെപി സ്ഥാനാർത്ഥിയായി മുമ്പ് മത്സരിച്ചിട്ടുണ്ട്. രണ്ടുതവണ ഒറ്റപ്പാലം നഗരസഭയിലെ ഏഴാം വാർഡ് ഉൾക്കൊള്ളുന്ന പാലാട്ട് റോഡിലെ കൗൺസിലർ ആയിരുന്നു.
https://www.facebook.com/Malayalivartha



























